Image

കച്ചേരിയില്‍ അരങ്ങേറ്റം കുറിച്ചു; ക്ഷേത്രത്തില്‍ നിന്നുള്ള ചിത്രം പങ്കുവച്ച്‌ അഭയ ഹിരണ്‍മയി

Published on 24 April, 2024
കച്ചേരിയില്‍ അരങ്ങേറ്റം കുറിച്ചു; ക്ഷേത്രത്തില്‍ നിന്നുള്ള ചിത്രം പങ്കുവച്ച്‌ അഭയ ഹിരണ്‍മയി

ദ്യമായി കച്ചേരി നടത്തിയതിന്റെ സന്തോഷം പങ്കുവച്ച്‌ ഗായിക അഭയ ഹിരണ്‍മയി. തിരുവനന്തപുരം കുണ്ടമണ്‍ഭാഗം ദേവി ക്ഷേത്ര ഉത്സവത്തോട് അനുബന്ധിച്ചാണ് അഭയ സംഗീത കച്ചേരി നടത്തിയത്.

കച്ചേരിയില്‍ അരങ്ങേറ്റം നടത്തിയതിന്റെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് അഭയ സമൂഹമാദ്ധ്യമത്തില്‍ കുറിപ്പ് പങ്കുവച്ചിരുന്നു.

'ഒരു അരങ്ങേറ്റ കച്ചേരി നടത്തുക എന്ന അവിശ്വസനീയമായ കാര്യം ഞാൻ ചെയ്തു. പലപ്പോഴും എനിക്ക് തന്നെ വിശ്വസിക്കാൻ സാധിച്ചിട്ടില്ല. കുടുംബത്തിലെ സംഗീത വിദ്വാൻമാർ പലരും ചെയ്യാത്ത കാര്യം ഞാൻ ചെയ്തു. കച്ചേരി ചെയ്തു എന്ന അഹങ്കാരം അല്ല‍ അവരിത് ചെയ്തില്ലലോ, അപ്പോള്‍ എങ്ങനെ ചെയ്യുമെന്ന ന്യായമില്ലായ്മയാണ് എന്റെ മുന്നില്‍ ഉണ്ടായിരുന്നത്. തെറ്റുകള്‍ ഉണ്ടായിരുന്നു,പക്ഷെ കച്ചരി കഴിഞ്ഞപ്പോള്‍ അതൊരു വല്യ ആത്മവിശ്വാസമായി മാറി.

ചെയ്യാൻ പറ്റും എന്നൊരു തോന്നല്‍ ഉണ്ടായി. 'അമ്മ ഒരു പ്രൊഫഷണല്‍ കച്ചേരി ആർട്ടിസ്റ്റിനെപ്പോലെ എന്നെ പേടിപ്പിച്ചെങ്കിലും പേടിപ്പിച്ചിട്ടു ഒരു കാര്യമില്ല എന്ന് മനസിലാക്കി 'അമ്മ അവസാനം എങ്ങനെ എങ്കിലും വൃത്തിയായി പാടിയാല്‍ മതി എന്ന പോയിന്റില്‍ എത്തി. ഒരു ഗുരുവിന് വേണ്ടത് ക്ഷമയും സമാധാനവും അറിവും ആണ്. മിനി ചേച്ചി ഉള്ളത് കൊണ്ട് മാത്രമാണ് ഈ ഒരു കാര്യം സാധിച്ചത്. മഹാരാജാസ് കോളേജിലെ സംഗീത വിഭാഗം മേധാവിയാണ്. അതിലുപരി ഗുരുക്കന്മാരുടെ ഗുരുക്കളെ പഠിപ്പിക്കുന്ന ജ്ഞാനസ്ത. കൂടെ നിന്ന് ആത്മവിശ്വാസം തന്ന എന്റെ പക്കമേളക്കാർ, ഒരുപാടു ഒരുപാടു നന്ദി

ഇതുവരെയും പഠിപ്പിച്ച സകലഗുരുക്കന്മാർക്കും സാഷ്ടാംഗ പ്രണാമം. എന്തെങ്കിലും മഹത്തരമായ കാര്യങ്ങള്‍ ചെയ്യുമ്ബോള്‍ ആരോ നമ്മളെ കൊണ്ട് ചെയ്യിക്കുന്നു എന്ന് വിശ്വസിക്കാൻ സാധിക്കുന്നുള്ളൂ. അച്ഛൻ ആണ് എന്ന് വിശ്വസിക്കാൻ ആണ് എനിക്കിഷ്ടം

കുണ്ടമണ്‍ഭാഗം ദേവി ക്ഷേത്രം ഉത്സവം ,2024. കൂടെ നിന്ന അപ്പുനും ,കിളിക്കും കയ്യടിച്ചു പ്രോത്സാഹിപ്പിച്ച എന്റെ അമ്മയുടെയും അച്ഛന്റെയും കുടുംബത്തിനും നാട്ടുകാരോടും നന്ദി.'- അഭയ കുറിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക