ഫോമയുടെ യുദ്ധ വിരുദ്ധ- ലോക സമാധാന പ്രാർത്ഥനാ യോഗം നാളെ വൈകിട്ട്
കോവിഡ് മഹാമാരിയുടെ ദുരിതങ്ങളിൽ നിന്ന് ലോക ജനത മോചിതരാകുന്നതിനു മുൻപെ മറ്റൊരു യുദ്ധത്തിന്റെ ദാരുണമായ കെടുതികളിൽ ഉക്രയിനും ഉക്രയിനിലെ ജനതയും നിസ്സഹായരായി നിൽക്കുകയാണ്. യുദ്ധം ഒന്നിനും പരിഹാരമല്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെ, നിരായുധരും, നിരാലംബരുമായ ജനങ്ങളെ സാമ്പത്തിക-രാഷ്ട്രിയ-വാണിജ്യ താൽപര്യങ്ങൾക്കായി കൊന്നൊടുക്കുന്നത് എത്ര ഭീതിതമാണെന്ന് ഓരോ യുദ്ധവും നമ്മളോട് വിളിച്ചു പറയുന്നുണ്ട്. എല്ലാ യുദ്ധങ്ങളും ഇല്ലാതാവണമെന്ന് ലോക ജനത ആഗ്രഹിക്കുന്നു.