Image

ലഹരി (കഥ:  ലിസിമാമച്ചൻ, കുണ്ടറ)

Published on 03 December, 2023
ലഹരി (കഥ:  ലിസിമാമച്ചൻ, കുണ്ടറ)

കോട്ടയം എൻജിനീയറിങ് കോളേജിൽ രണ്ടാംവർഷ വിദ്യാർഥിനിയാണ് നിത്യ. നിത്യയുടെ മാതാപിതാക്കൾ അമേരിക്കയിൽ ആയതുകൊണ്ടും അവർക്ക് ഒരേ ഒരു മകൾആയതുകൊണ്ടും അവർക്ക് അവളെഒരുപാട് ഇഷ്ടമായിരുന്നു.
 അവൾക്ക് ഒന്നിനുംഒരു കുറവുംവരുത്തരുത് എന്ന്കരുതി അവൾക്ക് അവർ ആവശ്യത്തിലധികം പണം അയച്ചു കൊടുത്തിരുന്നു.
 പക്ഷേ അവരുടെ സ്നേഹം അവൾക്ക് തിരിച്ചറിയാൻ സാധിച്ചിരുന്നില്ല അവളെ സ്നേഹിക്കാൻ ആരുംഇല്ലഎന്നതോന്നൽ അവളുടെമനസ്സിൽ പതിഞ്ഞിരുന്നു.

 അതുകൊണ്ടായിരിക്കും അവൾ വഴിതെറ്റിപ്പോയതും മയക്കുമരുന്ന് റാക്കറ്റിലെ പ്രധാന കണ്ണിയായതും.
 അത് പക്ഷേ പണത്തിനു വേണ്ടി ആയിരുന്നില്ല അവൾക്ക് ഒരു നേരംപൊക്കിനും അവൾക്ക് കിട്ടാത്ത സ്നേഹം മറ്റാർക്കും കിട്ടരുത് എന്നുള്ള വാശിയും ആണ് അവളെ ഇതിലേക്ക് എത്തിച്ചത് അവൾ എല്ലാവരോടും സ്നേഹം നടിച്ച് അവരുടെ താവളത്തിൽ കൊണ്ടുപോയി ജ്യൂസിലും മറ്റും പാനീയത്തിലും മയക്കുമരുന്ന് കലർത്തി കൊടുക്കുക പതിവായിരുന്നു. അവൾ കൂടുതലായും ആൺപിള്ളേരെ ആയിരുന്നു വീഴ്ത്താറുള്ളത്. അവളുടെ സൗന്ദര്യത്തിൽ ആരും വീഴും അവളുടെ നടത്തവും ചിരിയും കണ്ടാൽ നുരഞ്ഞുപോകുന്ന ലഹരി പോലെയാണ് അവിടെ സൗന്ദര്യം.

 പക്ഷേ അവൾ ആരുമായും വലിയ ചങ്ങാത്തം കൂടാറില്ല.
 അവൾക്ക് കൂട്ടുകാരെന്നു പറയാൻ ആരും തന്നെ ഉണ്ടായിരുന്നില്ല അങ്ങനെയിരിക്കെ ഒരു ദിവസം റാം എന്ന ഒരു ചെറുപ്പക്കാരനെ അവൾ കണ്ടുമുട്ടി. മൂന്നാം വർഷ വിരുദ്ധ വിദ്യാർത്ഥിയാണ് റാം.

 നിത്യ റാമിനെ പരിചയപ്പെട്ടു. ഉദ്ദേശം മറ്റൊന്നുമായിരുന്നില്ല. മയക്കുമരുന്ന്റാക്കറ്റിൽ ഉൾപ്പെടുത്തുകഎന്നായിരുന്നു അവളുടെ ഉദ്ദേശം.
 എന്നാൽ റാമിനെ നിത്യയുടെ എല്ലാ കാര്യങ്ങളുംഅറിയാവുന്ന ഒരാളായിരുന്നു.
 അക്കാര്യം റാം നെറ്റിയുടെ പറഞ്ഞില്ല മാത്രവുമല്ല റാം നിത്യയുടെ ഒരു അകന്ന ബന്ധു കൂടിയായിരുന്നു.
 ഇക്കാര്യം നിത്യയ്ക്കും അറിയില്ലായിരുന്നു കാരണം അവൾക്ക്‌ അറിവായി തുടങ്ങിയപ്പോൾ മുതൽ ബോർഡിങ്ങിലും മറ്റുമാണ് വളർന്നത് അതുകൊണ്ടുതന്നെ അവൾക്ക് ബന്ധുക്കളെ ആരെയും തന്നെ അറിയില്ലായിരുന്നു അങ്ങനെ അവർ രണ്ട് പേരും നല്ല ഫ്രണ്ട്സ് ആയി ക്യാമ്പസ് മുഴുവൻ ചുറ്റി നടക്കുകയും നിത്യയുടെ സങ്കടങ്ങൾ മുഴുവൻ റാമിനോട് തുറന്നുപറയുകയും ചെയ്തു പിന്നെ നിത്യയുടെ എല്ലാ ആവശ്യങ്ങൾക്കും റാമിനെ കൂടെ കൂട്ടും കൂട്ടുക പതിവായിരുന്നു. അങ്ങനെ അവർ തമ്മിൽ വളരെയധികം കഴിഞ്ഞു അവർ ക്യാമ്പസ് മുഴുവൻ ചിത്രശലഭങ്ങൾ പോലെ പാറിപ്പറന്നു നടന്നു. അതുപോലെ തന്നെ മറ്റുള്ളവരെ സ്നേഹിക്കാനും അവരോടൊക്കെ സഹകരിക്കാനും നിത്യ പതിയെ പതിയെ പഠിച്ചു തുടങ്ങി. അവൾ മയക്കുമരുന്ന് ഉപയോഗം കുറയ്ക്കാൻ തുടങ്ങി.
 അങ്ങനെയിരിക്കെ ഒരു ദിവസം റാം നെറ്റിയോട് ചോദിച്ചു നിനക്ക് അവരുടെ കയ്യിൽ നിന്ന് രക്ഷപ്പെടണ്ടയോ അവൾ പറഞ്ഞു എനിക്ക് ആഗ്രഹമില്ലാഞ്ഞിട്ടല്ല.

 ഇനി എനിക്ക് അതിന് കഴിയുമെന്ന്തോന്നുന്നില്ല. അപ്പോൾ റാം ചോദിച്ചു അതെന്താ അവൾ വളരെ സങ്കടത്തോടെ പറഞ്ഞു അവരെന്നെ കൊല്ലും അവരുടെ എല്ലാ രഹസ്യങ്ങളും എനിക്ക് അറിയാമല്ലോ  അതുകൊണ്ട് അവരെന്നെ കൊല്ലും.
 ഓ അതിലൊന്നും പേടിക്കണ്ട അതിനു വേറെ വഴിയുണ്ട്. നമുക്ക്  അങ്ങനെ ശ്രമിക്കാം. അപ്പോൾ നിത്യ എന്തുവഴി.
 റം പറഞ്ഞു എന്റെ ഒരു കൂട്ടുകാരന്റെ അച്ഛൻ പോലീസ് ഇൻസ്പെക്ടർ നമുക്ക് അദ്ദേഹത്തെ ഒന്ന് പോയ്‌ കാണാം എല്ലാ സത്യാവസ്ഥയും നമുക്ക് അദ്ദേഹത്തോട് തുറന്നു പറയാം അപ്പോൾ അദ്ദേഹം തന്നെ എന്തെങ്കിലും വഴി പറഞ്ഞു തരും അപ്പോൾ നിത്യ സംശയത്തോടെ ചോദിച്ചു അപ്പോൾ റാം പറഞ്ഞു അതേ ശരിയാവും എന്താ ശരിയാവാത്തെ.
 അപ്പോൾ നിത്യ പറഞ്ഞു എന്നാ ശരി റാമിന്  വിശ്വാസം ഉണ്ടെങ്കിൽ പിന്നെ എനിക്ക്‌ മറിച്ചോരു അഭിപ്രായമില്ല എന്നാൽ പിന്നെ നമുക്ക് ഇപ്പോൾ തന്നെ പോകാമെന്ന് റാം നിത്യയോട് പറഞ്ഞു നിത്യ എന്നാൽ ഞാൻ റെഡി. അങ്ങനെ അവർ രണ്ടുപേരും കൂടി ഡാമിന്റെ ബൈക്കിൽ ഇൻസ്പെക്ടറുടെ വീട്ടിൽ എത്തി കോളിംഗ് ബെൽ അടിച്ചു കതക് തുറന്നത് റാമിന്റെ ഫ്രണ്ട് പ്രസാദ് ആയിരുന്നുറാമിനെ കണ്ടതും സ്വീകരിച്ചു അവർ തിരുത്തി.

 പ്രസാദിനോട് തന്റെ അച്ഛൻ ഇവിടെ ഇല്ലെടോ...
 പ്രസാദ് ഉണ്ട് അച്ഛൻ കുളിക്കുന്നു. ഇപ്പോൾ വരും നീ എന്താ വന്നപ്പോഴേ അച്ഛനെ തിരക്കുന്നത് വല്ല പ്രശ്നവും ഒപ്പിച്ചോ? റാം അത് അത് പിന്നെ....
 ആ ഇത് ആരാണെന്ന്
 നിനക്ക് മനസ്സിലായോ പ്രസാദ് ഇല്ല. ഇതാണ് ഞാൻ പറയാറുള്ള ആ പെൺകുട്ടി. പേര് നിത്യ നിത്യ. പ്രസാദ് കുട്ടിയെപ്പറ്റി ഇവൻ എന്നും പറയാറുണ്ട് കുട്ടിയുടെ കാര്യത്തിൽ ഇവൻഭയങ്കരസെൻസിറ്റീവ... എങ്ങനെവരാതിരിക്കും മുറപ്പെണ്ണ് അല്ലേ....
 അമ്പരന്നു രണ്ടുപേരെയും മാറിമാറി നോക്കി ഒന്നും പറയരുതെന്ന് അപ്പോഴേക്കും പ്രസാദിന്റെ അച്ഛൻ പ്രമോദ് കുളി കഴിഞ്ഞു വന്നു. പ്രസാദ് റാമിനെയും നിത്യയെയും പരിചയപ്പെടുത്തി പ്രമോദ് റാമിനെ അറിയുമല്ലോ.റാം എങ്ങനെ സാറിനെ നേരത്തെ കണ്ടിട്ടുണ്ടോ പ്രമോദ് ഇല്ല പക്ഷേ പ്രസാദ് പറഞ്ഞിട്ടുണ്ട് അങ്ങനെയുള്ള അറിവ് പിന്നെ എന്തുണ്ട് വിശേഷം, റാം സാർ അത് പിന്നെ ഞങ്ങൾ വന്നത്... സാറിന്റെ ഒരു ഹെൽപ്പിന് വേണ്ടിയാണ് സാർ ഞങ്ങളെ ഉപേക്ഷിക്കരുത് പ്രമോദ് നിങ്ങൾ കാര്യം പറയൂ... സാർ ഞാൻ നിത്യ അവൾ പറഞ്ഞു തുടങ്ങിയപ്പോഴേക്കും പറയാം എന്ന് പറഞ്ഞു. കാര്യങ്ങൾ കേട്ടു കഴിഞ്ഞപ്പോൾ പ്രമോദ്  പ്രതികരിച്ചു. നിത്യ ആകെ പേടിച്ചു പിന്നെ കരയാൻ തുടങ്ങി.

 റാം സമാധാനിപ്പിക്കാൻ നോക്കിയെങ്കിലും നിത്യ കൂട്ടാക്കിയില്ല പിന്നെ പ്രമോദം പ്രസാദം കൂടി ആശ്വസിപ്പിച്ചു പറഞ്ഞു വിട്ടു. പക്ഷേ കോൺസ്റ്റബിൾ പ്രമോദിന് നിയമം ലംഘിക്കാൻ മനസ്സ് വന്നില്ല അദ്ദേഹം ഉടൻതന്നെ വേണ്ട നടപടികൾ എടുത്ത് അന്വേഷണം തുടങ്ങി നിത്യയെയും കൂട്ടരെയും കസ്റ്റഡിയിലെടുത്തു. നിത്യയുടെജാമ്യത്തിന് വേണ്ടി റാം ഒരുവക്കീലിനെ കണ്ടു വക്കിൽ ചോദിച്ച തുക  കൊടുത്തു. വക്കിൽ നിത്യയുടെ ജാമ്യത്തിനുവേണ്ടി ശ്രമം തുടങ്ങി. പക്ഷേ ഫലം ഉണ്ടായില്ല മാത്രവുമല്ല ശശീന്ദ്രൻ വക്കിൽ റാമിന്റെ പക്കൽ നിന്നും വാങ്ങാവുന്നതിന്റെ പരമാവധി പണവും കൈക്കലാക്കി വക്കിൽ മുങ്ങി. കേസും തോറ്റു. നിത്യയെ ജയിലടച്ചു. ശ്യാം നിസ്സഹാനായി നോക്കിനിൽക്കേണ്ടിവന്നു..

Join WhatsApp News
LINI MAMACHAN 2023-12-13 01:54:56
വളരെ നല്ല കഥ
Venu 2023-12-13 02:51:28
അക്ഷര തെറ്റുകൾ ഉണ്ട്പ്രുഫു നോക്കണം നമ്മുടെ കഥ നായിക യുടെ പേര് തെറ്റായി 👍👍👍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക