Image

കാട്ടാറ് (സന്ധ്യ എം)

Published on 01 October, 2023
കാട്ടാറ് (സന്ധ്യ എം)

സ്വർഗ്ഗം തോൽക്കും സ്വപ്നത്തിൽ
നിറങ്ങളായ് പടരും ഗന്ധർവ്വാ
 ഇടമുറിയാതെ നിത്യം നിയെന്നോട്
പാടിയുണർത്തും ഗമനമെന്താണ്

മിഴികളിലതിരുകളുടെ ഭീതി
നിഴലിച്ചിരമ്പിയത് നീയേത്
ജാലവിദ്യയിലെന്നുളളിലിറങ്ങി
വെൺത്തൂവലായ് തഴുകിയുറക്കി

ഒരു കാട്ടാറായ് പ്രണയ മഴയിൽ
നനഞ്ഞ് നിറഞ്ഞ് നിന്നിലേയ്ക്ക് അനർഘമായ്  നിറയും
പവിഴക്കൊടിയായ് ഞാൻ
കേൾക്കണില്ലേ നിൻ കാതിൽ
എന്നുടെ ഇമ്പം നിറഞ്ഞയിരമ്പൽ

നിലാവിൻ്റെ വെട്ടത്ത് മഞ്ഞിൽ പുതഞ്ഞ്
നിശബ്ദമായ്  നിറഞ്ഞ് ഒഴുകുമ്പോൾ നീ
മാത്രമെന്തേ പ്രഭ ചൊരിയുന്നെന്നിൽ
ഉണരുന്നുള്ളിൽ കുളിരിൻ രംഭം

എൻ്റെ പ്രാണനിൽ ഹൃദംഗമായ്
നിൻഗന്ധമാണെൻ ശ്വാസം നിറയേ
വജ്രം പോലൊരു നോട്ടംകൊണ്ട് 
തങ്കനൂലിനാൽ നെയ്തൊരു കൂട്ടിൽ
പ്രാണൻ തടവിലെന്നറിയുന്നു ഞാൻ
നിൻ്റെ നെഞ്ചിടിപ്പ് ഭയപ്പെടുത്തുന്നു 
ഇനി കാലം കഴിക്കും നിൻ ഹൃത്തിൽ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക