Image

'അങ്ങനെ എന്റെ പേജും ഹാക്ക് ആയി'; ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് വിഷ്ണു ഉണ്ണികൃഷ്ണൻ

Published on 23 April, 2024
'അങ്ങനെ എന്റെ പേജും ഹാക്ക് ആയി'; ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് വിഷ്ണു ഉണ്ണികൃഷ്ണൻ

കൊച്ചി: തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തുവെന്ന് നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ. കഴിഞ്ഞ ദിവസമാണ് ഹാക്ക് ആയതെന്നും പരാതി നല്‍കുകയും പേജ് റിക്കവറി ചെയ്യാനുള്ള കാര്യങ്ങള്‍ നടക്കുകയാണെന്നും വിഷ്ണു ഇൻസ്റ്റാഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു.

നിലവില്‍ തന്റെ പേജില്‍ വരുന്ന ഫോട്ടോകള്‍ക്കോ വീഡിയോകള്‍ക്കോ താൻ ഉത്തരവാദി അല്ലെന്നും നടൻ പറയുന്നുണ്ട്.

“അങ്ങനെ എന്റെ ഫേസ്ബുക്ക് പേജും ഹാക്ക് ആയിരിക്കുകയാണ്. വിഷ്ണു ഉണ്ണികൃഷ്ണൻ എന്ന പേജ് ഇന്നലെ ആരോ ഹാക്ക് ചെയ്തു. അതെന്നെ അറിയിക്കാനായി ഒരുപാട് സുഹൃത്തുക്കള്‍ വിളിക്കയും മെസേജ് അയക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. ഇന്നലെ തന്നെ പരാതിയ നല്‍കിയിട്ടുണ്ട്. പേജ് റിക്കവറി ചെയ്യാനുള്ള പ്രോസസ് ഒരു വശത്ത് നടക്കുകയാണ്. ഇപ്പോള്‍ എന്റെ പേജില്‍ വരുന്ന ഫോട്ടോകള്‍ക്കോ വീഡിയോകള്‍ക്കോ ഞാൻ ഉത്തരവാദി അല്ല. ദയവ് ചെയ്ത് ആ വീഡിയോയുടെ ലിങ്കും ചോദിച്ച്‌ ആരും എന്നെ വിളിക്കരുത്. അത് ഞാനല്ല. ഹാക്ക് ചെയ്തവരാണ് അതൊക്കെ പോസ്റ്റ് ചെയ്യുന്നത്. താങ്ക്യൂ”, എന്നാണ് വിഷ്ണു വീഡിയോയില്‍ പറഞ്ഞത്. മേശം വീഡിയോകളും ഫോട്ടോകളുമാണ് നിലവില്‍ വിഷ്ണുവിന്റെ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെടുന്നത്.

അതേസമയം, ‘ഡാന്‍സ് പാര്‍ട്ടി’ എന്ന ചിത്രമാണ് വിഷ്മു ഉണ്ണികൃഷ്ണന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. സോഹൻ സീനുലാല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക