Image

അജ്പക് യാത്രയയപ്പ് നല്കി.

Published on 16 April, 2024
അജ്പക് യാത്രയയപ്പ് നല്കി.

കുവൈറ്റ്: പ്രവാസ ജീവിതം മതിയാക്കി ഇന്ന് നാട്ടിലേക്ക് പോകുന്ന ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ കുവൈറ്റിന്റ (AJPAK)  എക്‌സിക്യൂട്ടീവ് മെമ്പറും സ്‌പോര്‍ട്‌സ് വിങ്ങിന്റെ കോഡിനേറ്ററുമായ അനൈ കുമാറിനും കുടുംബത്തിനും യാത്രയയപ്പ് നല്കി. 

അജ്പക് എക്‌സിക്യൂട്ടീവ് മീറ്റിംഗുകളിലും ടൂര്‍ണമെന്റ്കളിലും നിറസാന്നിധ്യമായിരുന്നു. സൗമ്യമായ പെരുമാറ്റം കൊണ്ട് പെട്ടന്നുതന്നെ മറ്റുള്ളവരുടെ ഹൃദയം  കീഴടക്കിയിരുന്ന വ്യക്തിത്വം ആയിരുന്നു. ദീര്‍ഘവീക്ഷണവും സുതാര്യമായ നിലപാടും ആരുടെയും സ്‌നേഹം കവരുന്ന ഇടപെടലുകളും ഒരിക്കലും മറക്കാന്‍ സാധിക്കുന്നതല്ല.

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ കുവൈറ്റിന് നികത്താന്‍ ആകാത്ത ഒരു വലിയ നഷ്ടമാണ് അനൈയുടെ തിരിച്ചു പൊക്കിലൂടെ ഉണ്ടാകുന്നത്. അജ്പകിന്റ നാട്ടിലെ പ്രവര്‍ത്തനങ്ങളില്‍ സജീവമായ ഇടപെടലുകള്‍ അനൈ കുമാറിന്റെയും കുടുംബത്തിന്റെയും ഭാഗത്തു നിന്നും ഉണ്ടാകും എന്ന് ഉറപ്പ് ഞങ്ങള്‍ക്കുണ്ട്.

യാത്ര അയപ്പിനോട് അംബന്ധിച്ചു നടന്ന യോഗത്തില്‍ അജ്പാക് പ്രസിഡന്റ് കുര്യന്‍ തോമസ് പൈനുംമൂട്ടില്‍ സംഘടനയുടെ മൊമെന്റോ കൈമാറി.

രക്ഷധികാരി ബാബു പനമ്പള്ളി, ചെയര്‍മാന്‍ രാജീവ് നടുവിലെമുറി, ജനറല്‍ സെക്രട്ടറി സിറില്‍ ജോണ്‍ അലക്‌സ് ചമ്പക്കുളം, പ്രോഗ്രാം കണ്‍വീനര്‍ അനില്‍ വള്ളികുന്നം, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍മാരായ മാത്യൂ ചെന്നിത്തല, ബിനോയ് ചന്ദ്രന്‍, അഡൈ്വസറി ബോര്‍ഡ് അംഗങ്ങള്‍ ആയ  കൊച്ചുമോന്‍ പള്ളിക്കല്‍, A I കുര്യന്‍, ബാബു തലവടി, വനിതാ വേദി വൈസ് ചെയര്‍പേഴ്‌സണ്‍ സാറാമ്മ ജോണ്‍സ്, ഇഫ്താര്‍ പ്രോഗ്രാം കമ്മിറ്റി കോണ്‍വീനര്‍ ഷംസു താമരക്കുളം, സെന്റ്. ഗ്രിഗോറിയസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവക വികാരി റവ.ഡോ. ബിജു പാറക്കല്‍, ദാര്‍ അല്‍ സഹ പോളിക്ലിനിക് ബിസിനസ് മാനേജര്‍ നിതിന്‍ മേനോന്‍, മാധ്യമ പ്രവര്‍ത്തകനും, എഴുത്തുകാരനും അയ ഫറൂക്ക് ഹമദാനി  എന്നിവര്‍ സന്നിഹിതര്‍ ആയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക