Image

പ്രിയപ്പെട്ട വോട്ടർ മാരെ ചാണകത്തിൽ ചവിട്ടാതെ നോക്കണേ... (ജോസ് കാടാപുറം)

Published on 25 April, 2024
പ്രിയപ്പെട്ട വോട്ടർ മാരെ  ചാണകത്തിൽ ചവിട്ടാതെ നോക്കണേ... (ജോസ് കാടാപുറം)

ജനാധിപത്യ ഇന്ത്യയെ സംബന്ധിച്ച് വളെരെ നിർണായകമാണ് ഈ തെരെഞ്ഞെടുപ്പ്. 10 വർഷത്തെ ബിജെപി ഭരണം സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കിയത്  മാത്രമല്ല രാജ്യത്തിന്റെ ജനാധിപത്യവും  ഫെഡറലിസവും ,മതനിരപേക്ഷതയും നിലനിൽക്കണോ  എന്ന ചോദ്യം പ്രധാന വിഷയമായി ഉയർന്നു കഴിഞ്ഞു . കോർപ്പറേറ്റ് - വർഗീയ കൂട്ടുകെട്ടിന് നേതൃത്വം നൽകുന്ന ബിജെപി ഭരണത്തിന് അന്ത്യം കുറിക്കണമെന്നത് ഇന്ത്യയുടെ പൊതുവികാരമായി മാറിയതാണ് ഈ തെരെഞ്ഞടുപ്പിന്റെ സവിശേഷത.
 
കേന്ദ്രത്തിൽ ഒരു മതനിരപേക്ഷ സർക്കാർ അധികാരത്തില്‍ വരുന്നു എന്നത് ഉറപ്പ് വരുത്താനുള്ള മലയാളികളുടെ ഫിക്സഡ് ഡെപ്പോസിറ്റ് ആണ്‌ ഓരോ ഇടതുപക്ഷ എംപിയും. ഇക്കാര്യത്തില്‍ ഇടതുപക്ഷത്തെ മാത്രമേ നമുക്ക് നിലവില്‍ വിശ്വസിക്കാൻ കഴിയൂ. എത്ര കൂടുതൽ ഇടതുപക്ഷ എംപിമാരെ കേരളത്തിന്‌ കൊടുക്കാന്‍ കഴിയുന്നോ അത്ര സ്റ്റേബിൾ ആയ ഒരു മന്ത്രിസഭാ നമുക്ക് ലഭിക്കും.

കേരളത്തിലേതെന്ന പോലെ, കേന്ദ്ര സർക്കാർ തലത്തിലും കൂടുതൽ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍, ഒഴിവുകള്‍ നികത്താന്‍ വേണ്ടി പാര്‍ലമെന്റില്‍ സമ്മര്‍ദം ചെലുത്താന്‍ ഇടതുപക്ഷത്തിന് മാത്രമേ കഴിയൂ. പാചകവാതകം, പെട്രോള്‍/ഡീസല്‍   ഉള്‍പ്പടെ ഉള്ള അവശ്യ വസ്തുക്കളുടെ വിലക്കയറ്റം നിയന്ത്രിക്കാനുള്ള സത്വരനടപടികൾ സ്വീകരിക്കാൻ വേണ്ടി സര്‍ക്കാറിന്റെ മേല്‍ സമ്മര്‍ദം ചെലുത്താന്‍ ഇടതുപക്ഷത്തിന് മാത്രമേ കഴിയൂ. കേരളത്തിന്റെ ന്യായമായ ആവശ്യങ്ങള്‍ വാങ്ങിയെടുക്കാൻ ശക്തമായ ഇടതുപക്ഷ പ്രാതിനിധ്യം പാര്‍ലമെന്റില്‍ ഉറപ്പ് വരുത്തിയേ മതിയാകൂ. കഴിഞ്ഞ തവണ പോയവർ ഇതിൽ പരാജയം ആയിരുന്നു എന്ന് ഓര്‍ക്കുക.

കേരളത്തിന് പാര പണിയുന്നവരെ തിരിച്ചറിയും കേരളത്തിലെ ജനങ്ങൾ ..രാഹുൽ ഗാന്ധിയും നരേന്ദ്ര മോദിയും കേരളത്തെയും മുഖ്യമന്ത്രിയെയും അധിക്ഷേപിക്കുന്നത് മനസ്സിലാക്കാം. അതിദരിദ്രമായ് തുടരുന്ന യു.പി.യിലെയും ഗുജറാത്തിലെയും ഗ്രാമങ്ങൾ നേരിട്ടു കണ്ടിട്ടുള്ളവർക്ക് ഇവരുടെ കെട്ടിയെഴുന്നുള്ളത്ത് കാണുമ്പോൾ സഹതാപമാണ് തോന്നുക. ലൈഫ് മിഷനിൽ കേരളം പണി തീർത്ത നാലു ലക്ഷം വീടുകളും ആശുപത്രികളും വിദ്യാലയങ്ങളും വൃത്തിയുള്ള റോഡുകളും നഗരങ്ങളും കാണാനിട വരുന്ന ഒരു ഉത്തരേന്ത്യക്കാരന് മോദിയുടെയും രാഹുലിൻ്റെയും വിഷമം മനസ്സിലാകും. 

വയനാട്ടിലേയ്ക്കുള്ള ചുരം റോഡിൻ്റെ പഴയ അവസ്ഥയും ഇപ്പോഴത്തെ നിലയും താരതമ്യപ്പെടുത്തുന്നവർക്ക് പിണറായി സർക്കാരിൻ്റെ പ്രവർത്തന മികവ് ബോധ്യമാകും. രാഹുലിൻ്റെ അനുയായി സതീശൻ ശ്രമിച്ചത് തുരങ്ക പാതാ പദ്ധതി പൊളിക്കുവാനാണ് . പക്ഷേ, കേരളം സതീശനെയും വയൽക്കിളികളെയുമൊക്കെ ചെറുത്ത് കേരളത്തിൻ്റെ വികസന പദ്ധതികളുമായ് മുന്നോട്ട് പോയി. ഐക്യരാഷ്ട്ര സഭയുടെ പോലും അംഗീകാരം നേടുന്ന വികസന നേട്ടങ്ങൾ സ്വായത്തമാക്കി. 

കേരളത്തിൻ്റെ ഈ വളർച്ചയിൽ അസ്വസ്ഥ ചിത്തരായ രണ്ടു കൂട്ടരുണ്ട്. അത് കേരളത്തിലെ ബി.ജെ.പി. - കോൺഗ്രസ്സ് നേതാക്കളാണ്. കേന്ദ്ര സർക്കാർ കേരളത്തെ സാമ്പത്തികമായ് ശ്വാസം മുട്ടിക്കുവാൻ ശ്രമിക്കുമ്പോൾ തുണ നൽകുന്നത് കോൺഗ്രസ്സ് ആണ്. ഇന്ത്യാ മുന്നണിയുടെ വിജയപ്രതീക്ഷകളെത്തന്നെ അട്ടിമറിയക്കും വിധം രാഹുലിനെ വയനാട്ടിൽ പിടിച്ചു നിർത്തി മുഖ്യമന്ത്രിയ്ക്കെതിരെ പ്രസംഗം എഴുതിക്കൊടുത്ത് വിഡ്ഢി വേഷം കെട്ടിക്കുന്ന കോളത്തിലെ കോൺഗ്രസ്സ് സ്വന്തം പാർട്ടിയുടെ തന്നെ ശവക്കുഴി തോണ്ടുകയാണ്.കേരളത്തിൽ ഈ രണ്ടുകൂട്ടരേയും ജനം തോൽപിക്കും നാളെയും സെക്കുലർ ഇന്ത്യ നിലനിൽക്കണം പാർലമെൻറിൽ കേരളം ഉണ്ടാകണം ..ഇന്ത്യയിൽ ഇന്ന് വിശ്വസിക്കാൻ ഇടതുപക്ഷകരെ ഉള്ളു.. കേരളവും ജയിക്കണം ഇന്ത്യയും ജയിക്കണം അതിനു വർഗീയ കോർപ്പറേറ്റ കൂട്ട് ഭരണമായ ബിജെപി ഭരണം അവസാനിക്കണം ...10 വർഷത്തെ ഇന്ത്യയിലെ ബിജെപി  ഭരണത്തിന്റെ നേർരേഖാചിത്രം നിങ്ങൾക്കായി സമർപ്പിക്കുന്നു ...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക