Image

വൈ.എം.എ സംഘടിപ്പിച്ച പാട്ടുത്സവം പ്രേക്ഷകരുടെ മനം കവർന്നു 

Published on 27 April, 2024
വൈ.എം.എ സംഘടിപ്പിച്ച പാട്ടുത്സവം പ്രേക്ഷകരുടെ മനം കവർന്നു 

ന്യു യോർക്ക്: വിഷുദിനത്തിൽ യോങ്കേഴ്‌സ് മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ഫ്രീഡിയ എന്റർറ്റെയിൻമെന്റ്  അവതരിപ്പിച്ച  പാട്ടുത്സവം ഹൃദയഹാരിയായി. 

യോങ്കേഴ്സിലെ ലിങ്കൻ ഹൈ സ്കൂളിൽ  നടന്ന പരിപാടിയിൽ വൻജനാവലി പങ്കെടുത്തു .

റിമി ടോമി, ബിജു നാരായണൻ ടീം നേതൃത്വം നൽകിയ  പാട്ടുത്സവത്തിൽ  ഗായകരായ കൗഷികും അശ്വതിയും  ഹാസ്യ പരിപാടിയുമായി അനീഷ് , മായാ , ശ്രീനാഥ്  എന്നിവരും അണിചേർന്നു. 

എന്നും നല്ല പരിപാടികൾ അവതരിപ്പിക്കുന്നതിൽ ശ്രദ്ധാലുക്കളായ വൈ.എം.എയുടെ മികവിൽ മറ്റൊരു തൂവലായി ഇത്. ഇനിയും നല്ല പരിപാടികൾ കൊണ്ടുവരണമെന്ന്  പ്രേക്ഷകർ പലരും അഭ്യർത്ഥിച്ചു. ഇപ്പോഴത്തെ ഭരണസമിതിയെ അവർ അഭിനന്ദിക്കുകയും ചെയ്‌തു  

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക