Image

മഞ്ഞുമ്മല്‍ ബോയ്സ് ഒടിടിയിലേയ്ക്ക്

Published on 27 April, 2024
മഞ്ഞുമ്മല്‍ ബോയ്സ് ഒടിടിയിലേയ്ക്ക്
സൂപ്പർ ഹിറ്റ് ചിത്രം മഞ്ഞുമ്മല്‍ ബോയ്സ് ഒടിടിയില്‍ പ്രദർശനത്തിനൊരുങ്ങുന്നു. ചിത്രം മേയ് അഞ്ചുമുതല്‍ ഡിസ്നി പ്ലസ് ഹോട്സ്റ്റാറില്‍ സ്ട്രീം ചെയ്ത് തുടങ്ങും.
മലയാള സിനിമാ ചരിത്രത്തില്‍ ഇരുന്നൂറ് കോടി ക്ലബ്ബില്‍ ഇടം നേടുന്ന ആദ്യ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.

മലയാളത്തിലെ ഏറ്റവും കൂടുതല്‍ പണംവാരിയ സിനിമകളില്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നു മഞ്ഞുമ്മല്‍ ബോയ്സ്.

കഴിഞ്ഞ ഒരുവർഷത്തോളം ഒന്നാമതായി നിന്ന ജൂഡ് ആന്തണി ചിത്രം '2018'ന്‍റെ റെക്കോർഡാണ് മഞ്ഞുമ്മല്‍ ബോയ്സ് പഴങ്കഥയാക്കിയത്. ആഗോള ബോക്സ്‌ഓഫിസില്‍ 175 കോടിയായിരുന്നു 2018ന്‍റെ കളക്‌ഷൻ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക