Image

കല്പന സോറൻ ഗാണ്ഡെ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി

Published on 26 April, 2024
കല്പന സോറൻ  ഗാണ്ഡെ  ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി
റാഞ്ചി:  ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ ഭാര്യ കല്പന സോറൻ തെരഞ്ഞെടുപ്പ് രംഗത്തേക്ക്. ഗാണ്ഡെ നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ കല്പന ജെഎംഎം സ്ഥാനാർഥിയാകും. പാർട്ടി എംഎല്‍എ സർഫറാസ് അഹമ്മദ് രാജിവച്ചതിനെത്തുടർന്നാണ് ഗാണ്ഡെയില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

കള്ളപ്പണക്കേസില്‍ ജനുവരി 31ന് ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് അദ്ദേഹം മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. ഹേമന്തിനു പകരം കല്പന മുഖ്യമന്ത്രിയാകുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു.

എന്നാല്‍, ഹേമന്തിന്‍റെ സഹോദരന്‍റെ ഭാര്യ സീതാ സോറന്‍റെ ശക്തമായി എതിർപ്പുമൂലം കല്പനയ്ക്കു മുഖ്യമന്ത്രിസ്ഥാനം കിട്ടിയില്ല. തുടർന്ന് ചംപയ് സോറൻ മുഖ്യമന്ത്രിയായി.തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സീതാ സോറൻ ബിജെപിയിലേക്കു കൂറുമാറി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക