പാലക്കാട് എൻ എസ് എസ് എഞ്ചിനീയറിംഗ് കോളേജ് വടക്കേ അമേരിക്കൻ പൂർവ്വവിദ്യാർത്ഥി സംഗമം
എൻ എസ് എസ് എഞ്ചിനീറിങ് കോളേജിൽ നിന്നു പഠിച്ചിറങ്ങി, വടക്കേ അമേരിക്കയിൽ വിവിധ പട്ടണങ്ങളിൽ താമസിക്കുന്ന പൂർവ്വ വിദ്യാർത്ഥികൾ, ഏപ്രിൽ 20-ന് 'ടെക്സാസിലെ ഡാളസിൽ വെച്ച് അവരുടെ ആദ്യത്തെ പൂർവ വിദ്യാർത്ഥി സംഗമം നടത്തി. ക്ഷണിക്കപ്പെട്ട അദ്ധ്യാപകരോടൊപ്പം, 1972 മുതൽ കഴിഞ്ഞ വര്ഷം വരെ ആ കോളേജിൽ നിന്നും പാസ്സായവർ അടങ്ങുന്ന, 125-ലധികം പൂർവ്വ വിദ്യാർത്ഥികൾ രാജ്യത്തിന്റെ വിവിധഭാഗത്തു നിന്നുമായി ചടങ്ങിൽ പങ്കെടുത്തു.