Image

പ്രവാസി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി നവയുഗം ദല്ല മേഖല ഇഫ്താര്‍ സംഗമം.

Published on 26 March, 2024
പ്രവാസി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി നവയുഗം ദല്ല മേഖല ഇഫ്താര്‍ സംഗമം.

ദമ്മാം: നവയുഗം സംസ്‌കാരിക വേദി ദല്ല മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍  നടന്ന ഇഫ്താര്‍ സംഗമം പ്രവാസി ഒത്തൊരുമയുടെ വിളംബരം തീര്‍ത്ത്, സൗദി പ്രവാസി കുടുംബങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ പങ്കാളിത്തം കൊണ്ടും, ജനബാഹുല്യം കൊണ്ടും, സംഘാടക മികവു കൊണ്ട് ശ്രദ്ധേയമായി.

ദമ്മാം കൊതറിയ കൂള്‍ ഗേറ്റ് കമ്പനി ഹാളിലാണ് ഇഫ്താര്‍ സംഗമം നടന്നത്.

പ്രവാസലോകത്തെ മതനിരപേക്ഷയും, ഒത്തൊരുമയും  വിളിച്ചോതിയ സംഗമത്തിന് നവയുഗം നേതാക്കളായ  നിസാം കൊല്ലം, വിനീഷ് കുന്നംകുളം, ശ്രീകുമാര്‍ കായംകുളം, വര്‍ഗ്ഗീസ്, റഷിദ് പുനലൂര്‍, രാജന്‍ കായംകുളം, നന്ദകുമാര്‍, നാസര്‍ കടവില്‍, സനുര്‍, റിച്ചു കോട്ടയം, രതീഷ് അടൂര്‍, ജയേഷ്, റഷീദ് മലപ്പുറം, റഷീദ് പെരുമ്പാവൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

നവയുഗം കേന്ദ്രകമ്മിറ്റി സെക്രട്ടറി വാഹിദ് കര്യറ, പ്രസിഡന്റ് ജമാല്‍ വില്യാപ്പള്ളി, രക്ഷാധികാരി ഷാജി മതിലകം, കേന്ദ്രനേതാക്കളായ സാജന്‍ കണിയാപുരം, ഉണ്ണി മാധവം, അരുണ്‍ ചാത്തന്നൂര്‍, ഗോപകുമാര്‍, തമ്പാന്‍ നടരാജന്‍, സന്തോഷ്, ജാബിര്‍, ശരണ്യ ഷിബു, ലത്തീഫ് മൈനാഗപ്പള്ളി,  മണിക്കുട്ടന്‍, ബിനു കുഞ്ഞു, സംഗീത ടീച്ചര്‍, മറ്റു പ്രവാസി സംഘടന നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

പ്രവാസി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി നവയുഗം ദല്ല മേഖല ഇഫ്താര്‍ സംഗമം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക