Image

സദ്‌ചിന്തകള്‍ ശുഭ ദിനങ്ങള്‍ (ഭാഗം-5: അന്ന മുട്ടത്ത്‌) 

Published on 28 January, 2024
സദ്‌ചിന്തകള്‍ ശുഭ ദിനങ്ങള്‍ (ഭാഗം-5: അന്ന മുട്ടത്ത്‌) 

മിസ് ഹിക്കോക്കിന്റെ ഉയിർത്തെഴുന്നേൽപ്പ് 

ദൗർഭാഗ്യത്തെ സൗഭാഗ്യമാക്കി മാറ്റുവാൻ നമുക്ക് കഴിയണം-അതാണ് ജീവിതകാലം എന്ന് പറയു
ന്നത്.
വളരെക്കാലം അസോസിയേറ്റഡ് പ്രസിൻ്റെ റിപ്പോർട്ടർ ആയിരുന്ന മിസ് ഹിക്കോക്ക് പൊതുജീവിത ത്തിൽ പ്രസിദ്ധയായിരുന്നു. പക്ഷെ ദുരിതങ്ങൾ ഒന്നിനുപുറകെ ഒന്നായി അവരെ വേട്ടയാടി. ആദ്യം സന്ധിവാതം പിടിപെട്ടു. പിന്നീട് പ്രമേഹവും അതോടൊപ്പം കാഴ്‌ചശക്തിയും നശിച്ചു. എങ്കി ലും ഹിക്കോക്ക് പതറിയില്ല. കണ്ണില്ലെങ്കിൽ കാതുണ്ടല്ലോ. ടെലിവിഷൻ കാണുന്നതിനു പകരം അവർ റേഡി യോ കേട്ടു. ഓടിനടന്നു വാർത്തകൾ ശേഖരിച്ച് റിപ്പോർട്ട് ചെയ്യാൻ ആവില്ലെങ്കിലും മുറിയിൽ കുത്തിയിരുന്ന് പറഞ്ഞുകൊടുത്ത് പുസ്‌തകങ്ങൾ എഴുതാമല്ലോ. അവർ കുട്ടികൾക്കുവേണ്ടി കൊച്ചുകൊച്ചു പുസ്‌തകങ്ങളെ ഴുതി. സന്ധിവാതം പിടിപെട്ട വിരലുകൾ പേനയേന്താൻ വിസമ്മതിച്ചപ്പോൾ അവർ ഒറ്റവിരലുകൊണ്ട് ടൈപ്പ് ചെയ്തു. പൊതുരംഗത്ത് ഓടിനടന്ന് പ്രവർത്തിക്കാനാവാതെ വന്നപ്പോൾ അവർ അയൽവാസികളുമായി അ ടുത്ത സൗഹൃദബന്ധം സ്ഥാപിച്ചു. അവരുടെ കഥകൾ കേൾക്കാൻ കുട്ടികൾ ഓടിക്കൂടി. മിസ് ഹിക്കോക്കിന്റെ ജീവിതം അങ്ങനെ വീണ്ടും ഊർജസ്വലവും സൗഭാഗ്യപൂർണവുമായി. മനസ്സുവച്ചാൽ പരാജയത്തെയും വിജയമാക്കാൻ ആർക്കും സാധിക്കും.

പരസ്നേഹത്തിലൂടെ ആത്മനിർവൃതി

ഹിറ്റ്ലറുടെ കാലത്ത് ജർമ്മനിയിൽ ഏറ്റവും പ്രമുഖനായ ഒരു വ്യവസായിയായിരുന്നു സൈമൺ പോ ട്ടർ. രാജ്യത്തിന്റെറെ വിവിധ ഭാഗങ്ങളിൽ സ്വന്തം മണിമാളികകളും ഓഫീസുകളും ഉണ്ടായിരുന്ന പോട്ടർ നാസി പ്പടയുടെ കൊടും ക്രൂരതയ്ക്ക് ഇരയായി.
പോട്ടറുടെ ഭാര്യ ലിഷ യഹൂദവംശജ ആയിരുന്നതുകൊണ്ട് അവരെയും പോട്ടറുടെ ഏക പുത്രനെ യും നാസികൾ ഗ്യാസ്ചേംബറിലേക്ക് നിർദ്ദാക്ഷിണ്യം വലിച്ചെറിഞ്ഞു. പോട്ടറുടെ വസ്‌തുവകകൾ മുഴുവൻ ഹിറ്റ്ലറുടെ ഗവൺമെൻ്റ് കണ്ടുകെട്ടി. സർവ്വവും നഷ്ടപ്പെട്ട പോട്ടർ ഒരു സുഹൃത്തിൻ്റെ ദയകൊണ്ട് അമേരിക്ക
യിലേക്ക് രക്ഷപെട്ടു.
അമേരിക്കയിൽ എത്തിയ പോട്ടർ ഷിക്കാഗോയിലെ ഇടുങ്ങിയ അപ്പാർമെൻ്റുകളിലൊന്നിൽ താമസമാ ക്കി. ഏകനും നിരാശനും ദുഃഖിതനുമായി നീണ്ട ഇരുപത്തിയഞ്ച് വർഷക്കാലം അങ്ങനെ കടന്നുപോയി.
ജീവിക്കുവാൻവേണ്ടി ഒരു തൂപ്പുകാരൻ്റെ ജോലി ചെയ്‌തിരുന്ന അയാൾക്ക് ഒരിക്കലൊരു പെൺകുട്ടി യെ സഹായിക്കുവാൻ അവസരംകിട്ടി. ആ കാരുണ്യപ്രവൃത്തിയിലൂടെ അയാൾക്ക് അനിർവ്വചനീയമായ ആ ത്മനിർവൃതി അനുഭവപ്പെട്ടു. അതോടെ പോട്ടർ ഒരു പുതിയ മനുഷ്യനാവുകയായിരുന്നു.
സ്വന്തം മുറിവുകൾ വച്ചുകെട്ടുന്നതോടൊപ്പം മറ്റുള്ളവരുടെ മുറിവുകളിൽ തൈലംപുരട്ടുകകൂടി ചെയ് താൽ അത് സ്വന്തം മുറിവുകളെ പെട്ടെന്നുണക്കുമെന്ന് അയാൾ മനസ്സിലാക്കി. ദുഃഖത്തിലും ആത്മനിന്ദയിലും
മുങ്ങിയവരെ കൈകൊടുത്തുയർത്തിയപ്പോൾ പോട്ടറുടെ മുറിവുകൾ കരിഞ്ഞു. അയാളുടെ ജീവിതം പ്രകാ ശമാനമായി.

നീതി മാനുഷികം; കരുണ ദൈവികം

ഒരിക്കൽ ഒരു സ്ത്രീ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തൻ്റെ മകനോട് കരുണ കാണിക്കണമെന്ന് നെപ്പോ
ളിയൻ ചക്രവർത്തിയോട് അപേക്ഷിച്ചു. പക്ഷെ അദ്ദേഹം ആ അപേക്ഷ കൈക്കൊള്ളാൻ തയ്യാറായില്ല. “ഇത് രണ്ടാമത്തെ തവണയാണ് നിങ്ങളുടെ മകൻ ശിക്ഷിക്കപ്പെടുന്നത്. നീതിയനുസരിച്ച് അവൻ വധി ക്കപ്പെടുക തന്നെ വേണം." ചക്രവർത്തി ദൃഢസ്വരത്തിൽ പറഞ്ഞു.
“പക്ഷെ ഞാൻ യാചിക്കുന്നത് നീതിക്കുവേണ്ടിയല്ലാ കരുണയ്ക്കു വേണ്ടിയാണ്.” ആ പാവം സ്ത്രീ കണ്ണീരോടെ പറഞ്ഞു.
“നിങ്ങളുടെ മകൻ കരുണ അർഹിക്കുന്നില്ല." നെപ്പോളിയൻ്റെ മറുപടി പെട്ടെന്നായിരുന്നു.
“അങ്ങ് പറഞ്ഞത് ശരിതന്നെ. എൻ്റെ മകന് ശിക്ഷയിളവ് അർഹതയുള്ളതായിരുന്നെങ്കിൽ അത് കരു ണയാവില്ലായിരുന്നു. പക്ഷെ ഞാൻ യാചിക്കുന്നത് അങ്ങയുടെ കരുണയ്ക്കുവേണ്ടി മാത്രമാണ്.” ഈ സ്ത്രീ വീണ്ടും പറഞ്ഞു.
അതോടെ നെപ്പോളിയൻ്റെ തീരുമാനത്തിന് മാറ്റമുണ്ടായി. മാനുഷികമായ നീതിക്കു പകരം ദൈവികമാ യ കരുണ കാണിക്കുവാൻ അദ്ദേഹം തയ്യാറായി. ആ സ്ത്രീയുടെ മകൻ അങ്ങനെ രക്ഷപ്പെടുകയും ചെയ്തു. നിങ്ങൾ കരുണയുള്ളവർ ആയിരിക്കുവിൻ. എങ്കിൽ നിങ്ങളുടെ മേലും കരുണയുണ്ടാവും.

പ്രകൃതി നൽകുന്ന പാഠം

കോടീശ്വരനായ ഒരു മനുഷ്യൻ്റെ ബിസിനസ്സ് തകർന്ന് അയാളുടെ സകലസമ്പത്തും പെട്ടെന്ന് നഷ്ട മായി. ഭാര്യയും മക്കളും പോലും ഉപേക്ഷിച്ച അയാൾ തെരുവിലൂടെ അനാഥനായി നിരാശനായി അലഞ്ഞു തിരിഞ്ഞു. അപ്പോൾ അയാൾ ഒരു കാഴ്ചകണ്ടു.
വയലിൽ വിളഞ്ഞുകിടക്കുന്ന ഗോതമ്പുകതിരുകൾ ഒരുകൂട്ടർ അറുത്തെടുക്കുന്നു. വേറൊരുകൂട്ടർ അ
ത് ചവുട്ടിമെതിക്കുന്നു. കുറെയാളുകൾ മെതിച്ച ഗോതമ്പ് വെയിലത്ത് നിരത്തുന്നു.
“വിളഞ്ഞ ഗോതമ്പുമണികൾ വീണ്ടും വെയിലത്തിട്ടു ചുട്ടുപൊള്ളിക്കണമോ? എന്തിനാണ് ഈ ക്രൂര ത?" അയാൾ കൃഷിക്കാരോടു ചോദിച്ചു.
"ഗോതമ്പ് ചൂടേറ്റ് ശരിക്കും ഉണങ്ങണം. അല്ലെങ്കിൽ അവ അഴുകിപ്പോകും." അവർ മറുപടി നല്കി. വീണ്ടും നടന്നപ്പോൾ ഒരു കൃഷിക്കാരൻ നിലം ഉഴുതുമറിക്കുന്നത് കണ്ടു. “എന്തിനാണ് ഭൂമി ഉഴുതു മറിച്ച് അതിനെ നോവിക്കുന്നത്? അയാൾ ചോദിച്ചു. കൃഷിക്കാരൻ പറഞ്ഞു: കൃഷിനിലം ഉഴുതുമറിക്കണം. എങ്കിലെ മണ്ണിളകി സൂര്യപ്രകാശവും ജലവും കടന്നു ഭൂമി കൃഷിക്കുപയുക്തമാകൂ."
പിന്നീട് അയാൾ മുന്തിരിശാഖകൾ നിഷ്‌കരുണം വെട്ടിനീക്കുന്ന ഒരു കൃഷിക്കാരനെ കണ്ടു. “എന്തി നീ ക്രൂരത?" എന്ന് അയാൾക്ക് ചോദിക്കാതിരിക്കാനായില്ല. "മുന്തിരിയുടെ ശാഖകൾ വെട്ടിനീക്കണം. എങ്കിലേ വീണ്ടും മുളകൾ പൊട്ടി നിറയെ ഫലങ്ങൾ ഉണ്ടാകൂ." കൃഷിക്കാരന്റെ മറുപടി.
ചുട്ടുപൊള്ളുന്ന വെയിലേൽക്കുമ്പോഴാണല്ലോ ഗോതമ്പുമണി പാകമാകുന്നത്. ഭൂമി ഉഴുതുമറിച്ചാലെ അതു ഫലം തരൂ. മുന്തിരിയുടെ ശാഖകൾ വെട്ടിനീക്കുമ്പോൾ അതു തളിർത്തു നിറയെ പഴങ്ങൾ ഉണ്ടാകുന്നു. അവയെക്കുറിച്ചൊക്കെ ചിന്തിച്ചപ്പോൾ പുതിയൊരു ജീവിതവീക്ഷണത്തിന് ഉടമയാവുകയായിരുന്നു
ആ മനുഷ്യൻ. നിരാശനും ദുഃഖിതനുമായ അയാളുടെ മുഖം പെട്ടെന്ന് പ്രസന്നമായി. ചൂടേറ്റു പാകമാകാത്ത ഗോതമ്പുമണി അഴുകിനശിച്ചുപോകും. ഉഴുതമറിക്കാത്ത ഭൂമി വന്ധ്യയായി നിലകൊള്ളും. പ്രൂൺ ചെയ്യപ്പെടാത്ത മുന്തിരിയിൽ ഫലങ്ങൾ ധാരാളമുണ്ടാവില്ല.
നമ്മുടെ ജീവിതത്തിൽ മന്ദമാരുതൻ്റെ തലോടൽ മാത്രം പോര. വല്ലപ്പോഴും കാറ്റും കോളും ആഞ്ഞ ടിക്കട്ടെ. എങ്കിലെ നാമും ഉത്തമമായ രീതിയിൽ വളരുകയും പുഷ്പിക്കുകയും ഫലമണിയുകയും ചെയ്യൂ.


ആശയവിനിമയം അപൂർണ്ണമാകുമ്പോൾ


ഒരു ബാലനും അവൻ്റെ മുത്തച്ഛനും വ്യത്യസ്‌ത സ്വഭാവക്കാരായിരുന്നു. മുത്തച്ഛൻ പുറംസ്ഥലങ്ങളിൽ സമയം ചിലവിടാൻ ഇഷ്ടപ്പെട്ടു. അതേസമയം വീട്ടിനുള്ളിൽ കൂടുതൽ സമയം ചെലവഴിക്കുന്നതിനാണ് കു ട്ടി ഇഷ്ടപ്പെട്ടത്. അവിടെയിരുന്ന് പുസ്‌തകം വായിക്കുന്നതും ടിവി കാണുന്നതുമൊക്കെയായിരുന്നു അവനു പ്രിയങ്കരം.

പുറത്തുപോയി ചൂണ്ടലിട്ടു മീൻപിടിക്കുന്നതായിരുന്നു മുത്തച്ഛൻ്റെ ഒരു വിനോദം. ഒരു ദിവസം അയാൾ പേരക്കുട്ടിയേയും കൂട്ടി ചൂണ്ടലിടാൻ പോയി. പക്ഷെ കുറെനേരം കഴിഞ്ഞപ്പോൾ അവന് ബോറടിച്ചുതുടങ്ങി. താൻ വീട്ടിലേക്കു മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്നെന്ന് അവൻ ഒരു കുറിപ്പ് എഴുതി. മുത്തച്ഛനെ ഏല്പിച്ചു. അയാൾ ആ കുറിപ്പുവാങ്ങി അതിൽ സൂക്ഷിച്ചുനോക്കിയശേഷം പോക്കറ്റിൽ നിക്ഷേപിച്ചു. അനന്തരം ഒന്നും സംഭവിക്കാത്ത മാതിരി അയാൾ അവനെയുംകൂട്ടി മീൻപിടുത്തം തുടർന്നു. ഏറെനേരം വൈകിയെത്തിയാണ് അവർ വീട്ടിലെത്തിയത്.
വീട്ടിൽ ചെന്നപാടെ ബാലൻ തൻ്റെ അമർഷവും സങ്കടവും അമ്മയുമായി പങ്കുവച്ചു. താൻ കുറിപ്പെ
ഴുതി കൊടുത്തിട്ടും മുത്തച്ഛൻ അതു ഗൗനിച്ചില്ലെന്നും മറ്റും... അവൻ്റെ മുത്തച്ഛന് എഴുത്തും വായനയും അ
റിയില്ലെന്ന യാഥാർത്ഥ്യം അപ്പോഴാണ് അമ്മ വെളിപ്പെടുത്തിയത്. ശരിയായ രീതിയിലുള്ള ആശയവിനിമയം സംഭവിക്കാത്തതുകൊണ്ടു സംഭവിച്ച പാളിച്ചയാണ് മേല്പറഞ്ഞ സംഭവം. കുടുംബജീവിതത്തിൻ്റെ വിജയത്തിന് ശരിയായ രീതിയിലുള്ള ആശയവിനിമയം അത്യന്താപേക്ഷിത
മാണ്.

മുഖം മനസ്സിന്റെ കണ്ണാടി

ഏബ്രഹാം ലിങ്കൺ അമേരിക്കൻ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ട കാലം. അതോടൊപ്പം കാബിനറ്റി
ലെ മറ്റ് പ്രമുഖ അംഗങ്ങളെയും കണ്ടെത്തണം. അതിനുവേണ്ടി സഹപ്രവർത്തകരുമായി ആലോചന തുടങ്ങി.
അതിനിടയിൽ ആരോ ഒരാൾ ഒരു പേരു നിർദ്ദേശിക്കുന്നു. എന്നാൽ ലിങ്കൺ അത് അപ്പോൾതന്നെ തള്ളി. അ
തിൻ്റെ കാരണമെന്തെന്നായി പേരു നിർദ്ദേശിച്ചയാൾ. ലിങ്കൻ്റെ മറുപടി വിചിത്രമായിരുന്നു: "എനിക്കയാളുടെ
മുഖം ഇഷ്ടമല്ല."
"അയാളുടെ മുഖം വിരൂപമെങ്കിൽ അതിന് ഉത്തരവാദി അയാളല്ലല്ലോ." ഉപദേശകരിൽ ഒരാൾ വാദിച്ചു. അപ്പോൾ ലിങ്കന്റെ്റെ മറുപടി ഇങ്ങനെയായിരുന്നു: "നാല്‌പതു വയസ്സുകഴിഞ്ഞ ഏതൊരുവനും അയാളു ടെ മുഖത്തിന് ഉത്തരവാദിയാണ്.'
മുഖസൗന്ദര്യത്തെക്കുറിച്ച് ആയിരുന്നില്ല അപ്പോൾ ലിങ്കൺ വിവക്ഷിച്ചത്. ഓരോ വ്യക്തിയും തങ്ങളു ടെ ജീവിതം പടുത്തുയർത്തുന്നതിൽ ഉത്തരവാദികളാണ്. ജീവിതത്തിൽ വല്ലപ്പോഴും പരാജയം നേരിട്ടുവെന്നു പറഞ്ഞിട്ട് വിഷണ്ണരായിരുന്നിട്ടു കാര്യമില്ലല്ലോ. പരാജയത്തിനു നടുവിലും ആത്മവിശ്വാസത്തോടെ അടിപത റാതെ മുന്നോട്ടു പോവണം. അങ്ങനെ ശ്രമിക്കുന്നവരുടെ മുഖത്ത് എപ്പോഴും ഒരു പ്രത്യേക തേജസ് ദൃശ്യമാ ണ്. ഉപദേശകൻ നിർദ്ദേശിച്ച വ്യക്തിയുടെ മുഖത്ത് ഈ ചൈതന്യം കാണാതെ പോയതുകൊണ്ടാണ് ലിങ്കണ് അയാളെ ഇഷ്ടപ്പെടാതെ വന്നത്.
ലിങ്കണും രാഷ്ട്രീയരംഗത്ത് ഒട്ടേറെ പരാജയങ്ങൾക്കു ശേഷമാണ് പ്രസരിപ്പും ആത്മവിശ്വാസവും
നഷ്ടപ്പെടാതെ അമേരിക്കൻ പ്രസിഡൻ്റിൻ്റെ വിജയസോപാനത്തിലേക്ക് കുതിച്ചുകയറിത്.
ഏതു പ്രതിബന്ധത്തെയും അതിജീവിച്ച് ജയിക്കാനാകുമെന്ന ആത്മവിശ്വാസം നമുക്കുവേണം. ജയി ക്കുമെന്ന് ആരു വിശ്വസിക്കുന്നുവോ അവർ വിജയിച്ചിരിക്കും.


read more: https://emalayalee.com/writer/285

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക