Image

രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് 88 മണ്ഡലങ്ങളില്‍

Published on 26 April, 2024
രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് 88 മണ്ഡലങ്ങളില്‍
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ട പോളിംഗ് പുരോഗമിക്കുമ്പോൾ13 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 88 മണ്ഡലങ്ങളിലേക്കാണ്  വോട്ടെടുപ്പ്.
 
89 മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പു നടത്താനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍, മധ്യപ്രദേശിലെ ബേതുള്‍ മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാർഥി അശോക് ഭലാവി മരിച്ചതിനെത്തുടർന്ന് ഈ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മേയ് ഏഴിലേക്ക് മാറ്റി.

കേരളത്തിലെ 20 സീറ്റുകള്‍ക്കൊപ്പം കർണാടകയിലെ 28ല്‍ 14, രാജസ്ഥാനിലെ 13, മഹാരാഷ്‌ട്രയിലെയും യുപിയിലെയും എട്ടു വീതം, മധ്യപ്രദേശിലെ ആറ്, ആസാമിലെയും ബിഹാറിലെയും അഞ്ചുവീതം, ഛത്തീസ്ഗഡിലെയും പശ്ചിമബംഗാളിലെയും മൂന്നു വീതം, മണിപ്പുർ, ത്രിപുര, ജമ്മു-കാഷ്മീർ എന്നിവിടങ്ങളിലെ ഓരോ സീറ്റുകളിലേക്കുമാണ് ഇന്നു വിധിയെഴുത്ത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക