Image

ഓർമ്മകൾ ( കവിത : തങ്കച്ചൻ പതിയാമൂല )

Published on 27 April, 2024
ഓർമ്മകൾ ( കവിത : തങ്കച്ചൻ പതിയാമൂല )

തുളുമ്പിനില്കും ഓർമ്മച്ചുമടുമായ്
ഞാനൊരു ചുമടുതാങ്ങിയെ തേടുന്നു.

ഓർമ്മകളുടെ അമിതഭാരം
എന്നെയാകെ തളർത്തുന്നു.

നിറഞ്ഞുകവിയും ഓർമ്മകളെങ്ങും 
കളയുവാനാകാതെ വലയുന്നു.

എന്നിട്ടും നിങ്ങൾ പറയുന്നു
എനിക്കൊന്നും ഓർമ്മയില്ലെന്ന്!

എല്ലാം വിശദമായ് പറഞ്ഞു വയ്ക്കാം
ആദ്യത്തെ ഓർമ്മകളിലെത്തും വരെ.

നിറഞ്ഞു വീണു പോകുമോർമ്മകൾ
അവസാനമായി പെറുക്കി വയ്ക്കാം.

മുകളിലായ് താഴെ വീഴാതെ വയ്ക്കാം 
എന്നുടെ  പുതു പുത്തനോർമ്മകൾ.

ഇനിയും നിങ്ങൾ പറയല്ലേ 
എനിക്കൊന്നും ഓർമ്മയില്ലെന്ന്!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക