Image

ഡാളസ്സിൽ ബുധനാഴ്ച 3500 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു ; 30 മരണം

പി.പി.ചെറിയാൻ Published on 21 January, 2021
ഡാളസ്സിൽ ബുധനാഴ്ച 3500 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു ; 30 മരണം
ഡാളസ്സ്:- ഡാളസ്സിൽ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ റിക്കാർഡ്. കോവിഡ് രോഗികളിൽ ഒരേദിനം റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ ഉയർന്ന സംഖ്യയാണ് ജനുവരി 2 ബുധനാഴ്ച രേഖപ്പെടുത്തിയത്. മരണ സംഖ്യയിലും ബുധനാഴ്ച റിക്കാർഡായിരുന്നു. 30 പേരാണ് കോവിഡ് ബാധയിൽ മരണപ്പെട്ടത്.
ബുധനാഴ്ചയോടെ ഡാളസ്സ് കൗണ്ടിയിൽ മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 212188 ഉം നോർത്ത് ടെക്സ്സസിലെ മറ്റു പ്രധാന കൗണ്ടികളായ ടറന്റ് കൗണ്ടി 199521, കോളിൻ കൗണ്ടി 56499, ഡന്റൻ കൗണ്ടി 48196 എന്നിങ്ങനെ ആണ്.
നാല് പ്രധാന കൗണ്ടികളിൽ മരിച്ചവരുടെ ആകെയെണ്ണം 4599 ആയി ഉയർന്നിട്ടുണ്ട്.
ടെക്സ്സസ് സംസ്ഥാനത്ത് 2.1 മില്യൺ പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ 1.7 മില്യൺ പേർ മഹാമാരിയെ അതിജീവിച്ചു. 33000 മരണമാണ് ടെക്സ്സസിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഡാളസ് ഫെയർ പാർക്കിൽ ബുധനാഴ്ച 14850 ഡോസ് കോവിഡ് വാക്സിൻ നൽകി. ഈയാഴ്ച 3000 ഡോസു കൂടി നൽകുമെന്ന് ആരോഗ്യ വകുപ്പധികൃതർ അറിയിച്ചു. ലാറ്റിനോ, ബ്ളാക്ക് വിഭാഗത്തിൽ പെട്ടവർക്കാണ് മുൻഗണന നൽകുകയെന്നും അധികൃതർ പറഞ്ഞു.
ഡാളസ്സിൽ ബുധനാഴ്ച 3500 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു ; 30 മരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക