Image

'കൂതറ വര്‍ക്ക്, തക്കാളിപ്പെട്ടിയും തെര്‍മോക്കോളും അടുക്കി വെച്ചാല്‍ സെറ്റാവില്ല': അശ്വന്ത് കോക്ക് 'നിനക്ക് മനസിലാകില്ല'ന്ന് തങ്കമണി ആര്‍ട് ഡയറക്ടര്‍

Published on 27 April, 2024
'കൂതറ വര്‍ക്ക്, തക്കാളിപ്പെട്ടിയും തെര്‍മോക്കോളും അടുക്കി വെച്ചാല്‍ സെറ്റാവില്ല': അശ്വന്ത് കോക്ക്   'നിനക്ക് മനസിലാകില്ല'ന്ന് തങ്കമണി ആര്‍ട് ഡയറക്ടര്‍

ങ്കമണി സിനിമയിലെ ആർട്ട് വർക്കിനെ പരിഹസിച്ച അശ്വന്ത് കോക്കിന് മറുപടിയുമായി സിനിമയുടെ ആർട്ട് ഡയറക്ടർ മനു ജഗത്.

കൂതറ വർക്കാണെന്നും തക്കാളിപ്പെട്ടിയും തെർമോക്കോളും അടുക്കി വെച്ചാല്‍ സെറ്റാവില്ല എന്നുമാണ് അശ്വന്ത് പറഞ്ഞത്. വിമർശനം ഒരു തൊഴിലാക്കി ആരെയും എന്തിനെയും ഏതു രീതിയിലും പരിഹസിക്കാം എന്ന് കരുതരുത് എന്നാണ് മനു കുറിച്ചത്.

കുറെ വർഷത്തെ കഠിനാധ്വാനം കൊണ്ടാണ് ഇന്ന് ഈ നിലയില്‍ നില്‍ക്കാൻ പറ്റുന്നത്. അങ്ങനെ നീ പറയുമ്ബോഴേക്കും അനുവദിച്ചുതരാൻ കുറച്ചു ബുദ്ധിമുട്ടുണ്ട് എന്നായിരുന്നു മനു കുറിച്ചത്. ചിത്രത്തില്‍ ചെയ്ത സെറ്റിന്റെ ഫോട്ടോകള്‍ക്കൊപ്പമായിരുന്നു മനുവിന്റെ പോസ്റ്റ്. ചിത്രത്തിലെ നായകന്റെ വീട് ഉള്‍പ്പടെ പഴയ കാലത്തിന് അനുസരിച്ച്‌ നിർമിച്ചെടുക്കുകയായിരുന്നു. കൂടാതെ തങ്കമണി ടൗണ്‍ ഷിപ്പും പൂർണമായി സെറ്റിട്ടതാണ്. ഇതിന്റെ ചിത്രങ്ങളും അദ്ദേഹം പോസ്റ്റ് ചെയ്തു.

 

മനു ജഗത്തിന്റെ കുറിപ്പ് വായിക്കാം

തങ്കമണി എന്ന സിനിമയ്ക്കുവേണ്ടി ഞാനും എന്റെ സഹപ്രവർത്തകരും കൂടിഎനിക്കനുവദിച്ചു കിട്ടിയ വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ മാക്സിമം ചെലവ് കുറച്ചു ചെയ്ത തങ്കമണി എന്ന ടൗണ്‍ ഷിപ്പ്. ചെയ്യുന്ന തൊഴിലിനോട് കഴിയുന്നതും നീതി പുലർത്താൻ ശ്രമിക്കാറുണ്ട്. സമയവും, സാമ്ബത്തികവും, കാലാവസ്ഥയും പ്രതികൂലമാവുന്ന സാഹചര്യത്തിലും പെർഫെക്ഷന് പ്രാധാന്യം കൊടുത്തുതന്നെയാണ് ചെയ്യാറ്. കാലഘട്ടം കൂടി അടയാളപ്പെടുത്തേണ്ട നിർമിതി ആയതുകൊണ്ട് തെറ്റുകള്‍ വരാം..അത് ചൂണ്ടി കാണിക്കുന്നതും നല്ല കാര്യമാണ് സ്വീകാര്യവും ആണ്.. എന്നുവെച്ച്‌ വിമർശനം ഒരു തൊഴിലാക്കി ആരെയും എന്തിനെയും ഏതു രീതിയിലും ഉണ്ടാക്കാം എന്നാവരുത്. ഇതൊക്കെ കൂതറ വർക്ക്‌ ആണെന്നും കുറെ തക്കാളിപ്പെട്ടിയും, തെർമോക്കോളും അടുക്കി വെച്ചാല്‍ സെറ്റ് ആവില്ലെന്നും പറയുന്നകേട്ടു.. കുറെ വർഷത്തെ കഠിനാധ്വാനം ആണ് ഇന്നീ നിലയില്‍ നില്കാൻ പറ്റുന്നത്.അങ്ങനെ നീ പറയുമ്ബോഴേക്കും അനുവദിക്കാൻ കുറച്ചു ബുദ്ധിമുട്ടുണ്ട്. നിനക്ക് മനസ്സിലാകില്ല. എന്റൊപ്പം വിയർപ്പൊഴുക്കിയ കുറേപ്പേരുണ്ട്..അവരുടെയൊക്കെ വിഷമം കണ്ടില്ലെന്നു വെയ്ക്കാൻ പറ്റില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക