Image

പിഴച്ച കണക്ക് (കവിത: ഭരതകുമാര്‍ കെ എം )

ഭരതകുമാര്‍ കെ എം Published on 23 April, 2024
പിഴച്ച കണക്ക് (കവിത: ഭരതകുമാര്‍ കെ എം )

അന്നെനിക്കു പിഴച്ച കണക്കിനാല്‍ 
ഇന്നും അലയുന്നൊരു ഗതിക്കായിമാത്രം!

ഇന്നും കറങ്ങുന്നു ഞാന്‍ ഒരു ദിശയില്ലാ പട്ടമായി 
ആദിയും അന്ത്യവുമറിയാതെ തിരയുന്നു!

മുഴുമിക്കാനാവാത്ത പണികളുമേറെയുണ്ട് 
പാലിക്കാനാവാത്ത വാക്കുകളനേകവും... 

ചോദ്യങ്ങളായെന്നെ തുറിച്ചു നോക്കുന്നു 
ഉത്തരം കിട്ടാതെ വലയുന്നു ഞാനുമിന്ന്!

ഞെട്ടറ്റ് വീണൊരു പൂവിനെ പോലെയായി 
വാടിയമുഖവും തകരുന്ന മനസ്സുമായി 

വീണുപോയ് സ്വപ്നങ്ങളും മോഹങ്ങളത്രയും 
വെറുമൊരു പുഞ്ചിരിയില്‍ ഇന്നൊതുക്കുന്നു സര്‍വ്വവും

Join WhatsApp News
Prasannan CH 2024-04-30 01:38:41
ജീവിതം കണക്കെന്ന മാന്ത്രിക ചെപ്പിനാൽ കൂട്ടിയും , കിഴച്ചു മുള്ള ആകെ തുകയാണ് - കവിത മനോഹരം സർ 👌💗 നന്മകൾ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക