Image

നടൻ ദീപക് പറമ്ബോലും നടി അപര്‍ണ ദാസും വിവാഹിതരായി

Published on 24 April, 2024
നടൻ ദീപക് പറമ്ബോലും നടി അപര്‍ണ ദാസും വിവാഹിതരായി
ലച്ചിത്ര താരങ്ങളായ അപര്‍ണ ദാസും ദീപക് പറമ്ബോലും വിവാഹിതരായി.ഗുരുവായൂർ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം.
 
അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍ നടന്നത്. ദീര്‍ഘനാളത്തെ പ്രണയമാണ് വിവാഹത്തിലെത്തിയത്.മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും സജീവമാണ് അപർണ. 'ഞാന്‍ പ്രകാശന്‍' എന്ന ചിത്രത്തിലൂടെയാണ് അപര്‍ണ സിനിമയിലെത്തുന്നത്. മനോഹരം, ബീസ്റ്റ്, ഡാഡ എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍.

മാർച്ച്‌ 22 ന് പുറത്തിറങ്ങിയ 'സീക്രട്ട് ഹോം' ആണ് പുതിയ ചിത്രം.വിനീത് ശ്രീനിവാസന്‍ ഒരുക്കിയ 'മലര്‍വാടി ആര്‍ട്‌സ് ക്ലബ്' എന്ന ചിത്രത്തിലൂടെയാണ് ദീപക് അഭിനയരംഗത്ത് എത്തുന്നത്. ദി ഗ്രേറ്റ് ഫാദര്‍, തട്ടത്തിന്‍ മറയത്ത്, കുഞ്ഞിരാമായണം, ക്യാപ്റ്റന്‍, കണ്ണൂര്‍ സ്‌ക്വാഡ് എന്നിവയാണ് ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങള്‍. ഇന്‍ഡസ്ട്രി ഹിറ്റായി മാറിയ 'മഞ്ഞുമ്മല്‍ ബോയ്‌സി'ലും താരം സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക