Image

യദു കൃഷ്ണന്‍ ഡ്യൂട്ടിയിലാണ് (ലേഖനം: സാം നിലംപള്ളില്‍)

Published on 01 May, 2024
യദു കൃഷ്ണന്‍ ഡ്യൂട്ടിയിലാണ് (ലേഖനം: സാം നിലംപള്ളില്‍)

തിരുവനന്തപുരത്തെ മേയറൂട്ടി ഒരു റോഡ്‌ഷോ നടത്തിയതിനെപറ്റിയുള്ള വാര്‍ത്തകള്‍ മലയാളത്തിലെ പത്രങ്ങളായ പത്രങ്ങളിലും ചാനലുകളായ ചാനലുകളിലും നിറഞ്ഞുനില്‍കുന്ന സമയമാണിത്. നാല്‍പത് ഡിഗ്രിചൂടിലും മണിക്കൂറുകളോളം ക്യൂവില്‍നിന്ന് വോട്ടുരേഖപ്പെടുത്തിയ രാഷ്ട്രീയ പ്രബുദ്ധരായ ജനം ഒന്ന്‌വിശ്രമിക്കാമെന്ന് വിചാരിക്കുമ്പോളാണ് മേയറൂട്ടിയുടെവക നടുറോഡിലെ അഭ്യാസം അതോ ആഭാസമോ കേള്‍ക്കുന്നത്. കോളജില്‍ പഠിച്ചുകൊണ്ടിരുന്ന  എസ് എഫ് ഐ ക്കാരിയായിരുന്ന പോണ്‍കുട്ടിയെ തിരുവനന്തപുരം പോലെയുള്ള വലിയൊരു നഗരത്തിന്റെ മേയറാക്കിയപ്പോള്‍തന്നെ  ബുദ്ധിയും വിവേകവുമുള്ളവര്‍ നെറ്റിചുളിച്ചതാണ്. ഇങ്കുലാബ് വിളിച്ചുനടന്ന ഈ പെണ്ണിനെങ്ങനെ നഗരംഭരിക്കാന്‍ അറിയാമെന്നാണ് അവര്‍ ചോദിച്ചത്. പക്ഷേ, സി പി എം നേതാക്കള്‍ക്ക് സംശയമൊന്നും ഉണ്ടായിരുന്നില്ല. പെങ്കൊച്ചിനെ മുന്‍പിലിരുത്തി പിന്‍സീറ്റിലിരുന്ന് സ്റ്റീയറിങ്ങ് തിരിക്കാന്‍ കഴിയുമെന്ന് സഹാക്കള്‍ക്ക് നിശ്ചയമുണ്ടായിരുന്നു. അതവര്‍ തെളിയിക്കുകയും ചെയ്തു. 

കോര്‍പറേഷനില്‍ ഒഴിവുകള്‍ വന്നപ്പോള്‍ കുട്ടിസഹാക്കളുടെ പേരുവിവരങ്ങളുടെ ലിസ്റ്റ് അയച്ചുതരാന്‍ പാര്‍ട്ടിയുടെ ജില്ലാസെക്രട്ടറിയോട് ആവശ്യപ്പെട്ടുകൊണ്ടുള്ളകത്ത് ഔദ്യോഗിക ലെറ്റര്‍പാഡിലെഴുതി അയച്ചത് വാര്‍ത്തയായിരുന്നു. കോര്‍പറേഷന്‍ ഓഫീസിലെ ക്‌ളാര്‍ക്കിന്റെ തലയില്‍ കുറ്റംകെട്ടിവച്ച് മേയറൂട്ടി സമര്‍ദ്ധമായി രക്ഷപെടുകയും ചെയ്തു. ക്‌ളാര്‍ക്ക് സി പി എം കാരനായതുകൊണ്ട്  രക്തസാക്ഷിത്വംവഹിക്കാന്‍ തയ്യാറായി. അതോടുകൂടി തിരവനന്തപുരത്തെ നല്ലവരായ ജനങ്ങള്‍ക്ക് അവരുടെ മേയറിലും സി പി എം എന്നപാര്‍ട്ടിയിലുമുള്ള വിശ്വാസം പതിന്മടങ്ങ് വര്‍ദ്ധിച്ചു. 

പിന്നെയുമുണ്ടായി മേയറൂട്ടിയുടെ സാഹസിക പ്രവര്‍ത്തികള്‍. രാഷ്ട്രപതി തിരുവനന്തപുരത്ത് എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിലേക്ക് തന്റകാര്‍ ഇടിച്ചുകയറ്റി സെക്യൂറിറ്റി പോലീസിനെ പരിഭ്രമിപ്പിച്ചത് മറ്റൊരു സാഹസം. വല്ല തീവ്രവാദികളും രാഷട്രപതിയെ അപായപ്പെടുത്താന്‍ വരുകയാണന്ന് ഭയപ്പെട്ട് വെടിവച്ചിരുന്നെങ്കില്‍ മേയറൂട്ടിയിപ്പോള്‍ കോര്‍പറേഷന്‍ ഓഫീസിലെ ഭിത്തിയില്‍ പടമായിട്ടിരുന്നേനെ. മേയറൂട്ടിയുടെ സാഹസികതള്‍ ഇനിയുമുണ്ട്. മൂത്രപ്പുരയുടെ ഉത്ഘാടനം ആഘോഷപൂര്‍വ്വം നടത്തിയതും ആറ്റുകാല്‍ പൊങ്കാലക്ക് ഭക്തജനങ്ങള്‍ അടുപ്പുകൂട്ടിയിട്ട് ഉപേക്ഷിച്ചുപോയ ഇഷ്ടികവിറ്റ് കാശാക്കിയതും, അങ്ങനെ പലതും.

എസ് എഫ് ഐ ക്കാരുടെ ചെങ്കോട്ടയായ യൂണിവേഴ്‌സിറ്റി കോളജില്‍ ചേരാതെ മാര്‍ ഈവാനിയോസ്  എന്ന ക്രിസ്റ്റന്‍കോളജില്‍ പഠിക്കാന്‍ പോയതിന്റെ ഔചിത്യം ആര്യ രാജേന്ദ്രന്‍ വിശദീകിരിച്ചിട്ടില്ല. എസ് എഫ് ഐ യുടെ പഠിപ്പുമുക്കലും സമരാ'ാസങ്ങളുമില്ലാത്ത കോളജില്‍ചേര്‍ന്ന് പഠിക്കുന്നതാണ് നല്ലതെന്ന കമ്മ്യൂണിസ്റ്റ് നേതാക്കന്മാരുടെ മക്കളുടെ മാതൃക പിന്‍തുടര്‍ന്നതാകാം. വിവരവും വിവേകവുമില്ലാത്ത സഹാക്കളുടെ മക്കള്‍ യൂണിവേഴ്‌സിറ്റി കോളജില്‍ പഠിച്ച് പാര്‍ട്ടിക്കുവേണ്ടി മുദ്രവാക്യം വിളിക്കാനും രക്തസാക്ഷികളാകാനും പരിശീലിക്കട്ടെ. നമ്മുടെ മക്കള്‍ നല്ലകോളജില്‍ പഠിച്ച് ഉയര്‍ന്ന ഉദ്യോഗങ്ങള്‍ കൈവരിക്കട്ടെ. ആര്യ രാജേന്ദ്രനും അവരുടെ പാതതുടര്‍ന്നെങ്കില്‍ കുറ്റംപറയാനാകില്ല.

 പ്രായത്തിന്റെ പക്വതവന്നിട്ടില്ലാത്ത ആര്യ വലിയൊരു നഗരത്തിന്റെ അദ്ധ്യക്ഷയായപ്പോള്‍ അല്‍പമൊന്ന് അഹങ്കരിച്ചെങ്കില്‍ കുറ്റംപറയാനാകുമോ ? ഏതൊരു പെണ്ണിനും അങ്ങനെയൊക്കെ തോന്നാം. നഗരവാസികള്‍ എല്ലാവരും തന്നെ കണ്ടാല്‍തിരിച്ചറിയണമെന്നും ബഹുമാനിക്കണമെന്നും മേയറെന്ന നിലയില്‍ നിയമം കയ്യിലെടുക്കാമെന്നും റോഡിലൂടെപോകുന്ന വണ്ടികള്‍ തടയാമെന്നും പാവപ്പെട്ടവന്‍മേല്‍ കുതിരകയറാമെന്നും വിചാരിച്ചുപോയി. 

 കെഎസ്സാര്‍ടിസി എന്ന ആനവണ്ടിയിലെ താല്‍കാലിക ട്രൈവറായ യദുകൃഷ്ണന്‍  സൂപ്പര്‍ഫസ്റ്റ് ബസ്സ് അതിരാവലെയെടുത്ത്  തൃശ്ശൂരുപോയിട്ട് മടങ്ങിവരുന്ന വഴിയിലാണ്. മിക്കയാത്രക്കാരും വഴിയിലിറങ്ങി. ഇനി പത്തോപതിനഞ്ചോ യാത്രക്കാരെ വണ്ടിയിലുള്ളു. തമ്പാനൂര്‍ ബസ്സാന്‍ഡിലെത്താന്‍ രണ്ട് കിലോമീറ്റൂടെ മാത്രമേയുള്ളു. അവിടെയെത്തിയിട്ടുവേണം ദുര്‍ഗന്ധംവമിക്കുന്ന മൂത്രപ്പുരയില്‍പോയി ശങ്കതീര്‍ക്കാന്‍. എന്നിട്ടുവേണം ഡ്യൂട്ടി അവസാനിപ്പിച്ച് വീട്ടില്‍പോയിക്കിടന്ന് ഒന്നുമയങ്ങാന്‍.  നാളെരാവിലെ വീണ്ടുംവണ്ടിയെടുത്ത് തൃശ്ശൂര്‍ക്കോ തിരുനല്‍വേലിക്കോ പാകണം. നാല്‍പത് ഡിഗ്രിചൂടില്‍ പതിനാറും പതിനെട്ടും മണിക്കൂര്‍ വണ്ടിയോടിച്ചാല്‍ കിട്ടുന്നത് 715 ഉലുവ. അതും രണ്ടുംമൂന്നും മാസങ്ങള്‍ കൂടുമ്പോള്‍. 

ട്രാന്‍സ്‌പോര്‍ട്ട് ട്രൈവര്‍മാരെയും കണ്ടക്ട്ടര്‍മാരെയും യാത്രക്കാര്‍ ചീത്തപറയാറുണ്ട്. നമ്മുടെ വീട്ടുപടിക്കല്‍ വണ്ടിനിറുത്തിയില്ലന്നോ കൈകാണിച്ചിട്ട് നിറുത്താതെപോയെന്നോപറഞ്ഞ് അവര്‍ക്കെതിരെയുള്ള പരാതികള്‍ ട്രാന്‍സ്‌പോര്‍ട്ട് എം ഡി ക്കോ  മന്ത്രിക്കോ അയച്ചെന്നുംവരും. പതിനാറുമണിക്കൂര്‍  ആനവണ്ടിയോടിക്കുന്ന മനുഷ്യന്റെ ബുദ്ധിമുട്ട് നമ്മള്‍ പരിഗണിക്കാറില്ല. എ സി കാറില്‍ നല്ല ഹൈവേകളിലൂടെ നാലോ അഞ്ചോ മണിക്കൂര്‍ ട്രൈവുചെയതാലുള്ള ടെന്‍ഷന്‍ എത്രത്തോളമുണ്ടന്ന് നമുക്ക് അറിയത്തതല്ല. എന്നിട്ടും കുടുംബംപോറ്റാന്‍ കഷ്ടപ്പെടുന്ന പാവപ്പെട്ടന്റെ ബുദ്ധിമുട്ടുകള്‍ നമ്മള്‍ മനസിലാക്കാറില്ല.

 വയസുചെന്ന അമ്മയും  ഒരു മകനുമുള്ള ചെറുപ്പക്കാരനാണ് യദു കൃഷ്ണന്‍. ഭാര്യ അയാളെയും കുഞ്ഞിനെയും ഉപേക്ഷിച്ചുപോയി. അമ്മക്കും മകനുംവേണ്ടി അയാള്‍ പണിയെടുക്കുന്നു. തൊഴിലാളികളുടെ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന സി പി എം യദുവെന്ന പാവപ്പെട്ട ട്രൈവറുകൂടെ നില്‍കുമോ ? യാതൊരു കാര്യവുമില്ലാതെ അയാളോട് മര്യാദയ ില്ലാതെ പെരുമാറിയ അഹങ്കാരിയായ ആര്യ രാജേന്ദ്രനെയും അവരുടെ ഭര്‍ത്താവായ എം എല്‍ എ യും ശിക്ഷിക്കാന്‍ ആശ്രിതവല്‍സലനായ പിണറായി വിജയന്‍ തയ്യാറാകുമോ ? ഇതണ് കേരളം ഉറ്റുനോക്കുന്നത്. 

samnilampallil@gmail.com

Join WhatsApp News
moidunny abdutty 2024-05-01 01:31:28
Sam, India and keralam favoritism's capital. Either govt. or individual got power, they forget anything and everything. The same time, a malayalee senator commuting by bus. the system stinks!
Arya fan 2024-05-01 01:54:30
ലേഖകൻ കാര്യമറിയാതെ വല്ലാതെ വിയർത്തു കസറുന്നു. ആര്യ തിരുവനന്തപുരം നഗരത്തിന്റെ മേയറാണ്. പഴയ കാല വ്യവസ്ഥിതിയിൽ പറഞ്ഞാൽ രാജ്യം ഭരിക്കുന്ന തമ്പുരാട്ടി! അവർ തന്റെ ഭർത്താവുമൊത്തു തെരുവീഥിയിൽ കൂടി നീങ്ങുമ്പോൾ അവർക്കു സൈഡ് കൊടുക്കാതെ സർക്കാർ വണ്ടി, അതായത്, തന്റെ അച്ഛന്റെ സ്വന്തം വണ്ടി താത്ക്കാലിക വ്യവസ്ഥയിൽ ദിവസ ശമ്പളത്തിൽ ജോലി ചെയ്യുന്ന ഒരു ഡ്രൈവർ സർവ്വ മര്യാദകളും മറന്ന് അപകടകരമായ വേഗതയിൽ വണ്ടി ഓടിച്ചു പോയപ്പോൾ അപകടം മണത്ത മേയർ തന്റെ ജീവൻ പോലും തൃണവല്ഗണിച്ചു യാത്രക്കാരെ രക്ഷിക്കാനായി മുൻപിൽ തന്റെ വണ്ടി കൊണ്ടിട്ടു വലിയൊരു അപകടം ഒഴിവാക്കിയതാണ്. ഈ സത്യം മനസ്സിലാക്കി രാഷ്ട്രപതിയുടെ മെഡലൊന്നും കൊടുത്തില്ലെങ്കിലും ഇങ്ങനെ അവഹേളിക്കരുത്! ഇപ്പോൾ എല്ലാവരും ആ ഡ്രൈവറുടെ കൂടെയാണ്. ആരെങ്കിലും പോയി ചാകട്ടെ എന്നു കരുതി മിണ്ടാതെ ആര്യ ആരാണ്ടുടെ വഴിക്കു പോയിരുന്നെങ്കിൽ ഒരു കുഴപ്പവുമില്ലായിരുന്നു അവർക്ക്. പക്ഷെ, രാവിലെ ഒരു വാർത്ത കണ്ടേനേമാരുന്നു, ‘ട്രാൻസ്പോർട് ബസ് അപകടത്തിൽ പെട്ട് പതിനഞ്ചു പേർ മരിച്ചു' എന്ന്. ധൈര്യപൂർവ്വം ഉത്തരവാദിത്തത്തോടെ തന്റെ ജോലി നിർവ്വഹിച്ച ആ സഹോദരിയെ എല്ലാവരും കൂടി ഇപ്പോൾ പഞ്ഞിക്കിടുകയാണ്! ഇതാണ് പറയുന്നത്, “മുല കുടിക്കുന്ന കുഞ്ഞിനു പോലും ഒരുപകാരം ചെയ്യരുതെന്ന്"! ഒരു കുഞ്ഞിന് മുല കൊടുക്കുന്ന ആര്യയ്ക്ക് അങ്ങനെ തോന്നാതിരുന്നതു സ്വാഭാവികം!
Thomaskutty 2024-05-01 12:19:27
"ആര്യ രക്ഷാ പ്രവർത്തനമാണ് നടത്തിയത് ". പിണറായി
Jose kavil 2024-05-02 18:14:18
പെൺ ബുദ്ധി കേട്ടവൻ പെരു വഴിയി ൽ എന്നു ഒരു ചൊല്ലുണ്ട്. പക്ഷെ മനുഷ്യനെ സൃഷ്ടിച്ചത് മണ്ണുകൊ ണ്ടാണെങ്കിൽ സ്ത്രീയെ സൃക്ടിച്ചത് അവൻ്റ എല്ലിൽ നിന്നാണ് . അതുകൊണ്ട് ഇവർക്ക് അൽപം എല്ലു കൂടത ലായിപ്പോയി . പക്ഷെ ആരെങ്കിലും ഒരിക്കൽ അതെടുത്ത് ബാർബിക് ഉണ്ടാക്കിയാൽ തെറ്റുപറയാ നില്ല
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക