Image

ഐ.സി.യു. പീഡനക്കേസ്: ഐ.ജിയുമായി ചർച്ച നടത്തി, സമരം അവസാനിപ്പിച്ച് അതിജീവിത

Published on 25 April, 2024
ഐ.സി.യു. പീഡനക്കേസ്: ഐ.ജിയുമായി ചർച്ച നടത്തി, സമരം അവസാനിപ്പിച്ച് അതിജീവിത

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ഐ.സി.യു. പീഡനക്കേസ് അതിജീവിത കോഴിക്കോട് പോലീസ് കമ്മീഷണറുടെ ഓഫിസിന് മുന്നില്‍ റോഡില്‍ ആരംഭിച്ച സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചു. തന്റെ മൊഴിയെടുത്ത ഡോക്ടര്‍ക്കെതിരായ പരാതിയിലെ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ഈ മാസം 18-നാണ് അതിജീവിത സമരം ആരംഭിച്ചത്.

അധികൃതരുടെ ഭാഗത്തുനിന്നും യാതൊരുതരത്തിലുള്ള നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് റോഡിലിരുന്നുള്ള സമരം ആരംഭിച്ചതെന്ന് അതിജീവിത പറഞ്ഞു. മൂന്ന് ദിവസത്തിനുള്ളില്‍ അതിജീവിത ആവശ്യപ്പെട്ട റിപ്പോര്‍ട്ട് നല്‍കുന്നതിനും മറ്റു പരാതികളിലും തീരുമാനമുണ്ടാക്കുമെന്ന് ഉത്തരമേഖല ഐജി നേരിട്ട് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്.

സംഭവത്തില്‍ അതിജീവിതയുടെ മൊഴിയെടുത്ത ഡോ. കെ.വി. പ്രീത താന്‍ പറഞ്ഞ കാര്യങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല എന്നായിരുന്നു അതിജീവിതയുടെ പരാതി. കേസിലെ ശാത്രീയ തെളിവുകള്‍ ശേഖരിച്ചില്ല, കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്നീ കാര്യങ്ങള്‍ ആരോപിച്ചാണ് ഡോക്ടര്‍ക്കെതിരെ അതിജീവിത പോലീസില്‍ പരാതി നല്‍കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക