Image

സൗദിയിലെ പ്രവാസി വിദ്യാര്‍ത്ഥികളുടെ ഉപരിപഠനത്തിന് സംവിധാനങ്ങള്‍ ഒരുക്കുക: നവയുഗം

Published on 12 March, 2024
സൗദിയിലെ പ്രവാസി വിദ്യാര്‍ത്ഥികളുടെ ഉപരിപഠനത്തിന് സംവിധാനങ്ങള്‍ ഒരുക്കുക: നവയുഗം

ദമ്മാം: സൗദി അറേബ്യയില്‍ കുടുംബമായി താമസിയ്ക്കുന്ന പ്രവാസികളുടെ കുട്ടികള്‍ക്ക്, പ്ലസ്ടൂ കഴിഞ്ഞുള്ള വിദ്യാഭ്യാസത്തിന് ഇപ്പോള്‍ സൗദിയില്‍ അവസരമില്ല. പ്ലസ്ടൂ കഴിഞ്ഞാല്‍ കുട്ടികളെ നാട്ടിലേക്കയച്ചു പഠിപ്പിയ്ക്കുന്നതിന് പാവപ്പെട്ട പ്രവാസികള്‍ക്ക് വളരെ ബുദ്ധിമുട്ട് ഉണ്ട്. ഇത് പരിഹരിയ്ക്കുന്നതിനു കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ശക്തമായ ഇടപെടല്‍ ഉണ്ടാകാണാമെന്നു നവയുഗം അമാമ്ര യൂണിറ്റ് സമ്മേളനം ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ദമ്മാമില്‍ സുകുപിള്ളയുടെ അദ്ധ്യക്ഷതയില്‍ നടന്ന നവയുഗം അമാമ്ര യുണിറ്റ് സമ്മേളനം നവയുഗം ദമ്മാം മേഖല സെക്രട്ടറി ഗോപകുമാര്‍ അമ്പലപ്പുഴ ഉത്ഘാടനം ചെയ്തു. നവയുഗം ദല്ല മേഖല മേഖല സെക്രട്ടറി നിസ്സാം കൊല്ലം സംഘടന ക്യാമ്പയിനുകളെക്കുറിച്ചു വിശദീകരിച്ചു. നവയുഗം ദമ്മാം മേഖല നേതാക്കളായ വേണുഗോപാല്‍, ബാബു, സതീശന്‍, നിസാര്‍ എന്നിവര്‍ സംസാരിച്ചു.

അമാമ്ര യൂണിറ്റിന്റെ പുതിയ ഭാരവാഹികളെ സമ്മേളനം തിരഞ്ഞെടുത്തു. വേണുഗോപാല്‍ (രക്ഷാധികാരി), ബാബു (പ്രസിഡന്റ്), സുകു പിള്ള (സെക്രട്ടറി)  എന്നിവരെ  യൂണിറ്റ് ഭാരവാഹികളായി സമ്മേളനം തിരഞ്ഞടുത്തു.

Photo: Unit office bearers.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക