ന്യു യോർക്ക്: വിഷുദിനത്തിൽ യോങ്കേഴ്‌സ് മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ഫ്രീഡിയ എന്റർറ്റെയിൻമെന്റ് അവതരിപ്പിച്ച പാട്ടുത്സവം ഹൃദയഹാരിയായി.
യോങ്കേഴ്സിലെ ലിങ്കൻ ഹൈ സ്കൂളിൽ നടന്ന പരിപാടിയിൽ വൻജനാവലി പങ്കെടുത്തു .
റിമി ടോമി, ബിജു നാരായണൻ ടീം നേതൃത്വം നൽകിയ പാട്ടുത്സവത്തിൽ ഗായകരായ കൗഷികും അശ്വതിയും ഹാസ്യ പരിപാടിയുമായി അനീഷ് , മായാ , ശ്രീനാഥ് എന്നിവരും അണിചേർന്നു.
എന്നും നല്ല പരിപാടികൾ അവതരിപ്പിക്കുന്നതിൽ ശ്രദ്ധാലുക്കളായ വൈ.എം.എയുടെ മികവിൽ മറ്റൊരു തൂവലായി ഇത്. ഇനിയും നല്ല പരിപാടികൾ കൊണ്ടുവരണമെന്ന് പ്രേക്ഷകർ പലരും അഭ്യർത്ഥിച്ചു. ഇപ്പോഴത്തെ ഭരണസമിതിയെ അവർ അഭിനന്ദിക്കുകയും ചെയ്‌തു