Image

നെരൂദയോടൊപ്പം ; My life with Pablo Neruda മെറ്റിൽഡ യുറൂഷിയ ( പുസ്തക പരിചയം : ജി. രമണി അമ്മാൾ )

Published on 30 June, 2023
നെരൂദയോടൊപ്പം ; My life with Pablo Neruda   മെറ്റിൽഡ യുറൂഷിയ ( പുസ്തക പരിചയം : ജി. രമണി അമ്മാൾ )

ലോകം കണ്ട മഹാകവികളിലൊരാളും
കമ്യൂണിസ്റ്റുനേതാവുമായിരുന്ന പാബ്ളോ നെരൂദയുടെ
"വ്യക്തിജീവിതവും 
കാവ്യജീവിതവും.."
അദ്ദേഹത്തിന്റെ സുഹൃത്തും,  പ്രണയിനിയും, പത്നിയുമായിരുന്ന മറ്റിൽഡ യുറൂഷിയ അവരുടെ മരണത്തിന് ഒരു വർഷംമുൻപ്, 
 72 -മത്തെ വയസ്സിൽ  എഴുതിവച്ച ഓർമ്മക്കുറിപ്പുകളാണ് 
"My life with Pablo Neruda.

തന്റെ രഹസ്യങ്ങൾ തന്നോടൊപ്പം മണ്ണടിയാൻ പാടില്ല,  എല്ലാത്തിനുമുപരി ഒരു മഹാപ്രണയത്തിന്റെ വൈയക്തിക കഥകൾ ലോകത്തോടു പറയുകയും
വേണം.  ഈ നിശ്ചയദാർഢ്യം
യൂറീഷിയയെ തന്റെ
ഓർമ്മക്കുറിപ്പുകൾ എഴുതിക്കുകയായിരുന്നു

നെരൂദയെക്കുറിച്ചുളള മറ്റുകൃതികളെല്ലാംതന്നെ ആദ്ദേഹത്തിന്റെ   രാഷ്ട്രീയവും കാവ്യാത്മകവുമായ ജീവിതത്തെപ്പറ്റിമാത്രം പറയുമ്പോൾ
യുറൂഷിയ, നെരൂദയെന്ന വ്യക്തിയിലൂന്നി അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് അതുല്യമായൊരു സമഗ്രദർശനമാണു  നൽകുന്നത്.

നെരൂദയുടെ ആത്മകഥ 
എഡിറ്റുചെയ്യുന്നതിലും പ്രസിദ്ധീകരിക്കുന്നതിലും
തയ്യാറാക്കുന്നതിലും സഹായിയായിനിന്ന യുറൂഷിയയ്ക്ക്  ആത്മകഥയിൽ അദ്ദേഹം പറയാതെപോയ വിടവുകളേപ്പറ്റി നല്ല ബോധ്യമുണ്ടായിരുന്നു.
ആ വിടവുകൾ നികത്തിയാണ്  യുറൂഷിയ സ്വന്തം ഓർമ്മക്കുറിപ്പുകൾ 
തയ്യാറാക്കിയത്.

മെറ്റിൽഡ യുറൂഷിയയുടെ 
"My life with Pablo Neruda" എന്ന ഗ്രന്ഥം 
ഹൃദ്യവും കാവ്യാത്മകവുമായി മലയാള ഭാഷയിലേക്ക് മൊഴിമാറ്റം നടത്തിയിരിക്കുന്നത്
2009 ൽ പരിഭാഷയ്ക്കുളള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ച  കെ.രാധാകൃഷ്ണവാര്യരും,
മഹാത്മാഗാന്ധി സർവ്വകലാശാലയിൽ അസിസ്റ്റന്റ് റജിസ്റ്റാറും
സെനറ്റംഗവുമായ ശ്രീമതി ലേഖ.ജെ.യും ചേർന്നാണ്.

മൂന്നുഭാഗങ്ങളായി തിരിച്ചിരിക്കുന്ന ഓർമ്മക്കുറിപ്പുകളുടെ ഒന്നാംഭാഗം 1973 സെപ്റ്റംബർ 11നു സാന്റിയാഗോയിൽ, 
പട്ടാള ഭരണകൂടം അട്ടിമറിയിലൂടെ അധികാരമേറ്റതിനേത്തുടർന്നുണ്ടായ ദുരിതനാളുകളുടെ ഓർമ്മകൾ പങ്കുവയ്ക്കുന്നു.

രണ്ടാംഭാഗത്തിൽ 
യുറൂഷിയ നമ്മെ 1951-52 കാലഘട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി
തന്റേയും നെരൂദയുടേയും ഗൗരവതരമല്ലാത്ത പ്രണയം ആയുഷ്ക്കാലബന്ധമായി
മാറുന്നതും 
പ്രണയവും കവിതയും തലയ്ക്കുപിടിച്ചിരുന്ന ആ നാളുകളെ    ഓർമ്മിച്ചെടുക്കുകയും
ചെയ്യുകയാണ്.
.
ആധുനിക സ്പാനിഷ് കവിതകളിൽ എക്കാലത്തേയും മികച്ച പ്രണയകവിതകളായ,
 The Captain Verses,
The Hundred Love Sonnets
തുടങ്ങിയ കവിതകൾ
പാബ്ളോ നെരൂദ മെറ്റിൽഡയ്ക്കുവേണ്ടി
എഴുതിയതായിരുന്നു. .

ഓർമ്മക്കുറിപ്പുകളുടെ
മൂന്നാംഭാഗത്തിൽ ഏകാധിപത്യ ഭരണത്തിൻ കീഴിലുളള തന്റെ ജീവിതത്തെയാണു യുറൂഷിയ വിവരിക്കുന്നത്.  തുടർച്ചയായനുഭവിച്ച ഉപദ്രവങ്ങളാലും പീഢനങ്ങളാലും, പ്രിയപ്പെട്ടവരുടെ തിരോധാനത്താൽ വ്യസനിച്ചും സ്വന്തം രാജ്യത്ത് പ്രവാസിയായി വസിച്ച കാലഘട്ടമായിരുന്നു ഇത്.

നെരൂദയുടെ കാവ്യാത്മകമായ ജീവിതത്തെ അതിന്റെ വന്യതയോടെയും ഉന്മാദസുഗന്ധത്തോടെയും 
ഓർമ്മക്കുറിപ്പിലൂടെ യുറൂഷിയ പകർത്തിവയ്ക്കുമ്പോൾ
അത് എക്കാലത്തേയും 
തീവ്രവേദനയുടേയും ആനന്ദത്തിന്റേയും സുവിശേഷമായിത്തീരുകയായിരുന്നു.

"യുറൂഷിയ ഒരെഴുത്തുകാരിയായിരുന്നില്ല..
അതുകൊണ്ടുതന്നെ
പരായണക്ഷമത വർദ്ധിപ്പിക്കാനായി ഓർമ്മക്കുറിപ്പുകളിലെ  ഒഴുക്കനും, സംഭാഷണപരവുമായുളള ഈണം നിലനിർത്താൻ ശ്രമിക്കുകയും,
ആവർത്തനങ്ങളെ ഒഴിവാക്കി
ഫ്ളാഷ്ബാക്കു പരമ്പരകളെ സുഗമമായി കൊണ്ടുപോകുന്നതിന് ഭാഗങ്ങളായി തിരിക്കുകയും ചെയ്ത്
വിവേകമുളള എഡിറ്ററാവാൻ ശ്രമിച്ചിട്ടുളളതായി പരിഭാഷകർ   ഗ്രന്ഥത്തിന്റെ മുഖവുരയിൽ സമർത്ഥിച്ചിട്ടുണ്ട്..
ആയതുകൊണ്ടൊ
ക്കെയാവും,
ആംഗലേയ സാഹിത്യകൃതികളുടെ മലയാളവിവർത്തനങ്ങളിൽ പ്രസിദ്ധമായ ചിലതൊക്കെമാത്രം വായിക്കാൻ കഴിഞ്ഞിട്ടുളള എനിക്ക്  അവയിൽനിന്നും  വ്യത്യസ്തമായ ഒരു
വായനാനുഭവമാണ്
മെറ്റിൽഡ യുറൂഷിയയുടെ
My life with Pablo Neruda യടെ പരിഭാഷയായ
"നെരുദയോടൊപ്പം.."  എന്ന ഗ്രന്ഥവായനകൊണ്ടു സിദ്ധിച്ചത്...
മൂലകൃതിയോടുളള വിശ്വാസ്യതയ്ക്കും രസാനുഭൂതിക്കും കോട്ടം തട്ടാതെ   സത്യസന്ധത പുലർത്തിയ നൂറുശതമാനവും
മലയാളത്തനിമയുളള പരിഭാഷയായി ഈ ഗ്രന്ഥത്തെ വിശേഷിപ്പിക്കാമെന്നത് തർക്കമറ്റതാവുന്നു..

നെരൂദയോടൊപ്പം ; My life with Pablo Neruda   മെറ്റിൽഡ യുറൂഷിയ ( പുസ്തക പരിചയം : ജി. രമണി അമ്മാൾ )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക