Image

അബ്ദുറഹീമിന്റെ മോചനം: പൊതുജനം നല്‍കിയ പണം സര്‍ക്കാര്‍ അക്കൗണ്ടില്‍ സ്വീകരിക്കാന്‍ കഴിയില്ല; മന്ത്രി മുരളീധരന്‍

Published on 24 April, 2024
അബ്ദുറഹീമിന്റെ മോചനം: പൊതുജനം നല്‍കിയ പണം സര്‍ക്കാര്‍ അക്കൗണ്ടില്‍ സ്വീകരിക്കാന്‍ കഴിയില്ല; മന്ത്രി മുരളീധരന്‍

തിരുവനന്തപുരം: സൗദി ജയിലില്‍ കഴിയുന്ന അബ്ദുറഹീമിന്റെ മോചനത്തിന്  കടമ്പകൾ ഇനിയും ബാക്കി . പൊതുജനങ്ങള്‍ സ്വരൂപിച്ച പണം സര്‍ക്കാര്‍ അക്കൗണ്ടില്‍ സ്വീകരിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. സൗദി ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന അബ്ദുറഹീമിന്റെ മോചനത്തിനായി ലോകത്തെമ്പാടുമുള്ള മലയാളികള്‍ 34 കോടി രൂപ സ്വരൂപിച്ചിരുന്നു. ഈ പണം വിദേശകാര്യ മന്ത്രാലയം വഴി സൗദിയിലെ ഇന്ത്യന്‍ എംബസി അക്കൗണ്ടിലേക്ക് കൈമാറി ഇരയുടെ ബന്ധുക്കള്‍ക്ക് നല്‍കാനായിരുന്നു പദ്ധതി. 

എന്നാല്‍, പൊതുജനങ്ങള്‍ സംഭാവന നല്‍കുന്ന പണം ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ അക്കൗണ്ടിലേക്ക് സ്വീകരിക്കുന്നത് ഭരണഘടന അനുവദിക്കുന്നില്ലെന്ന് മുരളീധരന്‍ പറഞ്ഞു. വന്ന പണത്തിന്റെയും കൊടുത്ത പണത്തിന്റെയും കണക്കുകള്‍ സൂക്ഷിക്കാന്‍ വിദേശകാര്യമന്ത്രാലയത്തിന് കഴിയില്ല.

എന്നാല്‍, സൗദിയിലെ പ്രവാസി സംഘടനകളുമായി ചര്‍ച്ച ചെയ്ത് സ്വീകാര്യമായ പരിഹാരത്തിലേക്ക് എത്തുമെന്നും വി മുരളീധരന്‍ പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക