Image

അഭിനിവേശം ( കഥ: രമണി അമ്മാൾ )

Published on 08 May, 2023
അഭിനിവേശം ( കഥ: രമണി അമ്മാൾ )

ഹെഡ് ക്ളാർക്ക് പ്രേംകുമാറിന് റിട്ടയർ ചെയ്യാൻ  ഒരുവർഷംകൂടിയേ കാണൂ... പക്ഷേ ഇപ്പോഴും ഒരു ചെറുപ്പക്കാരന്റെ മട്ടും മാതിരിയുമാണു കണ്ടാൽ. 
സ്വയം അങ്ങനെയൊരു തോന്നലുളളതുകൊണ്ടുകൂടിയാവാം
പുളളിക്കാരന്റെ സംസർഗ്ഗമെല്ലാം  ചെറുപ്പക്കാരോടൊപ്പം മാത്രമാവുന്നത്.
വേഷവിധാനവും 
അങ്ങനെതന്നെ
പുതിയ ട്രന്റായ ജീൻസും ബനിയനും, ഷൂസും,  യുവകോമളനായങ്ങനെ പാട്ടുംമൂളി നടക്കും..!
     ആശ്രിതനിയമനം
വഴി ഓഫീസ് അറ്റൻഡറായി
സിജിത ഞങ്ങളുടെ സെക്ഷനിൽ ജോയിൻ ചെയ്തിട്ട് അധികനാളായിട്ടില്ല.
തൃശൂരിലെ ഒരു ഉൾനാടൻ
ഗ്രാമത്തിൽ
നിന്നുളള കുട്ടിയാണ്. വെളുത്തു തീരെ മെലിഞ്ഞ,ഒരുപാടു മുടിയുളള പത്തൊൻപതുകാരി
സിജിതയുടെ രക്ഷാകത്തൃസ്ഥാനം പ്രേംകുമാർ അങ്ങേറ്റെടുത്തപോലെയായി.
ആ കുട്ടിയുടെ ചുറ്റുവട്ടത്ത്
ഒരു കവചംപോലെ എപ്പോഴും അയാളുണ്ടാവും..
      കുറച്ചു ദൂരെ പോകേണ്ടതല്ലേ..
ഒരു പത്തിരുപതു
മിനിറ്റു നേരത്തെ ഓഫീസിൽ നിന്നിറങ്ങാൻ ആ കുട്ടിക്ക് അനുവാദം കൊടുത്തിട്ടുണ്ട്. സിജിതയ്ക്ക്
അകമ്പടി സേവിച്ചുകൊണ്ട് 
പ്രേംകുമാറും ഇറങ്ങുകയായി. 
അവരൊന്നിച്ചാണ്
ജംങ്ഷനിൽ
ബസ്സിറങ്ങി  നടന്നു വരാറുളളതെന്നും 
കേട്ടു.
ഇതേന്താ
ഇങ്ങനെ..?" 
ആ കുട്ടിക്ക്
ഇയാളെ നേരത്തെ അറിയാമായിരു
ന്നോ..? ഇത്രപെട്ടെന്നീ അടുപ്പവും ലോഹ്യവും..?
ലഞ്ചു ബ്രേയ്ക്കിന്  സ്ഥിരമായുളള
ചീട്ടുകളിപോലും പ്രേംകുമാർ ഒഴിവാക്കി.  ആ സമയംകൂടി ഈ കുട്ടിയോടു
 കൊച്ചുവർത്ത
മാനവും പറഞ്ഞിരിക്കാൻ.
പ്രേംകുമാറിനോടല്ലാതെ മറ്റൊരാളിനോടും ഒരടുപ്പവും സിജിത കാണിച്ചിരുന്നില്ല. 
" ഇയ്യാളെന്തിനാ ഈ കൊച്ചു പെങ്കൊച്ചിന്റെ പിന്നാലെ ചുറ്റിപ്പറ്റുന്നത്..."
പലരും ചോദിക്കാൻ തുടങ്ങി.
ഞാൻ ആ കുട്ടിയോടു നേരിട്ടും
ചോദിച്ചു..
"അതൊരു നല്ല സാറാ...മേഡം..
എനിക്കെന്റെ അച്ഛനെപ്പോലെയാ."
അച്ഛനില്ലാത്ത കുട്ടിയല്ലേ..
ചിലപ്പോൾ ശരിയായിരിക്കും..!
പക്ഷേ...
അച്ഛൻ-മകൾ റിലേഷനല്ല അവരുതമ്മിലുളളതെന്ന് എനിക്കുതോന്നിയത്  രണ്ടുനാൾക്കു ശേഷമാണ്.
ലഞ്ച് ബ്രേക്ക്, അവർ രണ്ടുപേർ മാത്രം ക്യാബിനിൽ.
കടന്നുചെന്നതും ഞാൻ കാണുന്ന സീൻ ഇതാണ്.
മേശപ്പുറത്ത് തലചായ്ച്ചുകിടന്ന് തന്നെത്തന്നെ നോക്കിക്കിടക്കുന്ന സിജിതയ്ക്കെന്നോണം, തന്റെ
മേശമേൽ അമർത്തിയമർത്തി ചുംബിക്കുന്ന പ്രേംകുമാർ..!
ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല..
"നാണമില്ലേടോ
തനിക്ക് ഇത്തരം കോപ്രായങ്ങൾ കാണിക്കാൻ..?
മോനു കെട്ടിച്ചുകൊടുക്കാനുളള പ്രായമേയുളളു 
ആ കുട്ടിക്ക്. 
ഒരു മുതു വിളയാട്ടം.
ഇതിവിടംകൊണ്ടു നിർത്തിക്കോണം, അല്ലെങ്കിൽ....!
ഒന്നും മിണ്ടാനാവാതെ പതറിപ്പോയ, 
കളളം കണ്ടുപിടിക്കപ്പെട്ടതിന്റെ ജാള്യം മറയ്ക്കാനാവാതെ
അയാൾ.
ആകെ വിരണ്ടുപോയ സിജിത കസേരയിൽ കുനിഞ്ഞിരുന്നു
കരയാനും...
സെക്ഷനിലെ മറ്റു സ്റ്റാഫുകൾ കൾച്ചറൽ ക്ളബ്ബിന്റെ മീറ്റിംഗിലായിരുന്നതുകൊണ്ട്  സംഭവത്തിനു സാക്ഷികളാരുമുണ്ടായില്ല. ആകെ മൊത്തം ശാന്തം.. ഫാനിന്റെ കടകട ശബ്ദവും, താഴെ റോഡിൽ വാഹനങ്ങളുടെ ഇരമ്പിപ്പാച്ചിലുകളും.മീറ്റിംഗ്
കഴിഞ്ഞിരിക്കുന്നു.
പ്രേംകുമാർ ധുതിപിടിച്ചു ഫയലുകൾ നോക്കുകയാണ്. 
നോക്കിയിട്ട  ഫയലുകളുമായി സിജിത ഓഫീസറുടെ ക്യാബിനിലേക്കും..
" മാഡം...ഞാൻ പൊക്കോട്ടേ.ബസ്സുവരാൻ സമയമാകുന്നു"
"പൊക്കോളൂ..
ഇവിടെ നടന്നതൊന്നും
മറ്റാരും അറിയേണ്ട..!"
പ്രേംകുമാറിനെ ഒന്നു നോക്കുകപോലും ചെയ്യാതെ അവളിറങ്ങി..
അന്ന്    അഞ്ചുമണിക്കും ഫയലുകൾ നോക്കിക്കൊണ്ട്
പ്രേംകുമാർ സീറ്റിലുണ്ടായിരുന്നു.
അയാളുടെ കസേര
ഒഴിഞ്ഞുകിടന്ന
മൂന്നാംദിവസം ഇൻവേർഡ് ഫയലിൽ
റിട്ടയർമെന്റിനു മുന്നോടിയായുളള
ലീവനുവദിച്ചുകൊടുക്കണമെന്നുളള  അപേക്ഷയുണ്ടായിരുന്നു...
അഭിനിവേശം അവസാനിച്ചു. അന്ധകാരം മൂടുകയായി അവിവേകത്തിന് പരിസമാപ്തിയുമായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക