Image

സ്‌കൂളുകള്‍ തുറക്കുന്നതില്‍ അന്തിമതീരുമാനം അടുത്ത സര്‍ക്കാര്‍ വന്നശേഷം; വിദ്യാഭ്യാസ വകുപ്പ്

Published on 13 April, 2021
സ്‌കൂളുകള്‍ തുറക്കുന്നതില്‍ അന്തിമതീരുമാനം അടുത്ത സര്‍ക്കാര്‍ വന്നശേഷം; വിദ്യാഭ്യാസ വകുപ്പ്
സ്‌കൂളുകള്‍ തുറക്കുന്നതില്‍ അന്തിമതീരുമാനം അടുത്ത സര്‍ക്കാര്‍ വന്നശേഷം; വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: അടുത്ത അദ്ധ്യയനവര്‍ഷം ആരംഭിക്കുന്നതു സംബന്ധിച്ച തീരുമാനം എടുക്കുക പുതിയ സര്‍ക്കാര്‍ വന്നതിനുശേഷമെന്ന് വിദ്യാഭ്യാസ വകുപ്പ്. നിലവിലെ കോവിഡ് വ്യാപന സാഹചര്യത്തില്‍ ജൂണില്‍ സ്‌കൂളുകള്‍ തുറക്കാന്‍ സാധ്യത ഇല്ലെന്നും കോവിഡ് വ്യാപനം കുറഞ്ഞാല്‍ സ്‌കൂള്‍ തുറക്കുന്നതിലന് തടസ്സമുണ്ടാവില്ലെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. 

നിലവില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നടക്കുകയാണ്. ഇവ തടസമില്ലാതെ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ സ്വീകരിച്ചാണ് പരീക്ഷകള്‍ നടത്തുന്നത്. ജൂണില്‍ ഫലപ്രഖ്യാപനം നടത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. അടുത്ത അദ്ധ്യയസന വര്‍ഷം ആരംഭിക്കുന്നതില്‍ കൂളുകള്‍ തുറക്കുന്ന കാര്യത്തിലാണ് ആശങ്ക തുടരുന്നത്. കോവിഡ് വീണ്ടും പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നതു സംബന്ധിച്ച് അന്തിമതീരുമാനം പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നതിനു ശേഷം മതി എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക