Image

കാരണഭൂതൻ്റെ  ഭരണവും  നിർജീവമായ പ്രതിപക്ഷവും (ചാരുംമൂട് ജോസ്)

Published on 30 November, 2023
കാരണഭൂതൻ്റെ  ഭരണവും  നിർജീവമായ പ്രതിപക്ഷവും (ചാരുംമൂട് ജോസ്)

കേരളത്തിന്റെ ചരിത്രത്തിൽ ഇത്രയും കൊള്ള നടത്തിയ ഏകാധിപഥ്യ  ഭരണത്തിനെതിരേ ഒരു ചലനവും സൃഷ്ടിക്കാൻ സാധിക്കാത്ത കഴിവുകെട്ട പ്രതിപക്ഷവും  ഭരണക്കാരെ  പോലെ തന്നെ കേരള ജനതയെ  വല്ലാതെ വീർപ്പു മുട്ടിക്കുകയാണ് .

കേരളം കണ്ടിട്ടുള്ളതിൽ വെച്ചു എറ്റവും വലിയ   സാമ്പത്തിക ബുദ്ധിമുട്ടിലും   ദാരിദ്ര്യത്തിലും പട്ടിണിയിലും  ജനം പ്രതിസന്ധിയിൽ കൂടി കടന്നു പോകുമ്പോൾ മുഖ്യമന്ത്രിയും  കൂടെ കോടികൾ മുടക്കി വാനരപ്പടയും  നാൽപ്പതിൽ പകരം ആഡംബര വാഹനങ്ങളുടെ അകമ്പടിയോടെ  'ഉമ്മൻചാണ്ടി കളിക്കാൻ' ദേശാടനത്തിലാണ്. കാക്ക കുളിച്ചാൽ കൊക്കാകുമോ?

അഴിമതിക്കും ധൂർത്തിനുമെതിരെ പ്രക്ഷോഭം ഉയർത്തേണ്ട പ്രതിപക്ഷം   നിര്ജീവമായിരിക്കുന്നു.  
ഇടയ്ക്കിടെ പ്രതിപക്ഷ നേതാവ് മെയ്ക്ക്അപ്പ് ഒക്കെ ഇട്ടു മൈക്കിന്റെ മുമ്പിൽ പ്രത്യക്ഷ്ടപ്പെട്ടു കുറെ പതിവ് ആരോപണങ്ങളും ഭരണക്കുറ്റവും യാന്ത്രികമായി പറഞ്ഞൊപ്പിച്ചു കളമൊഴിയുന്ന രംഗം ആണ് ജനം കാണുന്നത്.  പ്രതിപക്ഷം ക്രിയാത്മകമായി  സംഘടിതമായി  സർക്കാരിനെതിരെ കാര്യമായ ഒരു പ്രക്ഷോഭവും നടത്തുവാൻ ശ്രമിച്ചിട്ടില്ല എന്നതാണ് വസ്തുത .

 യുഡിഎഫ് ആയിരുന്നു  ഭരണത്തിൽ  എങ്കിൽ കമ്മ്യൂണിസ്റ്കാർ  എന്തൊക്കെ കാട്ടിക്കൂട്ടുമായിരുന്നുവെന്നു  ഇവർ ചിന്തച്ചു നോക്കിയിട്ടുണ്ടോ? കേരളം മുഴുവൻ കത്തി തീർന്നേനേം.
യുഡിഎഫ് നേതാക്കൾ സ്വന്തം ഗ്രൂപ്പ് ഗുണപ്പെടുത്താനും തമ്മിൽ ചെളിവാരി അറിയാനും കിട്ടുന്ന ഒരു അവസരവും വെറുതെ കളയില്ലെന്നത് മാലോകർക്ക് എല്ലാം അറിയാം.  

പ്രതിപക്ഷമേ, ശക്തമായ  നടപടികളിലൂടെ  കേരളത്തിലെ ജനങ്ങളെ  കിരാത ഭരണത്തിൽ നിന്ന് രക്ഷിക്കൂ .
പാവം വിദ്യാർത്ഥികളെ ചാവേർ ആക്കി സമരത്തിന് വിട്ടേച്ചു സുന്ദര വേഷം ധരിച്ചു ധരിച്ചു മെയ്ക്ക് അപ്പ് ഇട്ടു മുകളിൽ ഇരിക്കാതെ താഴേക്ക് ജനഹൃദയങ്ങളിക്ക് ഇറങ്ങി വരൂ. ബൂത്തു തല പ്രവർത്തകരെ അണിനിരത്തു.
 
ഇ ത്രയും തീഷ്ണമായ ഭരണ വിരുദ്ധ തരംഗം ഉണ്ടായിട്ടും ഇത് മുതലെടുക്കാതെ കുട്ടികളെ തെരുവിൽ ഇറക്കി  അവരെ പോലീസ് കിരാതന്മാർ ക്രൂരമായി ചവുട്ടി അരക്കുമ്പോൾ  ഉടയാത്ത ഖാദറിട്ടു പ്രസ്താവന നടത്താൻ ഇവിടെ നേതാക്കൾക്ക് ഒരു ക്ഷാമവുമില്ല.

കോൺഗ്രസിന്റെ ശാപം കൂടുതൽ നേതാക്കന്മാരുള്ളതാണ് .കോൺഗ്രസ്സിന്റെ എല്ലാക്കാലത്തെ ശത്രുക്കളും
കോൺഗ്രസ് നേതാക്കന്മാർ തന്നെ ആയിരുന്നു. അത് മാത്രമാണ്  ഇന്നത്തെ കോൺഗ്രെസ്സിന്റെ ഗതി കേട്ട അവസ്ഥക്ക് പ്രധാന കാരണവും  

ഇനിയെങ്കിലും നേതാക്കന്മാർ കുറെ നാൾ ഗ്രൂപ്പിനെ പെട്ടിയിലാക്കി അടച്ചു  വെക്കുക. ഗ്രൂപ്  ഇല്ല എന്ന് ഭാവിച്ചു നടക്കുക. തമ്മിൽ തമ്മിൽ സ്നേഹം പ്രകടിപ്പിക്കുക. യുഡിഫ് കൂട്ടായ തീരുമാനങ്ങൾ എടുക്കുക . പ്രവർത്തകരോടൊപ്പം ബൂത്തു  തലത്തിൽ വീടുകൾ കയറി ജനങളുടെ ആവശ്യങ്ങൾ മനസ്സിലാക്കി  പ്രവർത്തിക്കുക.
 
തമ്മിൽ  തമ്മിൽ സ്നേഹത്തോടെ ഒരു മനസ്സായി പ്രസ്ഥാവന യുദ്ധങ്ങളില്ലാതെ കൂട്ടായ പ്രവർത്തനം
കാഴ്ച്ച വെച്ചാൽ പിണറായി നാണം കെട്ട് കേരളത്തിലെ ഒടുക്കത്തെ  കമ്മ്യൂണിസ്റ്റ് മുഖ്യൻ എന്ന പേര് കേട്ട്  പുറത്താകും.  കേന്ദ്ര ഒത്തുകളി അടുത്ത തിരഞ്ഞെടുപ്പോടെ അവസാനിക്കും

കോൺഗ്രസ്സും യുഡിഎഫ് ഉം ജാഗ്രതയോടെ ഇനിയുള്ള മാസങ്ങൾ ഒത്തൊരുമയോടെ പ്രവർത്തിച്ചാൽ കേരളത്തിൽ അത്ഭുതങ്ങൾ സൃഷിക്കാം
കേരളത്തിലെയും കേന്ദ്രത്തിന്റെയും ഏകാധിപതികളെ  അതി ദയനീമായി നിഷ്ക്കാസനം ചെയ്‌തു നമ്മുടെ നാടിനെ വീണ്ടെടുക്കാൻ പ്രാപ്തിയുള്ളവരാണ് പ്രബുദ്ധരായ സമ്മതിദായകർ എന്ന ഒരിക്കൽ കൂടി തെളിയിക്കുക

അത്  മാത്രം ഓർക്കുക ജാഗ്രതൈ
ജയ് ഹിന്ദ്  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക