Image

സൈബർ (കവിത: അശോക് കുമാർ. കെ)

Published on 17 January, 2024
സൈബർ (കവിത: അശോക് കുമാർ. കെ)

ഞാൻ , സൈബർ.
കഴുകനായി ആരെയും
കൊത്തി വിഴുങ്ങില്ല ;

ആരു പറഞ്ഞാലും ഒരു
കഴുകനായി മാറും.

യജമാന്റെ അഭിമാനത്തെ
കൊത്തിയാൽ
വിഴുങ്ങും ഞാൻ...

യജമാനിനിഷ്ടമില്ലാത്ത
പാട്ടുപാടിയാൽ
ഗളച്ഛേദം ചെയ്യും ഞാൻ .....

യജമാനിഷ്ടമില്ലാത്ത
പടം വരച്ചാൽ
പ്രേത കൊളാഷ് മുക്കി
പനമരത്തിൽ കെട്ടും ഞാൻ

ഇഷ്ടമില്ലാത്ത കൊലുസ്സിട്ടാൽ
കാലുമുറിക്കും, 
ഇഷ്ട പടമില്ലാത്ത
മോതിരമിട്ടാൽ
തച്ചു തകർക്കും.

എടുക്കുമ്പോളൊന്ന്
തൊടുക്കുമ്പോൾ നൂറ്
കൊള്ളുമ്പോളായിരം
നിര നിരായായിപെരുത്തു
പടരും ഞാൻ .....
എനിക്കില്ലൊരു പക്ഷവും
ഉത്തേജിപ്പിക്കുന്നവരോട്
 മാത്രം ഇഷ്ടം....

ശരി മാത്രമെനിക്ക്
ഭക്ഷണമാക്കൂ... -
ഞാനത് വിഴുങ്ങിയൊരു
വസന്ത ചകോരമാകട്ടെ....

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക