Image

പാലക്കാട് എൻ എസ് എസ് എഞ്ചിനീയറിംഗ് കോളേജ്  വടക്കേ അമേരിക്കൻ പൂർവ്വവിദ്യാർത്ഥി സംഗമം 

Published on 27 April, 2024
പാലക്കാട് എൻ എസ് എസ് എഞ്ചിനീയറിംഗ് കോളേജ്  വടക്കേ അമേരിക്കൻ പൂർവ്വവിദ്യാർത്ഥി സംഗമം 

ഡാളസ്: എൻ എസ് എസ് എഞ്ചിനീറിങ് കോളേജിൽ നിന്നു പഠിച്ചിറങ്ങി, വടക്കേ അമേരിക്കയിൽ വിവിധ പട്ടണങ്ങളിൽ താമസിക്കുന്ന പൂർവ്വ വിദ്യാർത്ഥികൾ,  ഏപ്രിൽ 20-ന് 'ടെക്‌സാസിലെ ഡാളസിൽ വെച്ച് അവരുടെ ആദ്യത്തെ പൂർവ വിദ്യാർത്ഥി സംഗമം നടത്തി. ക്ഷണിക്കപ്പെട്ട അദ്ധ്യാപകരോടൊപ്പം, 1972 മുതൽ കഴിഞ്ഞ വര്ഷം വരെ ആ കോളേജിൽ നിന്നും പാസ്സായവർ അടങ്ങുന്ന, 125-ലധികം പൂർവ്വ വിദ്യാർത്ഥികൾ രാജ്യത്തിന്റെ വിവിധഭാഗത്തു നിന്നുമായി ചടങ്ങിൽ പങ്കെടുത്തു.

രാജ്യത്തെ ബിസിനസ് പ്രമുഖർ, സംരംഭകർ, ശാസ്ത്ര സാങ്കേതിക വിദഗ്ദ്ധർ, കലാസാംസ്കാരികരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവർ, തുടങ്ങി പല രംഗത്തും കഴിവു തെളിയിച്ചവർ, എൻ എസ് എസ് എഞ്ചിനീറിങ് കോളേജിന്റെ   ഈ അമേരിക്കൻ പൂർവ്വ വിദ്യാർത്ഥി സംഘടനയിൽ ഉൾപ്പെടുന്നു.

'കഴിഞ്ഞവർഷം ഭർത്താവിന്റെ കോളേജ് അലുംനി പുനഃസമാഗമത്തിൽ പങ്കെടുത്തപ്പോഴാണ്, ഞാൻ പഠിച്ച എൻ എസ് എസ് എഞ്ചിനീറിങ് കോളേജിൽ അലുമിനിയിലെ സുഹൃത്തുക്കളുമായി ചേർന്ന് സൗഹൃദവും ഓർമ്മകളും പുനരുജ്ജീവിപ്പിക്കാനുള്ള 'ഒരു പൂർവ്വ വിദ്യാർത്ഥി സംഗമം' എന്ന ആശയം എനിക്കു തോന്നിയത്' - ഈ ചടങ്ങിന്റെ പ്രധാന സംഘാടക , ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് 2000 ബാച്ചിലെ ഷീമാ ശ്രീധരൻ കൂട്ടായ്മയിൽ അറിയിച്ചു.

അമേരിക്കയിലുള്ള NSSCE പൂർവ്വവിദ്യാർത്ഥി ശൃംഖല കൂടുതൽ ശക്തിപ്പെടുത്താനുള്ള തുടക്കമായി ഈ പരിപാടിയെ കാണാം. രാജ്യത്ത് ഉടനീളമുള്ള സമൂഹത്തിൽ, കൂടുതൽ ആഴത്തിലുള്ള ഇടപെടലുകളിലൂടെ കോളേജിന്റെ അന്തസ്സത്ത നിലനിർത്തുവാനും, കോളേജുമായി  ബന്ധം നിലനിർത്തുകവഴി പുതിയ വിദ്യാർത്ഥികളെ , അവർ പഠിക്കുന്ന സമയത്തും  അതിനു ശേഷവും സഹായിക്കുവാനും തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നു ഈ പരിപാടിയുടെ ഭാരവാഹികൾ വ്യക്തമാക്കി.

ഒരു ദിവസം മുഴുവൻ നീണ്ടു നിന്ന പരിപാടിയിൽ  കലാശാലയുടെ പഴയതും ഇപ്പോഴുള്ളതുമായ ഭാരവാഹികൾ ദൂരെനിന്നു നൽകിയ ആശംസകളോടൊപ്പം തന്നെ, കലാശാലയുടെ പുരോഗതി, മലയാളി സമൂഹത്തിനു അമേരിക്കയിലുള്ള സ്ഥാനം എന്നിവയെപ്പറ്റിയുള്ള ചർച്ചകളും ,ഫാഷൻ ഷോയും, മറ്റു കലാസാംസ്കാരികപരിപാടികളും വിപുലമായ അത്താഴവിരുന്നും ഉണ്ടായിരുന്നു.

Join WhatsApp News
Priyendu G 2024-04-28 06:36:55
The woods are lovely, dark and deep, But I have promises to keep, And miles to go before I sleep, And miles to go before I sleep.
Priyendu G 2024-04-28 07:28:38
ഈ കൂട്ടായ്മ അഭിനന്ദനമർഹിക്കുന്നു.....
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക