Image

വിസ പുതുക്കുന്നത് വൈകി; എബിസി മാധ്യമ പ്രവര്‍ത്തക ഇന്ത്യ വിട്ടു

Published on 24 April, 2024
വിസ പുതുക്കുന്നത് വൈകി; എബിസി മാധ്യമ പ്രവര്‍ത്തക ഇന്ത്യ വിട്ടു

ന്യൂഡല്‍ഹി: സര്‍ക്കാരിനെ വിമര്‍ശിക്കുന്ന വിദേശ മാധ്യമ പ്രവര്‍ത്തകരെ പുകച്ചു പുറത്തു ചാടിക്കുന്ന ബിജെപി സര്‍ക്കാര്‍ നിലപാടിന് മറ്റൊരു ഉദാഹരണം കൂടി. ആസ്‌ത്രേലിയന്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷന്‍ സൗത്ത് ഏഷ്യ ബ്യൂറോ ചീഫ് അവനി ദിയാസ് ആണ് പുതിയ ഇര. സിഖ് വിഘടനവാദത്തെക്കുറിച്ചുള്ള അവനിയുടെ റിപോര്‍ട്ടാണ് കേന്ദ്ര സര്‍ക്കാരിന്റെ അനിഷ്ടത്തിന് ഇടയാക്കിയത്. വിസ പുതുക്കുന്നത് വൈകിയതിനെ തുടര്‍ന്ന് ഏപ്രില്‍ 19ന് അവനി രാജ്യംവിട്ടു. 

രണ്ട് മാസം മുമ്പ് ഫ്രഞ്ച് മാധ്യമ പ്രവര്‍ത്തക വെനേസ ഡോനാക്ക് സമാന കാരണത്തില്‍ ഇന്ത്യ വിട്ടിരുന്നു. സര്‍ക്കാരിനെ വിമര്‍ശിച്ച് എഴുതിയത് കാരണം, ഡോനാക്കിന്റെ ഓവര്‍സീസ് പൗരത്വം റദ്ദാക്കുമെന്ന് സര്‍ക്കാര്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് അവര്‍ രാജ്യം വിട്ടത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക