Image

ഒരു മാല വരുത്തിയ വിന: ബുധ്‌നിയും ജവഹർലാൽ നെഹ്രുവുവും (ഇന്ദു മേനോൻ)

Published on 20 November, 2023
ഒരു മാല വരുത്തിയ വിന: ബുധ്‌നിയും ജവഹർലാൽ നെഹ്രുവുവും (ഇന്ദു മേനോൻ)

ഗോത്രങ്ങളുടെ കഠിനമേറിയതും അചഞ്ചലവുമായ നിയമങ്ങളെ കുറിച്ച് നമുക്കറിയാം.അവരുടെ യുക്തിയോ യുക്തിരാഹിത്യമോ ഒന്നും നമുക്ക് മനസ്സിലാകുന്നതല്ല. പലപ്പോഴും അത് കൊടിയ പീഡനങ്ങളും പ്രതിസന്ധികളും ഉണ്ടാക്കാറുണ്ട് പ്രത്യേകിച്ചും സ്ത്രീകൾക്ക് എതിരായിട്ടുള്ള നിയമങ്ങൾ .സാന്താൾ ഗോത്രത്തിനിടയിൽ പുരുഷന്മാരെ നോക്കുവാനോ അവർക്ക് മാല ഇടുവാനോ പാടുകയില്ല എന്ന നിയമം വളരെ ശക്തമായിരുന്ന കാലത്താണ് ബുധിനി മെഹ്ജാൻ എന്ന സാന്താളി പെൺകുട്ടി ഒരു സർക്കാർ പരിപാടിയിൽ പങ്കെടുക്കുന്നത്.

1959 ഡിസംബർ 6 ന് ദാമോദർ നദിയിൽ സ്ഥാപിച്ച പഞ്ചേത് അണക്കെട്ടിന്റെ ഒഴുക്ക് സ്വിച്ച് ഓൺ ചെയ്യാൻ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ബുധ്‌നിയെ ക്ഷണിച്ചു.

പക്ഷേ, ഉദ്ഘാടന വേളയിൽ നെഹ്‌റുവിന്  അവൾ പുഷ്പമാല അണിയിച്ചു.

സ്ത്രീ എന്നത് ഗോത്രത്തിന്റെ സമ്പത്താണ് . കന്യകയും 15 വയസ്സുകാരിയുമായ ഒരു പെൺകുട്ടിയുടെ അവൻ ഇന്ത്യയുടെ പ്രധാനമന്ത്രി ആണെങ്കിൽ പോലും മാല ചാർത്തിയത് ഗോത്ര നിയമങ്ങൾക്ക് എതിരാണ് .
 അവളുടെ സമൂഹംആ മാല ഇടലിനെ ഒരിക്കലും അംഗീകരിച്ചില്ല. രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രി നൽകിയ 'ബഹുമാനം' അവൾക്ക് ഒരു ശാപമായി മാറി!

പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യാൻ പോഡിയത്തിനരികിൽ സന്നിഹിതരായിരുന്ന സംഘത്തിൽ അണക്കെട്ട് നിർമാണ സ്ഥലത്തെ തൊഴിലാളിയായ ബുധ്‌നിയും ഉണ്ടായിരുന്നു.

ദാമോദർ വാലി കോർപ്പറേഷൻ അധികൃതരുടെ നിർദേശപ്രകാരം അവൾ പ്രധാനമന്ത്രിയെ പുഷ്പഹാരമണിയിച്ചു
നെഹ്റു വളരെ കൗതുകത്തോടെ അവളുടെ മാല സ്വീകരിക്കുകയും കൊച്ചു കുട്ടി എന്ന കൗതുകത്തിൽ ആ മാല അവളുടെ കഴുത്തിലേക്ക് തിരികെ ഇട്ടു കൊടുക്കുകയും ചെയ്തു. പിന്നീട് കൈകൾ പിടിച്ച്
15 വയസ്സുള്ള ബുധ്‌നി എന്ന കൊച്ച് പെൺകുട്ടിയോട് പവർ സ്റ്റേഷനിലെ ബട്ടണിൽ അമർത്തിയാൽ പ്രവർത്തനം ആരംഭിക്കാൻ കഴിയുമെന്ന് പറഞ്ഞുകൊണ്ട് അണക്കെട്ടിന്റെ ഉദ്ഘാടനവും നടത്തിച്ചു.
ആ ഉദ്ഘാടനസമയത്ത് മുഴുവനും നെഹ്‌റു അവളുടെ അരികിൽ ഉണ്ടായിരുന്നു. ഇത് സാന്താൾ സമൂഹത്തെ വ്രണപ്പെടുത്തി.  അസ്വസ്ഥപ്പെടുത്തി ക്രോധപ്പെടുത്തി.

ബുധ്‌നി തന്റെ ഗ്രാമമായ കാർബോണയിലേക്ക് മടങ്ങിയെത്തിയപ്പോൾ, ആ ക്രോധം ഗോത്ര ഭ്രഷ്ടായി അവളെ കാത്തിരുന്നു.ഗ്രാമത്തിലെ മുതിർന്നവർ അവളോട് അവൾ വിവാഹം ചെയ്തവളാണ് എന്ന് ഉറക്കെ പ്രഖ്യാപിച്ചു. അവൾ യഥാർത്ഥത്തിൽ ലോകത്തിനു മുന്നിൽ വച്ചാണ് മാല ചാർത്തിയത് എന്നും ഈ  ചടങ്ങിൽ നെഹ്‌റുവിനെ മാല ചാർത്തിയത്  തിരികെ അദ്ദേഹം മാല ചാർത്തിയത് എല്ലാം കണക്കാക്കിയാൽ അദ്ദേഹത്തെ വിവാഹം കഴിച്ചതു തന്നെയാണ് എന്നും ആക്രോശിച്ചു.

എന്നാൽ പ്രധാനമന്ത്രി ഒരു സന്താൾ വർഗ്ഗക്കാരനല്ല എന്നതിനാൽ ഗോത്രത്തിൽ നിന്നും പുറത്ത് വിവാഹം കഴിച്ചവൾ എന്ന നിലയിൽ അവളെ ഗോത്രം വിലക്കി.ഗോത്രത്തിൽ നിന്നും ഭ്രഷ്ട്  കൽപ്പിച്ചു.ഗോത്ര വിലക്ക് വളരെ ശക്തമായിരുന്നതിനാൽ വീട്ടിൽ നിന്ന് മാത്രമല്ല
 അവളോട് ഗ്രാമത്തിൽ നിന്നു തന്നെ ഒഴിയാൻ അവർ പറഞ്ഞു. ചെറുപ്പത്തിൽ തന്നെ ബുധിനി  നാടുകടത്തപ്പെട്ടു.
ബുദ്ധിനി എന്ന പെൺകുട്ടിയുടെ ജീവിതം പിന്നീട് ദുരിത പൂർണമായി മാറി സ്വന്തം ഗോത്രത്തിൽ നിന്നും പച്ചവെള്ളം ലഭിക്കാത്ത അവസ്ഥ. ആ പെൺകുട്ടിക്ക്  പിന്നീട് അഭയം നൽകിയത് പഞ്ചെറ്റിലെ താമസക്കാരനായ ബംഗാളിയായ സുധീർ ദത്തയാണ്. അദ്ദേഹം അവളെ ഭാര്യയായി സ്വീകരിച്ചു. അവർക്ക് ഒരു മകളുണ്ടായി രത്ന ബുധിനി ദത്ത .
1962-ൽ ബുദ്‌നിയെ ഡിവിസിയിലെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയുണ്ടായി.

ഓർക്കണം ഒരു അണക്കെട്ടിൽ നിർമ്മാണ തൊഴിലാളിയായി ചേർന്നു എന്നതിൻറെ പേരിൽ അവിടുത്തെ ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തു എന്നതിന്റെ പേരിൽ ജീവിതം തന്നെ നഷ്ടപ്പെട്ട ഗോത്രവർഗ്ഗക്കാരിയെ എത്രയോ നിസ്സാരമായി കോർപ്പറേഷൻ കയ്യൊഴിഞ്ഞു.
1980-കളിൽ അവർ ഡൽഹിയിലേക്ക് പോയി. അന്നത്തെ പ്രധാനമന്ത്രിയും നെഹ്‌റുവിന്റെ കൊച്ചുമകനുമായ രാജീവ് ഗാന്ധിയെ അവർ കണ്ടു, ഡിവിസിയിൽ തന്നെ പുനഃസ്ഥാപിക്കണമെന്ന അഭ്യർത്ഥനയുമായി, ഗാന്ധി അത് അഭ്യർത്ഥന സ്വീകരിച്ച് അവർക്ക് ജോലി നൽകിഅഭ്യർത്ഥന സ്വീകരിച്ച് അവർക്ക് ജോലി നൽകി.

85 - 86 ഓ വയസ്സായിട്ടുണ്ടാകും ബുധിനിയ്ക്ക് . ഹൃദയസ്തംഭനം വന്ന് അവർ മരിച്ചുപോയി.
അന്ന്  വിലയ്ക്കി പുറത്താക്കപ്പെടുമ്പോൾ മുതിനിക്ക് വയസ്സ് വെറും 15 എൻറെ മകളുടെ അതേ പ്രായം.
സ്ത്രീക്ക് എതിരെയുള്ള നിയമങ്ങൾ ചമക്കുന്നതിന് ജാതിയാകട്ടെ ഗോത്രമാകട്ടെ മതമാകട്ടെ ഒട്ടും പുറകിൽ അല്ല .സാറ ടീച്ചറുടെ നോവലിൽ ബുധിനിയെ കുറിച്ചുള്ള കുറച്ചുകൂടെ വലിയ ചിത്രം നമുക്ക് കിട്ടും

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക