Image

ഐക്യരാഷ്ട്ര സഭയിൽ മലയാളി വിദ്യാർത്ഥി പിയാനോ വായിച്ചു 

Published on 27 April, 2024
ഐക്യരാഷ്ട്ര സഭയിൽ മലയാളി വിദ്യാർത്ഥി പിയാനോ വായിച്ചു 

ന്യു യോർക്ക്:  ഐക്യരാഷ്ട്ര സഭയിൽ മലയാളിയായ വിൻസ് ജേക്കബ് മാത്യു പിയാനോ വായിച്ചത് ഹൃദ്യമായി. 400-ലധികം വിദ്യാർത്ഥികൾക്ക് ആതിഥ്യമരുളുന്ന ഒന്നിലധികം സ്കൂളുകളെ ഒരുമിച്ച് കൊണ്ടുവന്ന ഹരുമത്സൂരി എന്ന ജാപ്പനീസ് ഫീൽഡ് ട്രിപ്പിന്റെ  ഭാഗമായിരുന്നു  ഇത്. യുഎൻ ഇൻ്റർനാഷണൽ സ്‌കൂളിലായിരുന്നു പരിപാടി . 

ഫോറസ്ററ് ഓഫ് ഹോപ്പ് എന്ന ഭാഗമാണ് വിൻസ് പിയാനോയിൽ അവതരിപ്പിച്ചത്. 

അധ്യാപികയാണ്  ഈ  ടാലൻ്റ് ഷോയ്ക്കായി   അപേക്ഷിക്കാൻ നിർദേശിച്ചത്. പരിപാടി അവതരിപ്പിച്ചതിന് ക്രെഡിറ്റ് ലഭിക്കും. 

റോക്ക്ലാൻഡ് കൗണ്ടിയിൽ ക്ളാർക്സ്സ്‌ടൗൺ പത്താം ക്ലാസ്സിൽ പഠിക്കുന്ന  വിൻസ് മൂന്നാം ക്ലാസ് മുതൽ, ജേക്കബ് ജോർജിന്റെ നേതൃത്വത്തിലുള്ള  സെൻ്റ് സിംഫണിയിൽ പഠിക്കുന്നു. പഠനരംഗത്തും മികവ് പുലർത്തുന്നു. എല്ലാ വിഷയങ്ങളിലും എ ഉണ്ട്

മലയാളം പത്രം മുൻ മാനേജിംഗ് എഡിറ്റർ വി.ജെ. മാത്യുവിന്റെയും മിനിയുടെയും പുത്രനാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക