പുരാതീന മിദ്യാനിൽ ലോഹഅയിര് ഉരുക്കുന്ന തീച്ചൂള ഉണ്ടായിരുന്ന പ്രദേശത്തിൻറ്റെ പേരോ YHWH-യാഹ്വെ ?
......അവൻ ഊതിക്കഴിക്കുന്നവൻറ്റെ തീ പോലെയും.....മലാഖി 3:2 . ചൂളപോലെ കത്തുന്ന ഒരു ദിവസം വരും-മലാഖി 4: 1
ആരാണ് യാഹ്:
''ദൈവം പിന്നെയും മോശെയോടു അരുളിച്ചെയ്തതെന്തെന്നാൽ: ഞാൻ യഹോവ ആകുന്നു.-പുറപ്പാട് 6:2. ഈൽ -സഹാദി {സർവ്വ ശക്തൻ} എങ്ങനെ യഹോവ ആയി മാറി?.പുറപ്പാട് 3: ''13 മോശെ ദൈവത്തോടു: .... അവൻറ്റെ നാമം എന്തെന്നു അവർ എന്നോടു ചോദിച്ചാൽ ഞാൻ അവരോടു എന്തു പറയേണം എന്നു ചോദിച്ചു.
14 അതിന്നു ദൈവം മോശെയോടു: ഞാൻ ആകുന്നവൻ ഞാൻ ആകുന്നു; ഞാൻ ആകുന്നു “Ehyeh-Asher-Ehyeh (I will be what I will be) .. എന്നു കല്പിച്ചു...15 .....Ehyeh - യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു; ഇതു എന്നേക്കും എന്റെ നാമവും തലമുറ തലമുറയായി എന്റെ ജ്ഞാപകവും ആകുന്നു. ''“Ehyeh-Asher-Ehyeh (I will be what I will be) ''-ഞാൻ ആകുന്നവൻ ഞാൻ ആകുന്നു''- എന്നത് പേര് ആണോ? അതോ ഞാൻ എന്തായിരിക്കുമോ അതായിരിക്കും ഞാൻ''- എന്ന് ഭാവികാല അവസ്ഥ/ വ്യവസ്ഥ /ഉടമ്പടി എന്ന അർത്ഥത്തിൽ എടുക്കുന്നതല്ലേ ശരി!, അതായത് ഇപ്പോൾ എൻറ്റെ പേര് വെളിപ്പെടുത്തുന്നില്ല, ഭാവിയിൽ വേണ്ട കാലത്തു അത് വെളിപ്പെടുത്തിക്കൊള്ളാം എന്ന് അനുമാനിക്കരുതോ!. ''ഞാൻ ഞാനാകുന്നു'' എന്നത് ദൈവത്തിൻറ്റെ പേര് ആണെന്ന് പരിഭാഷയിൽ വന്ന തെറ്റോ?. അബ്രഹാമിൻറ്റെയും ഇസഹാക്കിൻറ്റെയും യാക്കോബിൻറ്റേയും ദൈവം -ഈൽ -സഹാദി/എലോഹീം എന്ന് വ്യക്തം. മരുഭൂവിലെ കത്തുന്ന മുൾപ്പടർപ്പിൽ നിന്നുള്ള ശബ്ദം കേട്ട് മോശക്ക് സ്ഥലകാല വിഭ്രമം ഉണ്ടായില്ലേ?. കാരണം എൽ /ഈൽ എന്നതൊക്കെ ആയിരുന്നു ദൈവം എന്നതുകൊണ്ട് അന്നത്തെ ഇസ്രായേൽ ജനത ഉദ്ദേശിച്ചിരുന്നത്. അതോ വരും കാലങ്ങളിൽ ഇസ്രായേൽ ജനത അംഗീകരിക്കുന്ന എല്ലാ ദൈവങ്ങളെയും ഏതു പേരിലായാലും അംഗീകരിക്കാൻ തയ്യാർ എന്നതിന് ഒരു മുൻകൂർ ജാമ്യമോ?.
പത്തു കല്പനകളിലെ ആദ്യ കൽപ്പനകൾ നോക്കു ; ദൈവത്തിനു പേര്, ദൈവ സങ്കല്പം, ദൈവം 'ഇന്നത്' എന്ന് പറയുന്നതുപോലും ദൈവത്തിൻറ്റെ പ്രതിമ ഉണ്ടാക്കുന്നതിനു തുല്യമാണ്. അപ്പോൾ പുറപ്പാടിലെ ദൈവം '' എൻ്റെ പേര് യഹോവ'' എന്ന് പറഞ്ഞാൽ അവിടെത്തന്നെ ദൈവപ്രതിമ ഉണ്ടാക്കുന്നു. അതിനാൽ യഹോവ എന്നത് ദൈവത്തിൻറ്റെ പേര് അല്ല എന്ന് അനുമാനിക്കണം. പുറപ്പാട് 20:7 നിൻറ്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുതു''; അതുകൊണ്ട് ആയിരുന്നല്ലോ വർഷത്തിൽ ഒരിക്കൽ മാത്രം മഹാപുരോഹിതൻ അധിവിശുദ്ധ സ്ഥലത്തു കയറി ദൈവ നാമം പൂർണ്ണമായി പോലും ഉച്ചരിക്കാതിരുന്നത്. അതേ ദൈവം; എൻ്റെ പേര് യഹോവ എന്നാണ് എന്ന് മോശയോട് പറയുമോ?. വരും കാലങ്ങളിൽ ദൈവത്തെ ഏതു പേരിൽ വിളിച്ചാലും പഴയ കാലങ്ങളിൽ ദൈവത്തെ ഏതു പേരിൽ വിളിച്ചാലും എല്ലാം ഞാൻ തന്നെ എന്നല്ലേ 'ദൈവം' ഇവിടെ പറയുന്നത്. ബൈബിൾ എഴുതിയ പുരോഹിതർ വളരെ കണക്കുകൂട്ടിയാണ് മുൻകൂട്ടി എഴുതിയത്; 'നിങ്ങൾ ഓരോരോ കാലഘട്ടങ്ങളിൽ ദൈവത്തെ ഏതു പേര് വിളിച്ചാലും അതെല്ലാം ഞാൻ തന്നെ എന്നാണ് ഇവിടെ ദൈവം ഉദ്ദേശിക്കുന്നത്. പിതാക്കൻമ്മാരുടെ ദൈവം ആരാണെന്ന് അറിയാതെ ആണോ അതോ അറിഞ്ഞിട്ടും എന്തിനാണ് മോശ ദൈവത്തോട് പേര് ചോദിക്കുന്നത്? മുൾപ്പടർപ്പിൽ വന്നത് ദൈവം ആണോ എന്ന് അറിയാനാണ് മോശ ചോദിക്കുന്നത് എന്ന് അനുമാനിക്കാം. എന്നാൽ ദൈവം ഇവിടെ വ്യക്തമായി സ്വന്തം വ്യക്തിത്വം വെളിപ്പെടുത്താതെ ഉരുണ്ടു കളിക്കുന്നു. ഇവിടെ ദൈവം മനുഷ്യരോട് സ്വന്തത്തെ വെളിവാക്കുന്നതിൽ പരാജയപ്പെടുന്നു. ഇത്തരം ദൈവത്തെ ഇസ്രായേല്യർ ഇടക്കിടെ ഉപേഷിക്കുന്നതും കാണാം. ഇസ്രായേല്യർ അനേക ദൈവങ്ങളിൽ വിശ്വസിച്ചു. അതിൽ ഏതു ദൈവമാണ് എന്നാണ് മോശ ചോദിക്കുന്നത്. മറ്റ് അനേകം ദൈവങ്ങളെ ഇസ്രായേല്യർ ആരാധിച്ചിരുന്നു എന്ന് 10 കൽപ്പന കൊടുത്ത ദൈവത്തിനും അറിയാം; അതാണ് ''എന്നെ മാത്രം ആരാധിക്കണം എന്ന് ദൈവം പറയുന്നത്. ബഹു ദൈവങ്ങളിൽ ഒരു ദൈവത്തെ മാത്രമേ ആരാധിക്കാവൂ എന്ന ''ഏക ദൈവ ആരാധന'' മോശ; ദൈവം പറഞ്ഞു എന്ന് പറഞ്ഞു ഇസ്രായേല്യരോട് ആവശ്യപ്പെടുന്നു. എന്നാൽ ഇസ്രായേല്യർ ഒരിക്കലും ഏക ദൈവ വിസ്വാസികളോ ഏക ദൈവ ആരാധകരോ ആയിരുന്നില്ല. ''Ehyeh-Asher-Ehyeh എന്നത് “I Am Who I Am, എന്ന വർത്തമാന കാലത്തിനു പകരം ''I Will Be That What I Will Be.”-ഇനിയും ഭാവിയിൽ പരിണമിച്ചുണ്ടാകുന്ന എല്ലാ ദൈവവിശ്വാസങ്ങളും ഞാൻ തന്നെ എന്ന് പരിഭാഷ നന്നായിരുന്നു. അതല്ല ഭാവിയിൽ നിങ്ങൾ എന്നോട് എങ്ങനെ പെരുമാറും അതനുസരിച്ചു ഞാൻ മാറിക്കൊണ്ടിരിക്കും എന്ന വ്യവസ്ഥ ആണ് ദൈവം ഇവിടെ പ്രഖ്യാപിക്കുന്നതു. ഇസ്രയേലിൻറ്റെ ചരിത്രം നോക്കിയാൽ അവരുടെ ദൈവം ചരടുകൾ ഇല്ലാതെ കിർപകൾ നൽകുന്നവൻ ആയിരുന്നില്ല. അനേകം വ്യവസ്ഥകൾ ജനങ്ങൾ പാലിച്ചാൽ മാത്രമേ ദൈവം അവരെ രഷിക്കയുള്ളു എന്ന് ദൈവം ആവർത്തിക്കുന്നു. ഇസ്രായേല്യർ മിക്കവാറും കാലം മറ്റുള്ളവരുടെ അടിമകൾ ആയിരുന്നു. അതിനു കാരണം ജനം ദൈവത്തെ അനുസരിക്കാഞ്ഞത് നിമിത്തമാണ് എന്ന് പറഞ്ഞു ദൈവം തടി തപ്പുകയും ചെയ്തു. അതിനാൽ ''ഞാൻ ഞാൻ ആകുന്നു'' എന്നതിനുപകരം ''ഞാൻ എന്തായിരിക്കുമോ അതായിരിക്കും ഞാൻ'' എന്നത് ദൈവത്തിൻറ്റെ പേര് അല്ല; ഇസ്രയേലിൻറ്റെ സ്വന്തമാക്കിയ ജനത്തോടുള്ള ഉടമ്പടി ആണ്. {തുടരും # 2 സൗദി അറേബ്യൻ യഹോവ }