Image

മലങ്കര ആര്‍ച്ച് ഡയോസിസ് എക്‌സ്ട്രാവഗന്‍സാ -2024: ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

ജോര്‍ജ് കറുത്തേടത്ത് Published on 27 April, 2024
മലങ്കര ആര്‍ച്ച് ഡയോസിസ് എക്‌സ്ട്രാവഗന്‍സാ -2024: ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

അമേരിക്കന്‍ മലങ്കര അഥിഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ 2024 മെയ് 11 (ശനി) രാവിലെ 9 മുതല്‍ വൈകീട്ട് 5 മണി വരെ, ആര്‍ച്ച് ഡയോസിഷ്യന്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ വച്ച് നടത്തപ്പെടുന്ന ' Extravaganza -2024' എന്ന മെഗാ ഇവന്റിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. 

ഭദ്രാസനത്തിന്റെ വിവിധ പദ്ധതികള്‍ക്കാവശ്യമായ ഫണ്ട് സമാഹരണ ലക്ഷ്യത്തോടൊപ്പം തന്നെ ഈ പരിപാടി ഒരു കമ്യൂണിറ്റി പ്രോഗ്രാം എന്ന നിലയില്‍ ഏറെ ശ്രദ്ധേയമായിരിക്കുകയാണ്. ഇതര ക്രൈസ്തവ വിഭാഗങ്ങളേയും, മറ്റു പൊതുജനങ്ങളേയും ഉള്‍പ്പെടുത്തി ഒരു പൊതുജന സമ്പര്‍ക്ക പരിപാടി എന്ന നിലയിലാണ് സംഘാടകര്‍ ഈ പരിപാടിയെ നോക്കിക്കാണുന്നത്. പരിപാടിയുടെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. 

ന്യൂയോര്‍ക്കിലും, ന്യൂജേഴ്‌സിയിലും പരിസര പ്രദേശത്തുമുള്ള ഇരുപതില്‍പ്പരം ദേവാലയങ്ങളില്‍ നിന്നുമായി ഒട്ടനവധി ആളുകള്‍ ഈ പരിപാടിയില്‍ സംബന്ധിക്കത്തക്കവിധം കാലേകൂട്ടി തന്നെ ടിക്കറ്റുകള്‍ പര്‍ച്ചേസ് ചെയ്തുകഴിഞ്ഞു. വിവിധ സ്ഥലങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് അവരുടെ വാഹനം പാര്‍ക്ക് ചെയ്യുന്നതിനുള്ള പ്രത്യേക ക്രമീകരണം ചെയ്തിട്ടുണ്ട്. ഭദ്രാസന അരമനയോട് ചേര്‍ന്നുള്ള ബാങ്ക് ഓഫ് അമേരിക്കയുടേയും, സിറ്റി ബില്‍ഡിംഗ്‌സിന്റേയും പാര്‍ക്കിംഗ് ലോട്ട് ഇതിനായി ഉപയോഗിക്കുന്നതിനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്. വാലറ്റ് പാര്‍ക്കിംഗ് സൗകര്യവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ഇന്ത്യന്‍, അമേരിക്കന്‍ ഭക്ഷണങ്ങള്‍, ഇന്ത്യന്‍ ആഭരണങ്ങള്‍, തുണിത്തരങ്ങള്‍, വിവിധയിനം ചെടികള്‍ തുടങ്ങിയവയുടെ വില്‍പ്പനയോടൊപ്പം തന്നെ ഈ പ്രോഗ്രാം വളരെയേറെ ആനന്ദകരവും ആസ്വാദ്യകരവുമാക്കുന്നതിനായി യോഗ, മെഡിറ്റേഷന്‍ തുടങ്ങി ആകര്‍ഷകമായ വിവിധ പരിപാടികളും ഇതോടൊപ്പം ഉള്‍പ്പെടുത്തിയിരിക്കുന്നത് ഏറെ ശ്രദ്ധേയമാണ്. 

മാത്യൂസ് മഞ്ചാ, ലിസി േേതാമസ്, റീബാ ജേക്കബ് എന്നിവര്‍ കോര്‍ഡിനേറ്റര്‍മാരായും, റവ.ഫാ.ഡോ. ജെറി ജേക്കബ് (ഭദ്രാസന സെക്രട്ടറി), ജോജി കാവനാല്‍ (ഭദ്രാസന ട്രഷറര്‍), കമാന്‍ഡര്‍ ജോബി േേജാര്‍ജ്, രാജു ഏബ്രഹാം, സാജു പൗലോസ്, ഏലിയാസ് ടി.പി, റോയി മാത്യു (ഫിനാന്‍സ് & ഫുഡ് കമ്മിറ്റി), ഷാനാ ജോഷ്വാ, ജെയിംസ് ജോര്‍ജ് (പി.ആര്‍.ഒ), റവ.ഫാ. അരുണ്‍ ഗീവര്‍ഗീസ് (ഐ.ടി), സാബു സ്‌കറിയ (മാര്‍ക്കറ്റിംഗ്), സെന്റ് മേരീസ് വിമന്‍സ് ലീഗ്, സെന്റ് പോള്‍സ് മെന്‍സ് ഫെല്ലോഷിപ്പ്, സണ്‍ഡേ സ്‌കൂള്‍, എം.ജി.എസ്.ഒ.വൈ.എ, എം.ജി.എസ്.ഒ.എസ്.എ എന്നീ ഭക്തസംഘടനാ പ്രതിനിധികല്‍ എന്നിവര്‍ ഉള്‍ക്കൊള്ളുന്ന സബ് കമ്മിറ്റി ഭദ്രാസന കൗണ്‍സിലിനോടൊപ്പം പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിവരുന്നു. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: മാത്യു മഞ്ച (856 417 1040), റവ.ഫാ.ഡോ. ജെറി ജേക്കബ് (845 519 9669), ജോജി കാവനാല്‍ (914 409 5385).

അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക