Image

ശ്രദ്ധേയമായി കൊല്ലം പ്രവാസി അസോസിയേഷന്‍ ഇഫ്താര്‍ സംഗമം.

Published on 08 April, 2024
 ശ്രദ്ധേയമായി കൊല്ലം പ്രവാസി അസോസിയേഷന്‍ ഇഫ്താര്‍ സംഗമം.

കൊല്ലം പ്രവാസി അസോസിയേഷന്‍ നടത്തിയ ഇഫ്താര്‍ സംഗമം ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.  കെസിഎ ഹാളില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ 600 ല്‍ അധികം ആളുകള്‍ പങ്കെടുത്തു.  ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ ബിനു മണ്ണില്‍ ഇഫ്താര്‍ സംഗമം ഉത്ഘാടനം ചെയ്തു.  ബഹ്റൈന്‍ പാര്‍ലമെന്റ് അംഗം മുഹമ്മദ് ഹുസൈന്‍ ജനാഹി മുഖ്യാതിഥി ആയി പങ്കെടുത്തു. ബഹ്റൈന്‍  കേരളീയ സമാജം  പ്രസിഡന്റ് പി.വി.രാധാകൃഷ്ണ പിള്ള,  ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍,  കെ.പി.എ. രക്ഷാധികാരി പ്രിന്‍സ് നടരാജന്‍,  ഐ.സി.ആര്‍.എഫ്. ചെയര്‍മാന്‍ ഡോ. ബാബു രാമചന്ദ്രന്‍,  സാമൂഹ്യ പ്രവര്‍ത്തകരായ  സുബൈര്‍  കണ്ണൂര്‍, അരുള്‍ദാസ്, രാജു കല്ലുമ്പുറം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.  ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മാധ്യമ രംഗത്തെ പ്രമുഖര്‍  പങ്കെടുത്തു.  ഇഫ്താര്‍ കമ്മിറ്റി കണ്‍വീനര്‍ സലിം തയ്യില്‍ സ്വാഗതം പറഞ്ഞ യോഗത്തിനു  കെപിഎ പ്രസിഡന്റ് നിസാര്‍ കൊല്ലം അധ്യക്ഷത വഹിച്ചു.  ജനറല്‍  സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍ നന്ദി രേഖപ്പെടുത്തി. ഇഫ്താര്‍ കമ്മിറ്റി  ജോ. കണ്‍വീനര്‍ അനൂബ് തങ്കച്ചന്‍ സമ്മേളനം നിയന്ത്രിച്ചു.  കെ.പി.എ രക്ഷാധികാരികളായ ചന്ദ്രബോസ്, ബിനോജ് മാത്യു, ബിജു മലയില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.  സെക്രട്ടറിയറ്റ് കമ്മിറ്റി അംഗങ്ങള്‍, സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങള്‍, ഏരിയ ഭാരവാഹികള്‍, പ്രവാസിശ്രീ യൂണിറ്റു ഹെഡുകള്‍ എന്നിവര്‍ ഇഫ്താര്‍ സംഗമത്തിന് നേതൃത്വം നല്‍കി.

 ശ്രദ്ധേയമായി കൊല്ലം പ്രവാസി അസോസിയേഷന്‍ ഇഫ്താര്‍ സംഗമം.
 ശ്രദ്ധേയമായി കൊല്ലം പ്രവാസി അസോസിയേഷന്‍ ഇഫ്താര്‍ സംഗമം.
 ശ്രദ്ധേയമായി കൊല്ലം പ്രവാസി അസോസിയേഷന്‍ ഇഫ്താര്‍ സംഗമം.
 ശ്രദ്ധേയമായി കൊല്ലം പ്രവാസി അസോസിയേഷന്‍ ഇഫ്താര്‍ സംഗമം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക