Image

ബി ജെ പി യുടെ കേരള പ്രൊജക്റ്റ്  (ജെ.എസ്. അടൂർ)

Published on 28 April, 2024
ബി ജെ പി യുടെ കേരള പ്രൊജക്റ്റ്  (ജെ.എസ്. അടൂർ)

കേരള സ്റ്റോറി
ഞാൻ ഈ തിരെഞ്ഞെടുപ്പിൽ അടിസ്ഥാനതലത്തിലാണ് കൂടുതൽ പ്രവർത്തിച്ചത്
തിരെഞ്ഞെടുപ്പ് കഴിഞ്ഞത് കൊണ്ടു വർഷങ്ങൾക്ക് മുമ്പ് ഞാൻ അറിഞ്ഞതും നേരത്തെ എഴുതിയത്മായ ചില കാര്യങ്ങൾ
കേരളത്തിൽ ഈ തെരഞ്ഞെടുപ്പിൽ യൂ ഡി എഫ് നു വൻ വിജയമുണ്ടാകും
. പക്ഷെ കേരളത്തിലെ രാഷ്ട്രീയത്തിൽ പുതിയ വെല്ലുവിളികൾ തുടങ്ങുമെന്നറിയുക. പുതിയ രാഷ്ട്രീയ കുഴാ മറിച്ചിലുകൾ ഉണ്ടാകും
കേരളത്തിലെ പ്രധാന പാർട്ടികൾ പല വിധത്തിൽ നേരിടുന്ന വെല്ലുവിളിവികളെകുറിച്ച് ഏതാനം വർഷങ്ങൾക്ക്‌ മുമ്പ് എഴുതിയിട്ടുണ്ട്.
ബി ജെ പി യുടെ കേരള പ്രൊജക്റ്റ് പുതിയ ഫേസിലേക്ക് പോകുന്നു എന്നറിയുക.
ബി ജെ പി യുടെ കേരള പ്രൊജക്റ്റിന്റെ ഭാഗമാണ് സി പി എം നേതാക്കളുമായ ചർച്ചകൾ. അത് നേരത്തെ തുടങ്ങിയതാണ്. ആ അന്തർധാര 2021ലെ തിരെഞ്ഞെടുപ്പിൽ ഏതാണ്ട് 35 സീറ്റുകളിൽ വ്യക്തമായിരുന്നു. രണ്ടാം തവണ കാരണഭൂതൻ വന്നത് വെറുതെയല്ല. ലാവ്ലിൻ കേസ് 38 തവണ മാറ്റിവച്ചതും വെറുതെ അല്ല. അന്തർധാര സജീവമാണ്‌.
അല്ലാതെ ചിറ്റപ്പൻ വീട്ടിൽ ബി ജെ പി നേതാക്കളെ ക്ഷണിച്ചു ഡീൽ ഉണ്ടാക്കിയത് വെറുതെ അല്ല.
കൊണ്ഗ്രെസ്സിൽ നിന്ന്  മുഖ്യമന്ത്രിമാരുടെ മക്കളെ പ്രലോഭിച്ചു കൊണ്ടു പോയതും വെറുതെയല്ല. അതെല്ലാം കേരള പ്രൊജക്റ്റിന്റെ ഭാഗം. തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് കേരള സ്റ്റോറി ചിലർ കാണിച്ചതും അതിന്റ ഭാഗം.
പല പാർട്ടികളെയും മുന്നണികളെയും വിഘടിപ്പിക്കാനുള്ള ശ്രമമായിരിക്കും അടുത്ത്ത്. ഒരു വശത്തു വളരെ തന്ത്രപൂർവ്വം പ്രധാന പാർട്ടികൾക്കുള്ളിൽ ഇസ്ലോമോഫോബിയ വളർത്തുന്നു. അത് ഞാൻ കൂടുതൽ സി പി എം കാരിൽ നിന്നു മാത്രമല്ല. കൊണ്ഗ്രെസ്സ് അനുഭാവികളയ ക്രിസ്ത്യാനികൾക്ക് ഇടയിൽ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ വരുന്ന മെസ്സേജുകൾ കണ്ടാലറിയാം.
 കൊണ്ഗ്രെസ്സിൽ അവഗണിക്കപെടുന്നു എന്ന് സ്വയം തോന്നുന്ന ഒരു പ്രധാന മതന്യൂനപക്ഷത്തെയും അതിൽ ഉൾപ്പെടുന്ന പല നേതാക്കളെയും ബി ജെ പി പലതരത്തിൽ സ്വാധീനിക്കാൻ തുടങ്ങിയിരിക്കുന്നു എന്ന് നേതാക്കൾ തിരിച്ചറിയുക.
അടുത്ത പതിനഞ്ച് വർഷത്തെ വിഷൻ ഇല്ലാതെ മുന്നോട്ടു അടുത്ത തെരെഞ്ഞെടുപ്പിനെ മാത്രം നോക്കി പോയാൽ പല നേതാക്കളും പാർട്ടികളും ഇമ്പ്ലോഡ് ചെയ്യുമെന്ന് തിരിച്ചറിയൂക. നേതാക്കൾ.
അത് അവർ പല സംസ്ഥാനങ്ങളിലും പയറ്റിതെളിഞ്ഞ തന്ത്രമാണ്‌. ഇതൊക്കെ ഒരു സുപ്രഭാതത്തിൽ തോന്നിയതല്ല. ഇഗ്ളീഷിൽ writing on the wall എന്നൊരു പ്രയോഗമുണ്ട്. 

എന്ത് കൊണ്ടു വോട്ടിംഗ് ശതമാനം കുറഞ്ഞു?
 
പ്രിയ സുഹൃത്ത്‌ Viswa Prabha പറഞ്ഞതിനോട് യോജിക്കുന്നു
പോളിങ്ങ് ശതമാനം കുറഞ്ഞതിന്റെ മുഖ്യകാരണം രാഷ്ട്രീയമല്ല, വയസ്സു തിരിച്ചുള്ള ജനസംഖ്യാവിതരണത്തിലെ മാറ്റമാണു്. ഈ പ്രവണത ഇനിയും തുടരും.
ഈ പ്രതിഭാസത്തിനു് മൂന്നു കാരണമെങ്കിലും ഉണ്ടു്:
1. ആകെ ഇലൿടോറേറ്റിൽ 20 % വരുന്ന നവവോട്ടർമാരിൽ ഗണ്യമായ ഒരു പങ്ക് തൊഴിൽ, വിദ്യാഭ്യാസം എന്നിവ ലക്ഷ്യമാക്കി വിദേശത്തോ അന്യസംസ്ഥാനങ്ങളിലോ പാർക്കുന്നു.
2. ആകെ ഇലൿടോറേറ്റിന്റെ 23% ആളുകൾ സീനിയർ (60 വയസ്സിനു മുകളിൽ) ആയിരിക്കുന്നു. ഇതിന്റെ തന്നെ 40% ആളുകൾ 70 വയസ്സിനുമുകളിലുള്ളവരാണു്. അനാരോഗ്യം, അത്യുഷ്ണം തുടങ്ങിയവ മൂലം ഇതിൽ നല്ലൊരു പങ്കു് വോട്ട് ചെയ്യാൻ സന്നദ്ധരായിരിക്കില്ല.
3. അതിദ്രുതം ഗ്രാമസ്വഭാവം വിട്ടു് നഗരസ്വഭാവം കൈവരിക്കുന്ന ജനതയുമായി അടിസ്ഥാനതലത്തിലുള്ള രാഷ്ട്രീയപ്രവർത്തകർക്കുണ്ടായിരുന്ന വ്യക്തിബന്ധങ്ങളിലെ തകർച്ച.
നമ്മുടെ ഗവേഷണവിദ്യാർത്ഥികൾക്കു് (ഗൗരവമായി പഠിച്ചറിയാൻ താല്പര്യമുള്ളവർക്കുമാത്രം) അത്യന്തം പഠനാർഹമായ വിഷയങ്ങളാണു് ഇവയെല്ലാം.)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക