Image

 'മീ റ്റൂ' മൂവ്‌മെന്റിനു  ശക്തി പകർന്ന   കേസിൽ വെയ്ന്‍സ്റ്റെയ്നെതിരായ ശിക്ഷ റദ്ദാക്കി 

Published on 25 April, 2024
 'മീ റ്റൂ' മൂവ്‌മെന്റിനു  ശക്തി പകർന്ന   കേസിൽ വെയ്ന്‍സ്റ്റെയ്നെതിരായ ശിക്ഷ റദ്ദാക്കി 

ന്യൂയോര്‍ക്ക്: ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റെയ്നെതിരായ ലൈംഗികാതിക്രമക്കേസില്‍ ശിക്ഷ റദ്ദാക്കി ന്യൂയോര്‍ക്കിലെ സുപ്രീം  കോടതി. 'മീ റ്റൂ' മൂവ്‌മെന്റിനു  ശക്തി പകർന്ന   ഈ കേസിൽ വിചാരണയിൽ  വീഴ്ച ഉണ്ടായതായി  ചൂണ്ടിക്കാട്ടിയാണ്   ശിക്ഷ റദ്ദാക്കിയത്. 2020- ല്‍ 23 വര്‍ഷത്തെ തടവ് ശിക്ഷയായിരുന്നു ഹാര്‍വി വെയന്‍സ്റ്റീന് വിധിച്ചത്.

2006-ല്‍ തുടങ്ങിയെങ്കിലും 2017- മുതല്‍ വെയ്ന്‍സ്റ്റീനിനെതിരായ ആരോപണങ്ങളുലൂടെയാണ് മീ റ്റൂ മൂവ്‌മെന്റ് ശ്രദ്ധേയമാവുന്നത്.  

മിറാമാക്‌സ് സ്റ്റുഡിയോയുടെ സ്ഥാപകരില്‍ ഒരാളാണ് ഹാര്‍വി വെയ്ന്‍സ്റ്റീന്‍.

കേസുമായി ബന്ധമില്ലാത്തവരുടേയും മൊഴി ജഡ്ജി രേഖപ്പെടുത്തിയെന്ന് കോടതി ചൂണ്ടിക്കാട്ടി.  വീണ്ടും വിചാരണ നടത്താനും കോടതി ഉത്തരവിട്ടു 

കാലിഫോർണിയയിൽ സമാനമായ മറ്റൊരു കേസിൽ 16 വര്ഷം ശിക്ഷിക്കപ്പെട്ടതിനാൽ വെയിൻസ്റ്റെയ്ൻ ജയിലിൽ തുടരും. ലോസ് ആഞ്ജലിസിലെ ബെവേര്‍ലി ഹില്‍സ് ഹോട്ടല്‍മുറിയില്‍ യൂറോപ്യന്‍ നടിക്കുനേരെ നടത്തിയ ലൈംഗികാതിക്രമക്കേസിലായിരുന്നു ഇത് .

2013-ലും 2006-ലും നടന്ന സംഭവങ്ങളിലാണ് വെയന്‍സ്റ്റീനെ 2020-ല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പിന്നീട് ഇയാള്‍ക്കെതിരെ ആരോപണങ്ങളുമായി 12-ലധികം സ്ത്രീകള്‍ രംഗത്തെത്തി.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക