Image

"അഭിരാമി" റിലീസ് മെയ് 24 ന്

Published on 27 April, 2024
"അഭിരാമി" റിലീസ് മെയ്   24 ന്
 
കൊച്ചി: ഗായത്രി സുരേഷ് നായികയായി വേഷമിടുന്ന അഭിരാമി മെയ് 24ന് പ്രദർശനത്തിനെത്തുന്നു. ഹരികൃഷ്ണന്‍, ശ്രീകാന്ത് മുരളി, റോഷന്‍ ബഷീര്‍, അമേയ മാത്യു തുടങ്ങി നിരവധി താരങ്ങള്‍ അഭിനയിക്കുന്ന ചിത്രം  മുഷ്ത്താഖ് റഹ്‌മാന്‍ കരിയാടന്‍ സംവിധാനം ചെയ്യുന്നു.സ്‌പെക്ടാക് മൂവീസിന്റേയും എം ജെ എസ് മീഡിയയുടേയും കോപ്പര്‍നിക്കസ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ മധു കറുവത്ത്, സന്തോഷ് രാധാകൃഷ്ണന്‍, ഷബീക്ക് തയ്യില്‍ എന്നിവര്‍ ചേര്‍ന്നാണ്  നിര്‍മ്മാണം.
വഹീദ് സമാന്‍ രചനയും ഷിഹാബ് ഓങ്ങല്ലൂര്‍ ക്യാമറയും ചെയ്ത അഭിരാമിയിലെ ഗാനങ്ങള്‍ ജോ പോളും സംഗീതം സിബു സുകുമാരനും എഡിറ്റിംഗ് നവീന്‍ പി വിജയനും നിര്‍വഹിച്ചിരിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക