Image

സംസ്ഥാനത്ത് ഇത്തവണ അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍

Published on 26 April, 2024
സംസ്ഥാനത്ത് ഇത്തവണ അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ സംസ്ഥാനത്തെ 20 ലോക്‌സഭ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു .

വൈകീട്ട് ആറ് മണിവരെയാണ് പോളിങ്. ഇത്തവണ 18-19 പ്രായക്കാരായ 5,34,394 കന്നിവോട്ടര്‍മാര്‍മാരാണ് സംസ്ഥാനത്ത് ഉള്ളത്. ആകെ 2,77,49,159 വോട്ടര്‍മാരാണ് ഇക്കുറി സംസ്ഥാനത്തുള്ളത്. ഇവരില്‍ 1,43,33,499 പേര്‍ സ്ത്രീകളാണെന്നും സഞ്ജയ് കൗള്‍ പറഞ്ഞു. കൂടാതെ 2,64,232 ഭിന്നശേഷി വോട്ടര്‍മാരും 367 ഭിന്നലിംഗ വോട്ടര്‍മാരും സംസ്ഥാനത്തുണ്ട്.

പ്രായ, ലിംഗ ഭേദമന്യേ മുഴുവന്‍ വോട്ടര്‍മാരും സമ്മതിദാന അവകാശം വിനിയോഗിച്ച്‌ രാഷ്‌ട്ര നിര്‍മാണപ്രക്രിയയില്‍ പങ്കാളികളാണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അഭ്യര്‍ത്ഥിച്ചു.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ഥികളാണ് ഇക്കുറി മല്‍സര രംഗത്തുള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക