Image

വിഷു ആഘോഷപൂര്‍വ്വം കൊണ്ടാടി വാഷിംഗ്ടണ്‍ ഡി.സി.യിലെ ശ്രീ നാരായണ മിഷന്‍ സെന്റര്‍

Published on 18 April, 2024
വിഷു ആഘോഷപൂര്‍വ്വം കൊണ്ടാടി വാഷിംഗ്ടണ്‍ ഡി.സി.യിലെ ശ്രീ നാരായണ മിഷന്‍ സെന്റര്‍

വാഷിംഗ്ടണ്‍ ഡി.സി: പാരമ്പര്യത്തിന്റേയും, സാമുദായിക ചൈതന്യത്തിന്റേയും വര്‍ണ്ണാഭമായ ചടങ്ങുകളോടെ, വാഷിംഗ്ടണ്‍ ഡി.സി.യിലെ ശ്രീ നാരായണ മിഷന്‍ സെന്റര്‍, ഈ കഴിഞ്ഞ ഏപ്രില്‍ പതിമൂന്നാം തീയതി, വിഷു ആഘോഷം സംഘടിപ്പിച്ചു.

തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ട സമ്പന്നമായ ഈ സാംസ്‌ക്കാരിക പൈതൃകത്തെ അതിന്റെ തനതായ രീതിയില്‍ ആഘോഷിക്കാന്‍ കഴിയുന്നതില്‍ ഈശ്വരനോട് നന്ദി പറഞ്ഞു കൊണ്ടും, ഈ വിഷുദിനം എല്ലാ കുടുംബാംഗങ്ങള്‍ക്കും സമാധാനവും ഐശ്വര്യവും സന്തോഷവും നല്‍കട്ടെ എന്ന് ആശംസിച്ചു കൊണ്ടും ശ്രീനാരായണ മിഷന്‍ സെന്റര്‍ പ്രസിഡന്റ് എല്ലാവരേയും സ്വാഗതം ചെയ്തു. പരിപാടിയുടെ വിജയത്തിനായി സഹകരിച്ച എല്ലാവര്‍ക്കും സെക്രട്ടറി തന്റെ കൃതജ്ഞത രേഖപ്പെടുത്തി.

ആഘോഷങ്ങളുടെ കേന്ദ്രബിന്ദു, വിഷുക്കണി വരാനിരിക്കുന്ന വര്‍ഷത്തേക്കുള്ള ഐശ്വര്യത്തിന്റേയും സമ്യദ്ധിയുടേയും പ്രതീകമായി. ഗുരുദേവ പ്രാര്‍ത്ഥനയോടെ വിഷു ആഘോഷം സമാരംഭിച്ചു. പ്രായഭേദമെന്യേ ആഘോഷത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും വിഷുകൈനീട്ടം നല്കി. കുടുബാംഗങ്ങളും കുട്ടികളും ചേര്‍ന്നൊരുക്കിയ വര്‍ണ്ണശഭളമായ കലാവിരുന്ന്, കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിന്റേയും കാലാതീതമായ പാരമ്പര്യങ്ങളുടെയും പ്രതീകമായി വര്‍ത്തിച്ചു.


അംഗങ്ങള്‍ സ്‌നേഹപൂര്‍വ്വം സ്വന്തം ഭവനങ്ങളില്‍ പാകം ചെയ്ത സമൃദ്ധമായ വിഭവങ്ങള്‍ വിഷു സദ്യയുടെ മാറ്റു കൂട്ടി.

ആഘോഷങ്ങള്‍ സമാപിച്ചപ്പോള്‍, ഹൃദയങ്ങള്‍ വിഷുവിന്റെ അനുഗ്രഹങ്ങളാല്‍ നിറഞ്ഞു. പങ്കെടുത്തവര്‍ മടങ്ങിപോകുമ്പോള്‍, വാഷിംഗ്ടണ്‍ ഡിസിയിലെ ശ്രീനാരായണ മിഷന്‍ സെന്റര്‍ നിര്‍വചിക്കുന്ന സാമൂഹിക ഐക്യം, പാരമ്പര്യം എന്നിവയുടെ ചൈതന്യത്തെ ഉദാഹരിക്കുന്ന ഒരു ആഘോഷത്തിന്റെ സ്മരണകള്‍ അവര്‍ക്കൊപ്പം കൊണ്ടുപോയി. ശ്രീനാരായണ മിഷന്‍ സെന്റര്‍ ട്രഷറര്‍ നന്ദി പറഞ്ഞുകൊണ്ട് വിഷു ആഘോഷങ്ങള്‍ സമാപിച്ചു.

വാര്‍ത്ത: സന്ദീപ് പണിക്കര്‍

 

വിഷു ആഘോഷപൂര്‍വ്വം കൊണ്ടാടി വാഷിംഗ്ടണ്‍ ഡി.സി.യിലെ ശ്രീ നാരായണ മിഷന്‍ സെന്റര്‍
vishu 2024
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക