Image

പണ്ഡിതശിരോമണികള്‍(തുള്ളല്‍ കവിത )- ഭരതകുമാര്‍ കെ എം

ഭരതകുമാര്‍ കെ എം Published on 25 April, 2024
പണ്ഡിതശിരോമണികള്‍(തുള്ളല്‍ കവിത )- ഭരതകുമാര്‍ കെ എം

ആളൊരു വലിയവനെന്നൊരു ഭാവം
അതിനാലേറെ തലയില്‍ കനവും 
വായില്‍ക്കൊള്ളാ ഭാഷവിളമ്പും 
വായ് തോരാതെ ചിലക്കാന്‍ കേമന്‍ 
പറയുന്നേറെ വങ്കത്തരവും
പറയാനാര്‍ക്കും അവസരമില്ല
കേട്ടു രസിക്കും സമയം കൊല്ലികള്‍ 
കേട്ടു പഠിക്കാന്‍ വന്നവരെപ്പോല്‍

ആളൊരു വലിയവനെന്നൊരു ഭാവം
അതിനാലേറെ തലയില്‍ കനവും

ആംഗലഭാഷയെ നാണിപ്പിക്കാന്‍
ആ ഭാഷാനിപുണന് കഴിവുകള്‍ കൂടും 
അറിയാവാക്കുകള്‍ ഫലിപ്പിക്കാനായ് 
ആംഗ്യം കൊണ്ടൊരു നടനം ചെയ്യും!
പണ്ഡിതവര്‍ഗ്ഗം വളരെ സഹിച്ചവര്‍ 
പഠിച്ചതുപോലും അറിയാതായി 
വയ്യ സഹിക്കാന്‍ ഇവനെ ഇനിയും
വല്ലവിധേനയും നാട് കടത്താം 
വലിയവരിത്തരം നാട്ടില്‍ സുലഭം
കേള്‍വിക്കാരോ അതിലും കേമം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക