രണ്ട് മാവോയിസ്റ്റുകളെ നാട്ടുകാര്‍ കല്ലെറിഞ്ഞു കൊന്നു
Published on 26 January, 2020
മല്‍കാന്‍ഗിരി: ഒഡീഷയിലെ മല്‍കാന്‍ഗിരി ജില്ലയിലെ ജന്തുരൈ ഗ്രാമത്തില്‍ രണ്ട് മാവോയിസ്റ്റുകളെ നാട്ടുകാര്‍ കല്ലെറിഞ്ഞു കൊന്നു. ഞായറാഴ്ച രണ്ട് മാവോയിസ്റ്റുകള്‍ ഗ്രാമത്തില്‍ വന്ന് റിപ്പബ്ലിക് ദിനം ആഘോഷിക്കരുതെന്ന് നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് മാവോയിസ്റ്റുകള്‍ നടത്തിയ വെടിവെപ്പില്‍ പ്രകോപിതരായ ഗ്രാമീണര്‍ രണ്ടുപേര്‍ക്കും നേരെ കല്ലേറ് നടത്തുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുവെച്ചുതന്നെ കൊല്ലപ്പെട്ടെന്ന് മല്‍ക്കംഗിരി പൊലീസ് സൂപ്രണ്ട് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല