Image

ഓസ്റ്റിൻ ക്യാമ്പസിൽ അറസ്റ്റ് ചെയ്ത 57 പേരെ  പൂർണമായും കുറ്റവിമുക്തരാക്കി (പിപിഎം) 

Published on 28 April, 2024
ഓസ്റ്റിൻ ക്യാമ്പസിൽ അറസ്റ്റ് ചെയ്ത 57 പേരെ  പൂർണമായും കുറ്റവിമുക്തരാക്കി (പിപിഎം) 

ഓസ്റ്റിനിലെ യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ക്യാമ്പസിൽ ഇസ്രയേൽ വിരുദ്ധ പ്രകടനം നടത്തിയതിനു അറസ്റ്റ് ചെയ്ത 57 പേരെ പൂർണമായും കുറ്റവിമുക്തരാക്കിയെന്നു ട്രാവിസ് കൗണ്ടി അറ്റോണിയുടെ ഓഫിസ് അറിയിച്ചു. കുറ്റകരമായ കടന്നുകയറ്റം എന്ന ആരോപണവുമായി ബന്ധപ്പെട്ടു ഒരു തെളിവും കണ്ടെത്താൻ കഴിഞ്ഞില്ലെന്നു അവർ പറഞ്ഞു.  

പോലീസ് നൽകിയ രേഖകളിൽ പോരായ്മ ഉണ്ടെന്നു കൗണ്ടി അറ്റോണി ഡെലിയ ഗാർസാ ചൂണ്ടിക്കാട്ടി. പ്രതിഷേധത്തിൽ പങ്കെടുത്തവരെ ക്യാമ്പസിൽ നിന്നു നിരോധിക്കുമെന്നു യൂണിവേഴ്സിറ്റി പറഞ്ഞിരുന്നു. 
ഗാസയിലെ ആക്രമണം ഇസ്രയേൽ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടു പ്രകടനത്തിന് എത്തിയവർ സമരക്കൂടാരം ഉയർത്തിയപ്പോൾ പോലീസ് ഉടൻ അതു പൊളിച്ചു നീക്കി. 

അഭിപ്രായ സ്വാതന്ത്ര്യം എന്ന പേരിൽ നടക്കുന്ന യഹൂദ വിരുദ്ധ പ്രകടനങ്ങൾ അവസാനിപ്പിക്കാൻ ടെക്സസ് ഗവർണർ ഗ്രെഗ് എയ്ബട്ട് നേരത്തെ യൂണിവേഴ്സിറ്റികളോട് നിർദേശിച്ചിരുന്നു. 

ടെക്സസ് മുതൽ കലിഫോർണിയ വരെയുള്ള യൂണിവേഴ്സിറ്റികളിൽ സമരം വ്യാപിച്ചിട്ടുണ്ട്. നൂറു കണക്കിനു പ്രകടനക്കാരെ അറസ്റ്റ് ചെയ്തു നീക്കി.  

57 arrested in Austin campus cleared of charges 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക