Image

വൈറ്റ് ഹൗസ് മാധ്യമ ലേഖകരുടെ ഡിന്നറിനു  പ്രമുഖർ എത്തിയപ്പോൾ ഹിൽട്ടണിനു പുറത്തു  ഇസ്രയേൽ വിരുദ്ധ പ്രകടനം (പിപിഎം) 

Published on 28 April, 2024
വൈറ്റ് ഹൗസ് മാധ്യമ ലേഖകരുടെ ഡിന്നറിനു   പ്രമുഖർ എത്തിയപ്പോൾ ഹിൽട്ടണിനു പുറത്തു   ഇസ്രയേൽ വിരുദ്ധ പ്രകടനം (പിപിഎം) 

വാഷിംഗ്‌ടൺ ഡി സി ഹിൽട്ടൺ ഹോട്ടലിൽ പ്രസിഡന്റ് ജോ ബൈഡൻ വൈറ്റ് ഹൗസ് മാധ്യമ ലേഖകർക്കു ഒരുക്കിയ ഡിന്നറിനു എത്തിയ പ്രമുഖർ ശനിയാഴ്ച രാത്രി ഇസ്രയേൽ വിരുദ്ധ പ്രകടനക്കാരുടെ മുന്നിൽ പെട്ടു. ബൈഡൻ പിൻവാതിലിൽ കൂടി അകത്തു കടന്നെങ്കിലും വൈസ് പ്രസിഡന്റ് കമലാ ഹാരിസും നിരവധി പ്രമുഖ മാധ്യമപ്രവർത്തകരും രാഷ്ട്രീയ നേതാക്കളും ഉൾപ്പെടെയുള്ള വിശിഷ്ട അതിഥികൾ ബൈഡന്റെ ഇസ്രയേൽ പ്രീണന നയത്തിനെതിരായ രോഷത്തിനു സാക്ഷികളായി. 

പലസ്തീൻ പതാക പുതച്ചു വന്ന പ്രകടനക്കാരെ നേരിടാൻ എഫ് ബി ഐ യും സീക്രട്ട് സർവീസും പാടുപെട്ടു. ഹോട്ടലിലേക്കുള്ള വഴികൾ പലതും അവർ അടച്ചുകെട്ടി.   

ചില പ്രകടനക്കാർ ഹോട്ടലിൽ വിരിച്ച ചുവന്ന പരവതാനിയിൽ കടന്നുവെന്നു റിപ്പോർട്ടുണ്ട്. ഹോട്ടലിന്റെ ഒരു ഉയർന്ന നിലയിൽ നിന്ന് അവർ പടുകൂറ്റൻ പലസ്തീൻ പതാക തെരുവിലേക്കു വിരിച്ചിറക്കി. 

ഡിന്നർ നടക്കുന്ന ഭാഗത്തേക്കുള്ള പ്രവേശനമാർഗത്തിൽ അണിനിരന്ന പ്രകടനക്കാർ അതിഥികളുടെ നേരെ ആക്രോശിച്ചു. മാധ്യമ പ്രവർത്തകരും അവരുടെ രോഷത്തിനു ഇരയായി. മാധ്യമങ്ങൾ ഇസ്രയേലിനോടു ചായ്‌വ് കാട്ടുന്നുവെന്ന ആക്ഷേപവും ഉയർന്നിരുന്നു. 

'സാറ്റർഡേ നൈറ്റ് ലൈവ്' താരം കോളിൻ ജോസ്റ്റ് ആയിരുന്നു ഈ വർഷത്തെ ഡിന്നറിൽ മുഖ്യ അവതാരക. ക്രിസ് പൈൻ, മോളി റിങ്‌വാൾഡ്, റേച്ചൽ ബ്രോസ്‌നഹൻ തുടങ്ങിയവരാണ് മറ്റു പ്രമുഖർ. 

"പലസ്തീനെ മോചിപ്പിക്കുക" എന്ന മുദ്രാവാക്യം പ്രകടനക്കാർ മുഴക്കി. ബൈഡന്റെ നയം വംശഹത്യ ആണെന്നും അവർ ആരോപിച്ചു. "ഇസ്രയേലിനു ആയുധം നൽകുന്നത് നിർത്തുക" എന്നെഴുതിയ ബാനറുകൾ അവർ ഉയർത്തി. 

Anti-Israel protestors storm White House media dinner 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക