Image

ഗാസയുടെ കുഞ്ഞുങ്ങൾ; അവർക്ക് ജീവിക്കാൻ അവകാശമില്ലേ? (ഷുക്കൂർ ഉഗ്രപുരം)

Published on 19 November, 2023
ഗാസയുടെ കുഞ്ഞുങ്ങൾ; അവർക്ക് ജീവിക്കാൻ അവകാശമില്ലേ? (ഷുക്കൂർ ഉഗ്രപുരം)

ലോ​ക​ത്തെ മ​റ്റേ​തൊ​രു നാ​ട്ടി​ലെ​യും പോ​ലെ ഗ​സ്സ​യി​ലെ വീ​ടു​ക​ൾ​ക്കുള്ളി​ലും കുഞ്ഞുങ്ങൾ അ​വ​രു​ടെ പി​താ​വി​ന്റെ ചു​മ​ലി​ൽ ചാ​രി​യി​രി​ക്കു​ന്നു​ണ്ടാ​വും, അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ളും ആ​ഗ്ര​ഹ​ങ്ങ​ളും സ്വ​പ്ന​ങ്ങ​ളും പ​രി​ഭ​വ​ങ്ങ​ളും പ​റ​യു​ന്നു​ണ്ടാ​വും. പ​ക്ഷേ പൊ​ടു​​ന്ന​നെ കേ​ൾ​ക്കു​ന്ന ബോം​ബി​ന്റെ മു​ഴ​ക്കം അ​വ​രു​ടെ സം​സാ​ര​ങ്ങ​ളെ പാ​തി​വ​ഴി​യി​ൽ മു​റി​ക്കു​ന്നു. ബോം​ബു​ക​ളും മി​സൈ​ലു​ക​ളും ആ ​വീ​ടി​നെ ഉ​ന്ന​മി​ടു​ക​യും അ​വ പ​തി​ക്കു​ക​യും ചെ​യ്യു​ന്ന​തോ​ടെ ആ ​സ്വ​പ്ന​ങ്ങ​ളും ആ​ഗ്ര​ഹ​ങ്ങ​ളും അ​വ​സാ​നി​ക്കു​ന്നു. (റു​വൈ​ദ അ​മീ​ർ, ഗ​സ്സ​യി​ലെ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക)

ഗസ്സയിലെ സുഹ്ദി അബു അൽ-റൂസിന് വയസ്സ് ഏഴ്. അവന് ഫുട്ബാൾ കളിക്കണം. 
എന്നും കൂടെ കളിച്ചിരുന്ന പ്രിയ ചങ്ങാതി അവന്റെ കൂടെ ഫുട്ബോൾ കളിക്കണം. പക്ഷേ ഇനി ഒരിക്കലും അത് കഴിയില്ല. ഇനി ഭൂമിയിൽ താമിറിന്റെ കൂടെ കളിക്കാനാവില്ല.
താമിർ എന്ന കുട്ടി ഇസ്രയേലി ബോംബിങ്ങിൽ മരണപ്പെട്ടിട്ടുണ്ട്. പക്ഷേ സുഹൃത്തിൻറെ മരണം സുഹൃത്തായ സുഹ്ദിന് വിശ്വസിക്കാനാവുന്നില്ല. താമിർ മരിച്ചു എന്ന് പറയുന്നത് കേൾക്കാൻ പോലും അവന് ഇഷ്ടമല്ല. അതുകൊണ്ട് ദിവസവും അവൻ താമിറിനെ വിളിക്കും. അവന്റെ കൂടെ ഫുട്ബോൾ കളിക്കാൻവരാൻ പറഞ്ഞു കൊണ്ടാണിത്.

 താമിറിന് ദിവസവും കത്തെഴുതുന്ന ഏഴു വയസ്സുകാരൻ

ഖത്തറിൽ കഴിഞ്ഞതവണ നടന്ന വേൾഡ് കപ്പ് ഫുട്ബോൾ ഒരുമിച്ചിരുന്നാണ് അവർ ടിവിയിൽ കണ്ടത്. അടുത്ത ലോകകപ്പിന് ഒരുമിച്ച് പോകാനും അവർ പ്ലാൻ ചെയ്തിരുന്നു. അത് ഇപ്പോഴും അവനെ ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുന്നു സുഹ്ദി. എല്ലാ ദിവസവും എഴുന്നേറ്റാൽ സുഹ്ദി ഒരു കീറക്കടലാസ് എടുത്ത് കത്തെഴുതും. എൻറെ പ്രിയപ്പെട്ട ചങ്ങാതി താമിർ വായിച്ചറിയുവാൻ. ഏറ്റവും ഒടുവിൽ അവൻ എഴുതിയ കത്ത് കഴിഞ്ഞ ദിവസങ്ങളിൽ ഒന്ന് അവന്റെ വാപ്പ ഫലസ്തീൻ ക്രോണിക്കിളിന് കാണിച്ചു കൊടുത്തിരുന്നു.
'സുഹ്ദി എഴുതുന്ന കത്ത്, താമിറെ നീ എവിടെയാണ്. എനിക്ക് നിന്റെ കൂടെ കളിക്കണം. നിന്നോടൊപ്പം ഒരിമിച്ച് ലോകകപ്പിന് പോകാൻ ഞാൻ ആഗ്രഹിച്ചതല്ലേ, ദൈവം നിന്നോട് കരുണ കാണിക്കട്ടെ -താമിർ. ഇങ്ങനെയായിരുന്നു ആ നാലുവരി കത്തിലുണ്ടായിരുന്നത്.

കൂട്ടുകാരൻറെ മരണം സുഹ്ദിയുടെ കുഞ്ഞുമനസ്സിൽ മുറിവേൽപ്പിച്ചതായി അവൻറെ പിതാവ് ഫലസ്തീൻ ക്രോണിക്കിളിനോട് പറഞ്ഞു. അവൻറെ മാനസികാരോഗ്യത്തെ ആ സുഹൃത്തിൻറെ വേർപാട് കാര്യമായി ബാധിച്ചിട്ടുണ്ട്. തന്റെ സുഹൃത്ത് താമിർ അൽ-തവീൽ കൊല്ലപ്പെട്ട ശേഷം സുഹ്ദി ഒരുപാട് മാറിയിരിക്കുന്നു - അവൻറെ പിതാവ് പറഞ്ഞു. ബുൾഡോസർ ശബ്ദം കേട്ടാണ് എല്ലാ ദിവസവും സുഹ്ദി ഉണരുന്നത്. വൈകുന്നേരം അവ നിർത്തുമ്പോൾ മാത്രമേ അവൻ ഉറങ്ങുകയുള്ളൂ.തൻറെ സുഹൃത്ത് ജീവനോടെ പുറത്ത് വരാൻ വേണ്ടി കാത്തിരിക്കുന്ന പോലെ അവൻ വാതിലിനരികെത്തന്നെ ഇരിക്കും. താമിർ മരിച്ചെന്നും അവനെ കബറടക്കി എന്നുമുള്ള വിവരം ആരുപറഞ്ഞാലും ഉൾക്കൊള്ളാനും വിശ്വസിക്കാനും സുഹ്ദിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. 

ഹയ മോളുടെ വിൽപത്രം

Days of Palestine (Palestinian media organisation concerned with international media) പുറത്തുവിട്ട ഹയ മോളുടെ അറബിയിലെഴുതിയ ഒരു ഒസ്യത്ത് ലോകത്തെ കണ്ണീരണിയിക്കുന്നതായി മാറിയിട്ടുണ്ട്. ഹയ എന്ന അറബി പദത്തിന്റെ അർത്ഥം സന്തോഷത്തോടെ വരൂ എന്നാണ്. ഗാസിയിൽ നിന്നും രക്ഷാപ്രവർത്തകർക്ക് കിട്ടിയ ഒരു കടലാസ് തുണ്ടിലാണ് ഹയയുടെ വിൽപത്രമുള്ളത്. മരണം മുന്നിൽകണ്ട് എഴുതിയതാണിത്. തിരിച്ചു കൊടുക്കാനുള്ള പണവും തന്റെ കളിപ്പാട്ടങ്ങളും ഉടുപ്പുകളും ആർക്കൊക്കെയാണ് നൽകേണ്ടത് എന്ന് ആ വിൽപത്രത്തിൽ പറയുന്നു. 

അതിലിങ്ങനെയാണ് എഴുതിയിരിക്കുന്നത്.
"മർഹബ(സ്വാഗതം ). ഞാൻ ഹയാ, തീ ഗോളങ്ങളാൽ മൈലാഞ്ചി ചുവപ്പണിഞ്ഞ രാവിലിരുന്ന് ഞാൻ എൻ്റെ ഔസിയത്ത് എഴുതുന്നു. ആകെ 80 ഷക്കലിന്റെ ബാധ്യത ക്യാഷായി ഉണ്ട്. 45 ഷക്കൽ ഉമ്മാക്ക് കൊടുക്കാനുള്ളതാണ്. സീനത്തിനും ഹാഷിമിനും 5 ഷക്കൽ വീതം. ഹിബതാത്തക്കും മറിയത്തക്കുമുണ്ട് 5 ഷക്കൽ കൊടുക്കാൻ. പിന്നെ അബൂദ് മാമനും സാറ എളാമക്കും അഞ്ചു വീതം. ക്യാഷ് ആയിട്ടുള്ള ബാധ്യത അത്രയേ ഉള്ളൂ. ഇനി കളിപ്പാട്ടങ്ങളാണ്. നാല് പേർക്കാണ് അത് വീതിച്ചു നൽകേണ്ടത്. കുഞ്ഞാനുജത്തി സീനക്കാദ്യം, പിന്നെ കൂട്ടുകാരികളായ റീമയ്ക്കും മിൻഹയ്ക്കും അമലിനും.
ഇനിയുള്ളത് ഉടുപ്പുകളണ്. അവയെല്ലാം എളാപ്പയുടെ മക്കൾ എടുത്തോട്ടെ. മിച്ചമുണ്ടെങ്കിൽ പാവങ്ങൾക്ക് കൊടുത്തോളും. ബാക്കിയുള്ളത് എൻ്റെ ചെരുപ്പുകളാണ്. എന്റേത് മാത്രമാകുമെന്ന് കിനാവ് കണ്ട് എൻ്റെ മണ്ണിനെ ചുംബിച്ചു നടന്ന പാദരക്ഷകൾ, അവ എടുത്തു കഴുകി വൃത്തിയാക്കണം. എന്നിട്ട് പാവങ്ങൾക്ക് കൊടുത്തോളൂ. 
 ഇന്നവൾ ജീവിച്ചിരുപ്പുണ്ടെങ്കിൽ ഈ വിൽപത്രത്തിലുള്ള സാധനങ്ങൾ അവളുടെ കയ്യിൽ ഉണ്ടാകണമെന്നില്ല. അതിന്റെ അവകാശികൾ ജീവിച്ചിരിക്കണം എന്നുമില്ല.

ഏതാണ്ട് പതിനഞ്ച് വർഷക്കാലം ഒരു കുഞ്ഞിക്കാല് കാണാൻ വേണ്ടി ചികിത്സയും പ്രാർത്ഥനയുമായി കഴിഞ്ഞ ഗസ്സയിലെ ഫാദി അൽ ബാബ, വഫാ അൽ സർകി എന്നീ ദമ്പതികൾക്ക് പടച്ചോൻ കാരുണ്യത്തോടെ നൽകിയത് ഒരൊറ്റ പ്രസവത്തിൽ നാല് കുഞ്ഞുങ്ങളെയാണ്. ആ വീടിനകത്ത് സന്തോഷത്തിന്റെ റോസാപൂക്കളും അപ്പൂപ്പൻ താടിയും പാറിക്കളിച്ചു. ഫാദിയും വഫയും ആ കുത്തുങ്ങൾക്ക് കാവലിരുന്നു. വിടരുന്ന കൺകൾ നോക്കി പരസ്പരം കൈകൾ കോർത്തു. മെത്തയിൽ പൂക്കൾ വിതറി സ്വപ്നങ്ങൾ പങ്കു വയ്ച്ചു. ഖാലിദ്, അബ്ദുൽ ഖാലിഖ്, മഹ്മൂദ്, മഹാ.. ഉറക്കെ വിളിച്ച് കൊഞ്ചിക്കാനും കൈകൊട്ടി കാണിക്കാനും താരാട്ട് പാടാനും അവർക്ക് നാല് പേർ വെച്ചു.  

വളർന്നു വലുതായിട്ട് ആരാകാനാണിഷ്ടം എന്ന് ചോദിക്കപ്പെട്ട കുട്ടി

വരുന്നവരോടും മിണ്ടുന്നവരോടും പറയാൻ ദമ്പതികൾക്ക് നാല് പേരെ കുറിച്ചും നാലായിരം വാക്കുകളാണ്. കുഞ്ഞുടുപ്പുകളും പൗഡറും അത്തറും അവർക്കായി വാങ്ങിയ അലമാരയിൽ നിവർന്ന് നിന്ന് ചിരിക്കുന്നുണ്ടായിരുന്നു. ഉറക്കമൊഴിച്ചും പാലൂട്ടിയും രണ്ട് മാസങ്ങൾ പിന്നിട്ടതേയുള്ളൂ. പതിവിലേറെ ക്രൗര്യം നിറച്ച തീഗോളങ്ങൾ കണ്ട് ഞെട്ടാൻ ഇരുവർക്കും നേരം കിട്ടിയില്ല. സയണിസ്റ്റ് പിശാചുക്കൾ വർഷിച്ച ബോംബിൽ ആറു പേരും സ്വർഗത്തിലേക്ക് യാത്രയായി. ശൈഖ് റദ്-വാനിലെ വിറങ്ങലിച്ച മണ്ണ് അവരെ ഏറ്റുവാങ്ങി.

ഒരു പത്രപ്രവർത്തകൻ ഫലസ്തീൻ ബാലനോട് ചോദിക്കുന്നു - "വളർന്നു വലുതായാൽ ആരാവാനാണ് ആഗ്രഹം?"
അപ്പോൾ ആ കുട്ടി പറയുന്ന മറുപടി - "ഞങ്ങൾ വളർന്നു വലുതാകുമെന്ന് ഒരു ഉറപ്പുമില്ല. നടക്കുമ്പോഴും ഉറങ്ങുമ്പോഴും എല്ലാം ഞങ്ങൾ കൊല്ലപ്പെട്ടേക്കാം എന്ന ചിന്തയിലാണ്. പിന്നെ ആരാവാൻ ആഗ്രഹിച്ചിട്ടെന്താണ്"?! നമുക്ക് കിനാക്കളുണ്ട്. നമ്മുടെ കുഞ്ഞുങ്ങള്‍ക്കും. വലിയ കിനാക്കള്‍ കാണാന്‍ പഠിപ്പിച്ചു കൊണ്ടാണ് നമ്മളവരെ വളര്‍ത്തുന്നത്. എന്നാല്‍ കിനാവ് കാണാന്‍ പോലും അവകാശമില്ലാത്ത കുഞ്ഞുങ്ങളാണ് ഫലസ്തീനിലേത്. ഏത് നിമിഷവും തങ്ങള്‍ക്കു മേല്‍ പതിച്ചേക്കാവുന്ന മരണത്തീപ്പൊരികള്‍ക്കിടയില്‍ അവരെന്ത് കിനാക്കള്‍ കാണാനാണ്. ചുറ്റിലും നിത്യേനയെന്നോണം തകര്‍ന്നു വീഴുന്ന കെട്ടിടങ്ങളാണ്. അവര്‍ കിനാക്കള്‍ കണ്ടുറങ്ങേണ്ട അവരുടെ വീടുകള്‍ അവര്‍ക്കറിവ് നല്‍കേണ്ട വിദ്യാലയങ്ങള്‍ ഒടുവിലിതാ അഭയമാവേണ്ട ആശുപത്രികളും പള്ളികളും വരെ തകർത്തെറിഞ്ഞിരുന്നു. പിന്നെ തങ്ങളെന്ത് കിനാവ് കാണാനാണെന്ന് ചോദിക്കുകയാണ് ആ ഫലസ്തീന്‍ ബാലന്‍. വലുതായാല്‍ ആരാവാനാണ് ആഗ്രഹമെന്ന ചോദ്യത്തിന് അതിന് ഞങ്ങള്‍ വലുതാവില്ലല്ലോ എന്നാണ് കുഞ്ഞുമോന്റെ മറുപടി. കിനാവ് കാണാനും മനോഹരമായ തങ്ങളുടെ ബാല്ല്യം പിറന്ന മണ്ണിൽ കളിക്കാനും അവസരം നൽകാതെ അവരെ കൊന്നു തള്ളാൻ കാപട്യം ഉള്ളിലൊതുക്കി മൗനാനുവാദം നൽകിയ ലോക ജനതയുടെ നെറുകയിൽ ഇന്നല്ലെങ്കിൽ നാളെ ആ കുഞ്ഞുങ്ങളുടെ ശാപത്തിൽ നിന്നുമുയർന്ന ഇടിത്തീ പതിക്കാതിരിക്കില്ല. പത്രക്കാരന്റെ ചോദ്യത്തിന് നോവ് സഹിക്കാനാകാതെ ഗസയിലെ ഒരു കുഞ്ഞ് പറഞ്ഞ മറുപടി - ഞാനും ഉമ്മക്കൊപ്പം മരിച്ചിരുന്നെങ്കിൽ ഇതൊന്നും കാണേണ്ടിയിരുന്നില്ല എന്നാണ്. 

അലി എന്നാണ് ഈ ബാലന്റെ പേര്. വളരെ സമർത്ഥനും മിടുക്കനുമായിരുന്നു അവൻ.
കൂട്ടുകാർക്കൊക്കെ ഏറെ പ്രിയപ്പെട്ടവനായിരുന്നു അവൻ. ചൊവ്വാഴ്ച്ച രാവിലെയുള്ള സ്കൂൾ വിനോദ യാത്രക്ക് തയ്യാറെടുക്കുകയായിരുന്നു അവൻ. പക്ഷേ അവൻ വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ ഇസ്രയേൽ മിസൈലാക്രമണത്തിൽ അവൻ കൊല്ലപ്പെട്ടു. അലിയുടെ ഉറ്റ സുഹൃത്താണ് ജമാൽ. അവനോട് അലി മരിച്ചുപോയി എന്ന് എങ്ങനെ അറിയിക്കുമെന്ന് ആവലാധിപ്പെടുകയായിരുന്നു ജമാലിന്റെ ഉമ്മ. എങ്ങനെയോ വിവരമറിഞ്ഞ കുഞ്ഞു ജമാൽ ആകെ ഷോക്കിലാണ്. അവനില്ലാത്ത സ്കൂളിലേക്ക് ഇനി ഞാനെങ്ങിനെ പോകും ഇനി അലിയെ ഒരിക്കലും എവിടേയും എനിക്ക് കാണാനാവില്ലല്ലോ എന്ന് വിലപിക്കുകയാണ് ജമാൽ. എന്താണ് ആ കുഞ്ഞുങ്ങൾ ചെയ്ത തെറ്റ്?  
ഞങ്ങൾക്കും മറ്റു കുട്ടികളെപോലെ ജീവിക്കണം എന്നാണ് ഗസയിലെ മക്കൾ പറയുന്നത്.

അലി എന്ന ബാലൻ

ഗസ്സയിൽ മരിച്ചുവീഴുന്ന കുരുന്നുകളെ വരെ കളിയാക്കി ഇസ്രായേലി സമൂഹമാധ്യമങ്ങളിൽ വിഡിയോകൾ നിറയുന്നു എന്ന ആശ്ചര്യം നിറഞ്ഞ വാർത്ത ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. 
ഈ ഇസ്രയേലി വംശീയ ഉൻമൂലനത്തിനെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ പ്രതിഷേധങ്ങളാണ് നടക്കുന്നത്.
UNESCO യുടെ കുറ്റകരമായ മൗനത്തിൽ പ്രതിഷേധിച്ച് UNESCO യുടെ ഗുഡ്‌വിൽ അംബാസഡറിൽ ഒരാളായ ശൈഖ മൗസ ബിൻത്ത് നാസർ പദവിൽ നിന്നും രാജിവെച്ചു. ഇസ്തംബൂളിൽ നടന്ന യുനൈറ്റഡ് ഫോർ പീസ് ഇൻ ഫലസ്തീൻ ഉന്നതതല ഉച്ചക്കോടിയിലാണ് രാജി പ്രഖ്യാപനം. സ്ത്രീകളും കുട്ടികളുമാണ് ഫലസ്തീനിൽ കൂടുതൽ കൊല്ലപ്പെട്ടത്. ഐക്യരാഷ്ട്ര സഭയുടെ വിദ്യാഭ്യാസ ശാസ്ത്ര സാംസ്ക്കാരിക ഉപസംഘടനയാണ് UNESCO. അന്താരാഷ്ട്ര സഹകരണത്തിലൂടെ വിദ്യാഭ്യാസ ശാസ്ത്ര സാംസ്കാരിക വഴികളിലൂടെ സമാധാനം സ്ഥാപിക്കേണ്ട സംഘട നിർണായക സമയത്ത് പേരിന് പോലും ഇസ്രയേൽ അധിനിവേഷത്തിനെതിരെ മിണ്ടാത്തതാണ് ശൈഖ മൗസയെ ചൊടിപ്പിച്ചത്. 
മരിച്ചവരില്‍ 70 ശതമാനം കുട്ടികളും സ്ത്രീകളുമാണ് ഏറെ ഞെട്ടിക്കുന്ന കാര്യം. 
പതിനായിരത്തിലധികം പേർ കൊല്ലപ്പെട്ടു. ഇവരിൽ 4,237 പേർ കുട്ടികളായിരുന്നു. കുട്ടികളുടെ ശവപ്പറമ്പാണ് ഗാസ എന്ന് ഉത്തരവാദിത്തപ്പെട്ടവർ തന്നെ വിളിച്ച് പറയുന്നുണ്ട്. ഗാസയിൽ, നവജാതശിശു മരണനിരക്ക് ഏറെ ഉയർന്നതായി യുണിസെഫ് നിരീക്ഷിച്ചു. ഉയർന്ന വരുമാനമുള്ള രാജ്യങ്ങളുടെ നിരക്കിന്റെ ഇരട്ടിയിലധികം.ആ കുട്ടികളിൽ പലരും ഇപ്പോൾ അനാഥരാണ്. അവരുടെ ബന്ധുക്കളുടെ ഗതിയും വിശദാംശങ്ങളും അറിയാത്ത അവസ്ഥയാണുള്ളത്. 

ഇവിടെയെല്ലാം തകിടം മറിഞ്ഞിരിക്കുന്നു. സാധാരണപോലെ എനിക്ക് ജീവിക്കണം. സാധാരണ പോലെ കുളിക്കണം. സാധാരണ പോലെ ബാത്റൂം ഉപയോഗിക്കണം. സ്വസ്ഥമായി ശ്വസിക്കാൻ പോലും ഇപ്പോഴിവിടെ കഴിയുന്നില്ല. എല്ലാം അനുദിനം മോശമായി വരുന്നു - ഗാസയിൽ നിന്നും 19 കാരിയായ കോളേജ് വിദ്യാർത്ഥിനി തസ്നിം ഇബ്രാഹിം പറയുന്നു.

ശൈഖ മൗസ

ഗ​സ്സ​യെ ​രണ്ടായി പിളർക്കാൻ ഇസ്രായേൽ നീക്കം നടത്തുന്നുവെന്നും കു​ഞ്ഞു​ങ്ങ​ളു​ടെ ശ്മ​ശാ​ന​മാ​യി ഗ​സ്സ മാ​റി​യെ​ന്ന് യൂ​നി​സെ​ഫ് പറയുന്നു. ഗസ്സയിൽ വാർത്തവിനിമയ സംവിധാനം ഇല്ലാത്തത് സഹായവിതരണത്തിന് പോലും തടസമാവുന്നുവെന്ന് യു.എൻ നേരത്തെ അറിയിച്ചതാണ്. അനേകം ഹോസ്പിറ്റലുകളിലും പൊതു ജനം താമസിക്കുന്ന ഇടങ്ങളും തിരഞ്ഞ് പിടിച്ച് മനുഷ്യക്കൊന്ന് വംശ ഹത്യയിലൂടെ സിയോണിസ്റ്റ് രാജ്യം സ്ഥാപിക്കാനാണ് ശ്രമം. ആശുപത്രികൾ യുദ്ധക്കളങ്ങള​ല്ല, ഞങ്ങൾ വളരെയധികം ആശങ്കയിലാണെന്നാണ് ഇസ്രായേലിനെതിരെ ലോകാരോഗ്യ സംഘടന പറഞ്ഞത്. അവിടുത്തെ ആശുപത്രിക്ക് മുന്നിലുള്ളത് മൃതശരീരങ്ങളും കൂട്ടക്കുഴിമാടങ്ങളുമാണ്. ഭൂമിയിൽ ഒരു നരകമുണ്ടെങ്കിൽ അത് വടക്കൻ ഗാസയാണെന്നാണ് ഒരു U N ഒഫീഷ്യൽ പറഞ്ഞത്. പ്രസവത്തിനും ഓപ്പറേഷനും കൈകാലുകൾ മുറിച്ചുമാറ്റാൻ പോലും അനസ്തേഷ്യയില്ല. വളരെ ദുരിത പൂർണ്ണമായ സാഹചര്യമാണ് അവിടെയുള്ളത്. രോഗിക്ക് വേദനയുള്ള അവസരങ്ങളിൽ കടിച്ച് പിടിക്കാൻ തുണിയുടെ ഒരു കഷ്ണം മാത്രമാണ് ഹോസ്പിറ്റലുകളിലുള്ളതെന്ന് മീഡിയകൾ റിപ്പോർട്ട് ചെയ്തതാണ്! 

ഗസലയിലെ ഹോസ്പിറ്റലുകൾ ഹമാസ് താവളം ആക്കിയതിന് തെളിവുണ്ടോ എന്ന് മാധ്യമപ്രവർത്തക ചോദ്യത്തിന് കൃത്യമായ ഉത്തരമില്ലാതെ ഉരുണ്ട് കളിക്കുകയാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി വക്താവ്.
 ഗാസ മുനമ്പിലെ ഒട്ടുമിക്ക ആശുപത്രികളും അടച്ചിരിക്കയാണ്. പ്രവർത്തിക്കുന്നവ വലിയ ബുദ്ധിമുട്ടിലും. വളരെ പരിമിതമായ അടിയന്തര സേവനങ്ങളും ജീവൻ രക്ഷാ ശസ്ത്രക്രിയയും തീവ്രപരിചരണ സേവനങ്ങളും മാത്രമേ നൽകാൻ കഴിയൂ. വെള്ളം, ഭക്ഷണം, ഇന്ധനം എന്നിവയുടെ ദൗർലഭ്യം ആശുപത്രികളിലും ചുറ്റുപാടുകളിലും അഭയം പ്രാപിക്കുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ആയിരക്കണക്കിനാളുകളുടെ ജീവനും ഭീഷണിയാണ്. സുരക്ഷിത താവളമാകേണ്ട ആശുപത്രികൾ മരണത്തിന്റെയും നാശത്തിന്റെയും നിരാശയുടെയും ദൃശ്യങ്ങളായി മാറുമ്പോൾ ലോകത്തിന് നിശബ്ദത പാലിക്കാൻ കഴിയില്ല. 
ഇസ്രായേൽ, ഈജിപ്ത്, മെഡിറ്ററേനിയൻ കടലുകൾ എന്നിവയ്‌ക്കിടയിലെ ചെറിയ ഭൂപ്രദേശമായ ഗാസ, ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള ഇടങ്ങളിലൊന്നാണ്. ജനസംഖ്യയുടെ 40 ശതമാനവും 14 വയസ്സിന് താഴെയുള്ളവരാണവിടെ.

ഇന്ത്യയിലെ ഫലസ്തീൻ അംബാസിഡർ

ഗാസയിലെ അക്രമം ഉടൻ അവസാനിപ്പിക്കണമെന്ന്‌ യുഎൻഎഫ്‌പിഎ (യുണൈറ്റഡ്‌ നാഷൻസ്‌ പോപ്പുലേഷൻ ഫണ്ട്‌), യൂണിസെഫ്‌ (യുനൈറ്റഡ് നാഷൻസ് ചിൽഡ്രൺസ് ഫണ്ട് ) ഡബ്ല്യൂഎച്ച്‌ഒ (വേൾഡ്‌ ഹെൽത്ത്‌ ഓർഗനൈസേഷൻ) എന്നിവയുടെ റീജ്യണൽ ഡയരക്ടർമാർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. അൽ-ഷിഫ ആശുപത്രി, അൽ-റാന്റിസ്സി നാസർ പീഡിയാട്രിക് ഹോസ്പിറ്റൽ, അൽ-ഖുദ്സ് ആശുപത്രി തുടങ്ങിയയിടങ്ങളിലും ഗാസ നഗരത്തിലും വടക്കൻ ഗാസയിലും കുട്ടികൾ ഉൾപ്പെടെ നിരവധി പേരെ കൊന്നൊടുക്കിയ ആക്രമണങ്ങളുടെ റിപ്പോർട്ടുകൾ പേടിപ്പെടുത്തുന്നതാണ്‌. വടക്കൻ ഗാസയിലെ നിരവധി ആശുപത്രികളിൽ ആരോഗ്യ പ്രവർത്തകർക്കും പരിക്കേറ്റവർക്കും മറ്റ് രോഗികൾക്കും സുരക്ഷിതപ്രവേശനം തടയുന്നു.അൽ-ഷിഫയിൽ വൈദ്യുതി, ഓക്‌സിജൻ, ജലം എന്നിവ മുടങ്ങിയതിനാൽ വെന്റിലേറ്ററിലുള്ള മാസം തികയാതെ പ്രസവിച്ച കുട്ടികളും നവജാതശിശുക്കളും മരിക്കുന്നതായും മറ്റുള്ളവർ അപകടസാധ്യതയിലാണെന്നും റിപ്പോർട്ടുണ്ട്. നിരവധി ആശുപത്രികളിലുടനീളമുള്ള ജീവനക്കാർ ഇന്ധനം, വെള്ളം, അടിസ്ഥാന ആരോഗ്യ സഹായങ്ങൾ എന്നിവയുടെ അഭാവം റിപ്പോർട്ട് ചെയ്യുന്നു. അത് എല്ലാ രോഗികളുടെയും ജീവൻ അപകടത്തിലാക്കുന്നുണ്ട്‌. ആശുപത്രി കോംപൗണ്ടിനുള്ളില്‍ ഇസ്‌റാഈല്‍ ടാങ്കുകള്‍ ഉണ്ട്. ആശുപത്രിയുടെ മരുന്ന്, ശസ്ത്രക്രിയ വിഭാഗങ്ങള്‍, സി.ടി സ്‌കാനര്‍, എം.ആര്‍.ഐ സ്‌കാനര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും തകര്‍ത്തു. കാന്റീന്‍, ജീവനക്കാരുടെ വാഹനങ്ങള്‍ എന്നിവയും തകര്‍ത്തിരുന്നു.
ആശുപത്രി വിടാന്‍ ആവശ്യപ്പെട്ട ആശുപത്രിയിലെ പ്രശസ്തനായ ഡോക്ടര്‍ ഹമ്മാമുള്ളായെ സൈന്യം വെടിവച്ചുകൊന്നു. ഗസ്സയിലെ വാര്‍ത്താവിനിമയ സൈംവിധാനങ്ങള്‍ തകരാറിലായിട്ടുണ്ട്
അല്‍ശിഫ ഹോസ്പിറ്റലില്‍നിന്ന് ആയുധങ്ങളൊന്നും ലഭിക്കാതിരുന്നതോടെ ആയിരങ്ങളെയാണ് സയണിസ്റ്റ് സൈന്യം ബന്ദികളാക്കിയത്. ഡോക്ടര്‍മാര്‍, രോഗികള്‍, നഴ്‌സുമാരടക്കമുള്ള ജീവനക്കാര്‍, ആശുപത്രി കോംപൗണ്ടില്‍ അഭയംതേടിയ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ള അഭയാര്‍ഥികള്‍ തുടങ്ങി.

കൊളോണിയലിസത്തിന്റെ വക്താക്കളായ അമേരിക്ക ഇംഗ്ലണ്ട് ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് ഇസ്രയേലിന് പിന്തുണ നൽകുന്നത്. വംശഹത്യക്ക് ഈ രാഷ്ട്രങ്ങൾ പിന്തുണ നൽകുകയാണ് എന്ന് ഇന്ത്യയിലെ ഫലസ്തീൻ അംബാസിഡറായ അ​ദ്നാ​ൽ അ​ബു അ​ൽ​ഹൈ​ജ കു​റ്റ​പ്പെ​ടു​ത്തി.ചിലർ കരുതുന്നത് ഒക്ടോബറിൽ ആണ് ഇസ്രയേൽ ആക്രമണം ആരംഭിച്ചത് എന്നാണ്. 75 വർഷമായി അവർ ഇത് തുടങ്ങിയിട്ട്. 1993 മുതൽ ഫലസ്തീനിന്റെ ഇരുപത്തിരണ്ട് ശതമാനം മണ്ണാണ് ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനായി ഞങ്ങളുടെ കയ്യിലുള്ളത്. ഫലസ്തീന്റെ 78 ശതമാനം പ്രദേശങ്ങളും ഇസ്രായേലിന്റെ അധീനതയിലാണ്. വംശഹത്യ അവസാനിപ്പിക്കാൻ ലോക രാഷ്ട്രങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്. സ്വന്തം മണ്ണിൽ ജീവിക്കുക അല്ലെങ്കിൽ മരിക്കുക എന്നതാണ് ഫലസ്തീൻ ജനതയുടെ തീരുമാനം എന്ന് അദ്ദേഹം പറഞ്ഞു. ഇനിയും അഭയാർത്ഥികളായി ജീവിക്കാൻ ഫലസ്തീനികൾക്കാവില്ല എന്ന് അദ്ദേഹം പറഞ്ഞു.  

അന്റോണിയോ ഗുട്ടറസ്

ഗസയിൽ ഇപ്പോൾ നടക്കുന്ന കൂട്ടക്കുരുതിക്ക് ഹമാസിനെ നശിപ്പിക്കുക എന്നതിനപ്പുറത്ത് വേറെമാനമുണ്ട് എന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. തുടക്കം മുതലേ വംശീയ ഉന്മൂലനം സയണിസ്റ്റ് അധിനിവേശ പദ്ധതിയുടെ ഭാഗമായിരുന്നു. ഫലസ്തീനിന്റെ മണ്ണിൽ ഫലസ്തീനികൾക്ക് സ്വന്തമായി ഒരു രാഷ്ട്രം എന്ന ആശയത്തെ ഇസ്രായേൽ ഒരിക്കലും അംഗീകരിച്ചിട്ടില്ല.
ഇസ്രായേലിന്റെ രാഷ്ട്രീയ നയമാണ് ഈ വംശഹത്യ എന്നാണ് ഡോ. ജിനു സക്കറിയ്യയെ പോലുള്ളവർ പറയുന്നത്. ഗാസയിൽ അവശേഷിക്കുന്ന സിവിലിയൻസിനോട് ഒഴിഞ്ഞുപോകാനും, മറ്റ് രാജ്യങ്ങളോട് അവരെ അഭയാർഥികളായി സ്വീകരിക്കുവാനും ആവശ്യപ്പെട്ടിരിക്കുകയാണ് ഇസ്രായേൽ ഭരണകൂടം. പതിനൊന്നായിരത്തിലധികം പലസ്തീനികളാണ് ഒക്ടോബർ 7 മുതൽ ഇതുവരെ കൊല്ലപ്പെട്ടത്. ഒരു സങ്കോചവുമില്ലാതെ ഇസ്രായേൽ ഈ വംശഹത്യ തുടരുന്നത് എന്തുകൊണ്ടാണ്? ക്രിസ്ത്യൻ സയണിസം ഈ സംഘർഷത്തിൽ വഹിക്കുന്ന ചരിത്രപരമായ പങ്കെന്താണ് തുടങ്ങിയവയെ കുറിച്ച് വിദേശകാര്യ വിദഗ്ധനായ ഡോ.‌ ജിനു സക്കറിയ ഉമ്മനും ഡോ. അലക്സാണ്ടർ ജേക്കബുമൊക്കെ കേരളത്തിലെ വിവിധ മീഡിയകളോട് സംസാരിച്ചതാണ്.  

1975 നവംബർ പത്തിന് യു എൻ പൊതുസഭ 35 നെതിരെ 72 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ പാസാക്കിയ 3379ാം പ്രമേയമനുസരിച്ച് സയണിസം വംശീയ പ്രത്യേക ശാസ്ത്രവും ഇസ്രയേൽ വംശീയ രാഷ്ട്രവുമാണ്. ഓസ്​ലോ കരാറിനുവേണ്ടി 1991ലാണ് പി.എൽ.ഒവിന്റെകൂടി സമ്മതത്തോടെ ഈ പ്രമേയം റദ്ദ് ചെയ്യപ്പെടുന്നത്. അങ്ങനെയാണെങ്കിലും അവരുടെ സ്വഭാവത്തിൽ പ്രകടമായ മാറ്റം ഒന്നുമില്ല. ഇസ്രയേൽ 2018 ൽ ജ്യൂയിഷ് നേഷൻ സ്റ്റേറ്റ് ലൊ ബില്ല് സെനറ്റിൽ പാസാക്കി അവരുടെ ജനാധിപത്യ മാനവിക വിരുദ്ധ സ്വഭാവം കാണിച്ചത് ലോകം അത്ഭുതത്തോടെ നോക്കിക്കണ്ടതാണ്. ഇസ്രയേലിന്റെ വംശഹത്യ ചരിത്രത്തിലെ നിരവധി കണ്ണികളിൽ ഒന്നുമാത്രമാണ് ഇപ്പോൾ ഗസയിൽ നടക്കുന്ന ഈ സംഭവം. ജൂത മൂലധന ശക്തികൾ നിയന്ത്രിക്കുന്ന വൻകിട മാധ്യമങ്ങളാണ് ഇസ്രായേലിന്റെ വലിയ ഭാഗ്യങ്ങളിൽ ഒന്ന്. ഇന്ന് ഗസയിൽ നടക്കുന്ന അധിനി വേശത്തിന്റെ വേരുകൾ മനസ്സിലാക്കാൻ അമേരിക്കൻ-ഫലസ്തീനി ചരിത്രകാരനായ റശീദ് ഖാലിദിയുടെ ‘ഫലസ്തീൻ യുദ്ധത്തിന്റ നൂറുവർഷങ്ങൾ’ ഒരാവർത്തി മാത്രം വായിച്ചാൽ മതി.

യുക്രെയിനിലേക്ക് അയച്ച ആയുധങ്ങൾ വഴിമാറ്റി ഇസ്രയേലിലേക്ക് എത്തിച്ചത് അമേരിക്കയാണ്. ഗസൽ പ്രയോഗിക്കുന്ന ആയുധങ്ങളിൽ അധികവും യുഎസിന്റെ സംഭാവനയാണ്. ലേസർ സഹായത്തോടെയുള്ള മിസൈലുകൾ, 155 എം.​എം ഷെ​ല്ലു​ക​ൾ, രാ​ത്രി​ക്കാ​ഴ്ച ഉ​പ​ക​ര​ണ​ങ്ങ​ൾ, ബ​ങ്ക​റു​ക​ൾ ത​ക​ർ​ക്കു​ന്ന ആ​യു​ധ​ങ്ങ​ൾ, അ​ത്യാ​ധു​നി​ക സൈ​നി​ക വാ​ഹ​നങ്ങൾ തുടങ്ങിയവയെല്ലാം അമേരിക്കയുടെ വകയായി ഇസ്രായേലിൽ എത്തുന്നു. അവയിൽ കൂടുതലും അമേരിക്ക സൗജന്യമായാണ് അവർക്ക് നൽകുന്നത്. ഇസ്രായേലിന് സ്വയം പ്രതിരോധത്തിന് എന്ന പേരിൽ അമേരിക്കയിൽ നിന്നുള്ളതിനു പുറമേ ലോകത്തുടനീളം വിന്ന്യസിച്ച ആയുധങ്ങൾ കൂടി ഇവിടേക്ക് മാറ്റുന്നു എന്ന ഒരു വാർത്തയും ഉണ്ട്. ഒൿടോബർ അവസാനമാകുമ്പോഴേക്ക് 36,000 റൗണ്ട് 30 എം എം പീരങ്കി ഉണ്ടകൾ 1800 ബാങ്കറുകൾ തകർക്കുന്ന എം 141 സ്ഫോടക വസ്തുക്കൾ 3500 രാത്രി കാഴ്ച ഉപകരണങ്ങൾ എന്നിവ അമേരിക്ക ഇസ്രായേലിൽ എത്തിച്ചു കഴിഞ്ഞിട്ടുണ്ട്. മാരക പ്രഹര ശേഷിയുള്ള ബോംബുകളും സുഫോടക വസ്തുക്കളും കൈമാറി ഗസയെ ശവപ്പറമ്പ് ആക്കി മാറ്റാൻ അമേരിക്ക കാർമികത്വം വഹിക്കുകയാണെന്ന് യുഎസിലെ പല സംഘടനകളും വിമർശനം ഉന്നയിച്ചു കഴിഞ്ഞു. അതി മാരക പ്രഹര ശേഷിയുള്ള 155 എം എം ഷെല്ലുകൾ ഇനിയും ഇസ്രായേലിലേക്ക് അയക്കരുത് എന്ന് പ്രതിരോധ സെക്രട്ടറിക്ക് 30 സംഘടനകൾ കത്തയച്ചത് വാർത്തയായിരുന്നു. ലോ​ക്ഹീ​ഡ് മാ​ർ​ട്ടി​ൻ എ​ന്ന അ​മേ​രി​ക്ക​ൻ ആ​യു​ധ​ഭീ​മ​ൻ നി​ർ​മി​ച്ച ഹെ​ൽ​ഫ​യ​ർ ലേ​സ​ർ നി​യ​ന്ത്രി​ത മി​സൈ​ലു​ക​ൾ മാ​ത്രം 2,000 എ​ണ്ണ​മാ​ണ് ഇസ്രായേലിൽ എത്തിച്ചത്. ജർമ്മനിയിലും ദക്ഷിണ കൊറിയയിലും വിന്യസിച്ചത് വരെ ഇസ്രയേലിലേക്ക് എത്തിച്ചു എന്ന് സാരം. പുതുതായി 57000 155 എം എം ഷെല്ലുകൾ 20,000 എം4​എ1 റൈ​ഫി​ളു​ക​ൾ, 5,000 പി.​വി.​എ​സ്-14 രാ​ത്രി​ക്കാ​ഴ്ച ഉ​പ​ക​ര​ണ​ങ്ങ​ൾ, 3,000 എം.141 ​ബ​ങ്ക​ർ ത​ക​ർ​ക്കും സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ എ​ന്നി​വ​യാ​ണ് യുഎസിൽ നിന്നും ഇസ്രായേൽ പുതുതായി ആവശ്യപ്പെട്ടിരിക്കുന്നത്. 400 120 എം എം മോർട്ടാറുകൾ പുതിയ 75 സൈനിക വാഹനങ്ങൾ എന്നിവയും പുതുതായി ഇസ്രായേൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പുറമേ 312 ത​മീ​ർ മി​സൈ​ൽ പ്ര​തി​രോ​ധ സം​വി​ധാ​നം യു.​എ​സ് സൗ​ജ​ന്യ​മാ​യി ഇസ്രായേലിൽ എത്തിച്ചിട്ടുണ്ട്. 

ദ്വിരാഷ്ട്ര പരിഹാരമാണ് ഇസ്രയേൽ - പലസ്തീൻ പ്രശ്‌നം തീർക്കാനുള്ള ഏക മാർഗം, പക്ഷേ ഇസ്രയേൽ അതിനെ അംഗീകരിക്കുന്നുമില്ല.

ഇസ്രയേലിന് നേരെയുണ്ടായ ഹമാസ് ആക്രമണം ശൂന്യതയില്‍ നിന്നും ഉണ്ടായതല്ലെന്നാണ് യു എന്‍ ജനറല്‍ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് പറഞ്ഞത്. കഴിഞ്ഞ 56 വര്‍ഷമായി പലസ്തീന്‍ ജനത തങ്ങളുടെ ഭൂമിയില്‍ അധിനിവേശത്തിനിരയായി വീര്‍പ്പുമുട്ടി കഴിയുകയാണെന്നും ഗുട്ടെറസ് പറഞ്ഞു. യുഎന്‍ സുരക്ഷാ കൗണ്‍സിലിലാണ് പരാമര്‍ശം.തങ്ങളുടെ ഭൂമി ഒത്തുതീര്‍പ്പിലൂടെയും ആക്രമണത്തിലൂടെയും വീതം വെക്കുന്നത് പലസ്തീന്‍ ജനത കണ്ടു. അവരുടെ സമ്പദ് വ്യവസ്ഥ സ്തംഭിച്ചു. ജനങ്ങള്‍ കുടിയിറക്കപ്പെട്ടു, അവരുടെ വീടുകള്‍ തകര്‍ക്കപ്പെട്ടു, രാഷ്ട്രീയമായ പരിഹാരം ഉണ്ടാകും എന്ന അവരുടെ പ്രതീക്ഷകള്‍ അസ്തമിച്ചുവെന്നും ഗുട്ടെറസ് പറഞ്ഞു.

പലസ്തീന്‍ ജനത നേരിടുന്ന ദുരിതങ്ങള്‍ക്ക്, ഹമാസിന്റെ ആക്രമണത്തെ ഒരിക്കലും ന്യായീകരിക്കാനാകില്ല. ഒരു ഭീകരാക്രമണത്തിന്റെ പേരില്‍ പലസ്തീന്‍ ജനതയെ ഒന്നാകെ ശിക്ഷിക്കുന്നതിനെയും ന്യായീകരിക്കാനാവില്ലെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ പറഞ്ഞു. ഇസ്രയേല്‍ അന്താരാഷ്ട്ര നിയമം ലംഘിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏറെ ആശങ്കപ്പെടുത്തുന്ന കാര്യമാണത്. സായുധ പോരാട്ടത്തില്‍ അന്താരാഷ്ട്ര മാനുഷിക നിയമത്തിന് മുന്നില്‍ ഒരു കക്ഷിയും അതീതരല്ല എന്നും ഗുട്ടെറസ് പറഞ്ഞു. തികഞ്ഞ വംശഹത്യയാണ് അവിടെ നടക്കുന്നത്. യു.എൻ ഉദ്യോഗസ്ഥർക്ക് വിസ നൽകില്ല, അവരെ പാഠം പഠിപ്പിക്കും എന്നാണ് കലിപ്പ് കയറിയ ഇസ്രായേൽ പറയുന്നത്. യു എൻ മാത്രമാണ് എന്തെങ്കിലുമൊന്ന് ഇസ്രയേലിനെതിരെ പറയുന്നത്. 

ഫലസ്തീൻ പോരാട്ടങ്ങളെ വിമർശിക്കുന്നവർ എന്നും ഓർത്തിരിക്കേണ്ടതാണ് നെൽസൺമണ്ടേലയുടെ ഈ വാചകങ്ങൾ - "ഒരു പൂച്ചയെ കെട്ടിയിടുക; പട്ടിണിക്കിടുക; ശ്വാസം മുട്ടിക്കുക. പൂച്ച മാന്തും. അത് ഒരു ഭീകര വാദിയായത് കൊണ്ടല്ല. മറിച്ച് ഒരു ജീവിയെന്ന നീലക്കുള്ള പരിമിതമായ അവകാശങ്ങൾ നിഷേധിക്കപ്പെട്ടതിനാൽ. ഹമാസ് നേതാവ് മൂസ മർസൂഖ്: ഞങ്ങൾ പല വാതിലുകളും മുട്ടി; മനുഷ്യരെന്ന നിലക്കുള്ള എല്ലാ അവകാശങ്ങളും ഞങ്ങൾക്ക് വേണ്ട; എങ്കിലും പരിമിതമായ ചില അവകാശങ്ങൾക്ക് ഞങ്ങൾക്കർഹതയില്ലേ? ഫലസ്തീനികളുടെ ഓരോ ചോദ്യവും ലോക സമൂഹത്തിന് നേരെയാണ് എന്നത് ഏറെ ചിന്തനീയമാണ്.        

Join WhatsApp News
Dr. Ajith Sagar 2023-11-19 04:04:45
എക്കാലത്തും യുദ്ധത്തിന്റെ ഏറ്റവും വലിയ ബലിയാടുകൾ സ്ത്രീകളും കുഞ്ഞുങ്ങളും വയസ്സായവരും ആണ്. എന്നാൽ ഗസ്സയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന അന്താരാഷ്ട്ര നിയമങ്ങളുടെ പച്ചയായ ലംഘനങ്ങളെക്കുറിച്ച് നമ്മുടെ മലയാളത്തിൽ പോലും അധികമാരും എഴുതി കാണുന്നില്ല. ലേഖകൻ പറഞ്ഞതുപോലെ അന്താരാഷ്ട്ര മീഡിയകളെല്ലാം ഇസ്രയേലിന്റെ മൂലധന ശക്തികളുടെ കൈകളിലാണ് എന്നത് കൊണ്ടാണ് കൃത്യമായ വിവരങ്ങൾ പുറത്താത്തത് പാരലൽ ആയിട്ടുള്ള വീടുകളിലൂടെയും നവ സാമൂഹിക മാധ്യമങ്ങളിലൂടെയും ബദൽ മാധ്യമങ്ങളിലൂടെയും ആണ് കുറച്ചെങ്കിലും വസ്തുതകൾ പുറത്തുവരുന്നത്. അവ പോലും പ്രസിദ്ധീകരിക്കാനോ പ്രസംഗിക്കാനോ ലോകം തയ്യാറാകുന്നില്ല എന്നത് കാപട്യത്തിന്റെ കാഠിന്യം വർദ്ധിപ്പിക്കുന്നു. കുഞ്ഞുങ്ങളുടെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചും അവരുടെ സമൂഹത്തിൻറെ പൊതു അവകാശങ്ങളുടെ നിശേദത്തെക്കുറിച്ചും ആഗോള മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചു കൃത്യമായി എഴുതാൻ ലേഖകന് സാധിച്ചു. അത് പ്രസിദ്ധീകരിച്ച ഇ-മലയാളിക്കും ലേഖകനും അഭിനന്ദനങ്ങൾ. Dr. Ajith Sagar Kerala Central University Kasaragod
എല്ലാവരുംഒരുപോലെ 2023-11-19 04:07:37
ഫലസ്തീനിലെ ദുരിതം കാണുമ്പോൾ ദുഃഖം തോന്നുന്നു അവർക്കൊക്കെ ദൈവം സമാധാനം കൊടുക്കട്ടെ. ഷുക്കൂർ ഫലസ്‌തീൻ കുട്ടികളുടെ ദുഃഖം കാണുന്നതോടൊപ്പം ഇസ്രയേലിലെ കുട്ടികളോടു ഹമാസ്‌ കാണിച്ചതു മറന്നുപോയോ.കഴുത്തറത്തും, ചുട്ടും കൊന്നുകളഞ്ഞതു ഓർക്കുന്നോ, കുഞ്ഞുങ്ങളെയും സ്ത്രീകളെയും ബന്ദികളാക്കി വിലപേശുക സ്വന്തം മകൾ, മകൻ, അച്ഛൻ, അമ്മ എവിടെയാണന്നറിയാതെ കഴിയുന്ന നിമിഷങ്ങൾ എത്ര ഭയാനകമാണ്. ഇതിനെല്ലാം കാരണക്കാർ വിദേശ രാജ്യങ്ങളിൽ സുഖജീവിതം നയിക്കുന്നു. മതാന്ധതയിൽ നിന്നും മോചനം പ്രാപിക്കാതെ മറ്റുള്ളവരെ സ്നേഹിക്കാൻ കഴിയില്ല, എൻ്റെ മതത്തിൽ പ്പെട്ടവർ ചെയ്യുന്നതെല്ലാം ഹലാലും മറ്റുള്ളവർ ചെയ്യുന്നതെല്ലാം ഹറാമും എന്നു ചിന്തിക്കാതെ ദുരിതം അനുഭവിക്കുന്ന എല്ലാവർക്കും വേണ്ടി എഴുതാൻ ശ്രെമിക്കുക. (അടിക്കുറിപ്പ് )ഷുക്കൂറെ പൂച്ച മാന്തുന്നതുപോലെ ഗതികെട്ടാൽ സിംഹവും മാന്തും
Dr. Thomas Mathew 2023-11-19 06:10:36
യുദ്ധത്തിൽ തോൽക്കുന്നവരും ജയിക്കുന്നവരും എന്നിങ്ങനെയില്ല. തോൽക്കുന്ന ഒരുപാട് മനുഷ്യ ജീവിതങ്ങളാണ് അവിടെ ഉണ്ടാകുന്നത്. കുട്ടികളും സ്ത്രീകളുമാണ് ഏറ്റവും കൂടുതൽ ബലിയാടാക്കപ്പെടുന്നത്. ഇന്നത്തെ ആധുനിക സമൂഹത്തിൽ പോലും യുദ്ധത്തിന് കൂട്ടുനിൽക്കുന്ന അനേകം സമൂഹങ്ങൾ ഈ ഭൂമുഖത്ത് നിലനിൽക്കുന്നു എന്നത് അത്ഭുതകരം തന്നെയാണ്. ഈ ലേഖനത്തിലൂടെ കുഞ്ഞുങ്ങൾ എത്രത്തോളം ബലിയാടാക്കപ്പെടുന്നു എന്ന് മനസ്സിലാക്കാൻ സാധിച്ചു. ഡോ. ഷുക്കൂർ ഉഗ്രപുരത്തിനും ഇ മലയാളിക്ക് നന്ദി രേഖപ്പെടുത്തുന്നു. Dr. Thomas Mathew Texas
Jacob 2023-11-19 13:58:14
In 2005, Gaza got full freedom. Israel did not attack Gaza after 2005. Hamas (A stronger version of Muslim brotherhood) promised they will defeat Israel. People believed them and voted for Hamas. They had every opportunity to create a decent society and a viable economy. Their madrasas taught the children to hate the Jews and kill them. Did anybody learn any useful and productive skills in madrasas? Hamas believed the world community will support them and with the help of Arab countries and Iran, they will see the end of Israel. It did not work out the way they thought. Only question is this, will they learn their lessons and live peacefully or start another war in 2 years?
Prof. Aiswarya Alan 2023-11-19 16:57:41
ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. വ്യക്തതയോടെയുള്ള നിരീക്ഷണവും കാര്യങ്ങളെ ആധികാരിക സോഴ്സിൽ നിന്നുമെടുത്തതും നന്നായി. ലോകം അതിന്റെ മാനുഷിക മുഖം തുറക്കുമെന്ന് കരുതാം. പുരോഗമനം പറയുമ്പോഴും എത്ര പ്രാകൃതമായാണ് ലോകം ആ കുഞ്ഞുങ്ങളോട് പെരുമാറിയിട്ടുള്ളത്? ഇ മലയാളിക്കും ലേഖകനും നന്ദി.
Thomaskutty 2023-11-19 17:03:54
ഷുക്കൂർ , ഇസ്രായേലിലെ കുഞ്ഞുങ്ങൾക്ക് ജീവിക്കാൻ അവകാശം ഉണ്ടോ ? താങ്കൾ നിഷ്‌പക്ഷ വാദി ആണെകിൽ ദയവായി ഉത്തരം പറയൂ . ഇസ്രയേലിനെ ഭൂമുഖത്തു നിന്ന് തുടച്ചു നീക്കും എന്ന് പറയുന്ന ഹമാസിനെ എങ്ങനെ ആണ് നിങ്ങൾക്ക് ന്യായികരിക്കുവാൻ കഴിയുന്നത്. 2022 ൽ 1.17 Billion aide ആണ് Palestinia ന് കിട്ടിയത് . എവിടെ പോയി ഇതെല്ലാം? . ഹമാസിന്റെ നേതാക്കൾ എങ്ങനെ Billionaires ആയി?. ഗസ്സയിലെ പാവം കുട്ടികൾക്ക് ഫുഡ് വാങ്ങി കൊടുക്കേണ്ടതിനു പകരം ബോബും ഗണ്ണും വാങ്ങുമ്പോൾ ഓർക്കണം ഇതൊക്കെ . "വഴിയേ പോയ പട്ടിയുടെ ചെവിയേൽ പിടിച്ചാൽ" എന്ത് സംഭവിക്കും ?
Thomachen 2023-11-19 19:45:53
നാലുവശത്തുനിന്നും അക്രമിക്കുക ജൂതനെ കണ്ടാൽ കൊല്ലാൻ പഠിപ്പിക്കുക മറ്റുള്ളവരെ ശത്രുക്കളായി കാണുക ഞമ്മൻ ചെയ്യുന്നതെല്ലാം ശരി. ഷുക്കൂറെ കുഞ്ഞുങ്ങൾ ഫലസ്തീനിൽ മാത്രമല്ല നൈജീരിയ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, യുക്രൈൻ എന്തിന് കേരളത്തിൽ അടുത്തദിവസം 14 വയസുള്ള ഒരു പെൺകുട്ടിയെ കമ്പിവടിക്കടിച്ചിട്ടു വായിൽ വിഷം ഒഴിച്ചുകൊടുത്തു സ്വന്തം പിതാവ് കൊന്നുകളഞ്ഞു. എല്ലാ കുഞ്ഞുങ്ങൾക്കുവേണ്ടിയും നമുക്കു കരയാം. ഇപ്പോൾ ഫലസ്തീനിൽ സംഭവിച്ചത് ഹമാസ് എന്ന ക്രൂരന്മാർ ഇസ്രയേലിനെ കേറി ചൊറിഞ്ഞു അവർ തിരിച്ചും ചൊറിഞ്ഞു. അതുകൊണ്ട് ഷുക്കൂർ ഹമാസ് സ്വന്തക്കാരോടു പറയുക ഇമ്മാതിരി പണികൾ ചെയ്യാതെ നേർക്കുനേർ അടിക്കാൻ കെൽപ്പുണ്ടെങ്കിൽ മാത്രം ഇസ്രയേലിനോടു ചൊറിയാൻ പോയാൽ മതി എന്ന്. ബൈബിൾ പറയുന്നു അവർ കാറ്റു വിതച്ചു കൊടുംകാറ്റു കൊയ്യുന്നു.
Abdulla 2023-11-19 20:18:03
Shukur doesn’t want to write about the inhuman cruelty of hamas which started the situation. If so called Islamic world help to hand over Hamas criminals, war will end.
vayanakkaran 2023-11-19 23:04:13
ഫലസ്തീനിലെ കുഞ്ഞുങ്ങളെ നിങ്ങൾ യഥാർത്ഥമായി സ്നേഹിക്കുന്നുവെങ്കിൽ ഹമാസിനോടു പറയുക ബന്ദികളെ വിട്ടുകൊടുക്കാൻ. ബന്ദികളെ മോചിപ്പിച്ചാൽ ഈ ദുരന്തം ഇന്നവസാനിക്കും. സാധരണ മനുഷ്യരെ കവചമാക്കി കൊട്ടാരങ്ങളിൽ സുഖിക്കുന്ന ഹമാസ് നേതാക്കൻമാർ എത്ര ക്രൂരന്മാർ ആണ്. ഇതിനെതിരെ സംസാരിക്കൂ ഷുക്കൂർ
Dr. Unnikrishnan TP 2023-11-20 01:52:37
വായിച്ചു വളരെ വസ്തുതാപരമായി കാര്യങ്ങളെ വിശദീകരിച്ചു. സാർ ഇസ്രയേൽ അധിനിവേഷത്തിന്റെ ഇരകളായി കുട്ടികൾ എത്രമാത്രം കഷ്ടതകൾ അനുഭവിക്കുന്നു എന്ന് കാര്യത്തെ വ്യക്തമായി പറഞ്ഞു. അതേസമയം തന്നെ അവിടെ ഇരുനൂറിലേറെ ഡോക്ടർമാർ നിഷ്‌കരണം കൊലചെയ്യപ്പെട്ടതിനെ കുറിച്ച് കൂടി ഒന്ന് എഴുതണം, അത്രയും വ്യക്തമായ രീതിയിൽ ലോകത്ത് മറ്റൊരിടത്തും ഇതുവരെ സംഭവിച്ചിട്ടില്ല. ഹോസ്പിറ്റലുകൾ തിരഞ്ഞുപിടിച്ച് ബോംബെറിഞ്ഞ് ചാരമാക്കിയ അനേകം സംഭവങ്ങളുണ്ട്. ഇത്തരം സംഭവങ്ങളിൽ ആരോഗ്യ പ്രവർത്തകർ അനുഭവിക്കുന്ന അനേകം പ്രശ്നങ്ങളെ കുറിച്ച് പലപ്പോഴും ആരും എഴുതുന്നില്ല. ഒരു അവസരം യുദ്ധ മുഖത്ത് ആരോഗ്യ പ്രവർത്തകർ അനുഭവിക്കുന്ന പ്രതിസന്ധികളെ കുറിച്ച് വിവരിക്കാൻ ഉപയോഗിക്കൂ സർ Dr. Unnikrishnan TP Thiruvananthapuram Medical College
Prof. Manju Samson 2023-11-20 02:22:22
വലിയ സാമ്രാജ്യത്വ ശക്തികളുടെ പിന്തുണയോടെ ഇസ്രായേൽ നടത്തുന്ന സാമ്രാജ്യത്വ അധിനിവേശത്തെക്കുറിച്ച് കൃത്യമായി എഴുതി. അനവധി യുദ്ധ കുറ്റകൃത്യങ്ങളുടെ നിര തന്നെ അവിടെ ഇസ്രയേൽ ചെയ്തതായികാണാൻ സാധിക്കും. യഥാർത്ഥത്തിൽ അവിടെ നടക്കുന്നത് ഇസ്രയേൽ പലസ്തീൻ യുദ്ധമല്ല മറിച്ച് ഇസ്രയേൽ നടത്തുന്ന വംശീയ ഉന്മൂലനത്തിലൂടെയുള്ള അധിനിവേശമാണ്. കമന്റുകൾ വായിച്ചു , ഒരുതവണ പോലും ഡോക്ടർ ഷുക്കൂർ ഉഗ്രപുരം എഴുതിയ ലേഖനം വായിച്ചു നോക്കാതെയുള്ള കമൻറുകൾ ആണ് അതിൽ ഉള്ളത്. നമ്മുടെ കേരളത്തിലെ സമൂഹം കൃസംഘികൾ സംഘികൾ തുടങ്ങി ഭാഷകളാൽ അഭിസംബോധന ചെയ്യുന്ന തീവ്രവലതു പക്ഷത്തിന്റെ ഒട്ടും യുക്തിയില്ലാത്ത വായനയും ബുദ്ധിയുമില്ലാത്ത ആളുകളാണ് ഇപ്രകാരം അധിക്ഷേപം നടത്തുന്നത്. സത്യം പറഞ്ഞാൽ നാളിതുവരെ ഇന്ത്യൻ ജനത ഫലസ്തീസമൂഹത്തിന്റെ കൂടെയാണ് നിലയുറപ്പിച്ചത്, ഇന്ത്യയിലെ സംഘപരിവാർ പോലും കൃസംഘികളെ അപേക്ഷിച്ച് എത്രയോ മെച്ചപ്പെട്ടതാണ്. പലസ്തീൻ ജനതയുടെ കൂടെ ഐക്യദാർഢ്യത്തോടെ ഇന്ത്യൻ സമൂഹം നിലനിൽക്കുന്നത്. ബൈബിളിലെ വാഖ്യങ്ങളെ ദുർവ്യാഖ്യാനം ചെയ്തു ഇസ്രയേലിന്റെ കൂടെ നിൽക്കുന്ന കൃസംഘികളുടെ ഉദ്ദേശം മുസ്ലിം വിരുദ്ധത മാത്രമാണെന്ന് പറയേണ്ടിവരും. ലോകത്തെ ഏറ്റവും പൈതൃകമുള്ള പഴക്കം ചെന്ന ക്രിസ്ത്യാനികൾ ജീവിക്കുന്നത് വിശുദ്ധഭൂമികയിലാണ് ജെറുസലേം, അതിന് വിശുദ്ധിയില്ല എന്നാണോ ഇവർ മനസ്സിലാക്കിയത്? ലോകത്തെ ഏറ്റവും പൈതൃകം ഉള്ള ക്രിസ്ത്യൻ സമൂഹത്തെയും ഇതിന്റെ കൂടെ ഉന്മൂലനം ചെയ്യാനാണ് ഇസ്രായേൽ എന്ന രാഷ്ട്രം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വസ്തുതകളെ ശരിയായ രീതിയിൽ പഠിച്ച് മനസ്സിലാക്കിയതിനു ശേഷം പ്രതികരിക്കുക എന്നതാണ് ഏറ്റവും ഉത്ബുദ്ധമായ രീതി. സ്വന്തം പേര് പോലും വെളിപ്പെടുത്താതെ കമന്റ് - പ്രതികരണം എഴുതിയ ആളുകളുടെ വിശ്വാസ്യത എത്രത്തോളം ഉണ്ടെന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.
Onlooker 2023-11-20 02:43:23
പ്രൊഫ. മഞ്ജു സാംസൺ ഏതു ലോകത്താണ് ജീവിക്കുന്നത്? മുസ്ലിം പ്രീണനത്തിൽ സത്യം മറന്ന് പോയോ? നുറ്റാണ്ടുകളായി അവിടെ യഹൂദർ സ്ഥലം വിലക്ക് വാങ്ങി ജീവിച്ചിരുന്നു. അവർ രാജ്യം പ്രഖ്യാപിച്ചപ്പോഴാണ് അറബ് രാജ്യങ്ങൾക്ക് പ്രശ്നമായത്. ഒട്ടേറെ മുസ്ലിംകളെ അവർ ആട്ടിയോടിച്ചു എന്നതും മറക്കുന്നില്ല. ഓരോ യുദ്ധം കഴിയുമ്പോഴും കൂടുതൽ സ്ഥലം അവർ പിടിച്ചെടുത്തു. ഇപ്പോൾ അവരുടെ രാജ്യത്തു ചെന്ന് 1500 -ഓളം നിസ്സഹായരെ ഇരുളിന്റെ മറവിൽ കൊന്നു. അത് ഓക്കേ ആണോ?. മുസ്ലിംകൾക്ക് എപ്പോൾ വേണമെങ്കിലും ഇസ്രായേൽക്കാരെ കൊല്ലാം. കാരണം മുസ്ലിമ്കൾ സ്വാതന്ത്യ പോരാളികളാണല്ലോ. എന്ത് ക്രൂരകൃത്യവും ചെയ്യാം. അതിനു തിരിച്ചടി കിട്ടില്ലെന്ന്‌ കരുതാൻ മാത്രം പൊട്ടന്മാരാണോ ഹമാസ്. തിരിച്ചടിക്കുമ്പോൾ അത് എല്ലാവര്ക്കും-കുട്ടികളടക്കം-ദോഷമാകുന്നു. ഈ സത്യം പറയാതെ സംഘി എന്നും കൃസംഘി എന്നും പറയുന്നതെന്തിന്?
Reader 2023-11-20 02:45:24
മരിച്ചവരിൽ 70% സ്ത്രീകളും കുട്ടികളും ആണെന്ന് പറയുന്നു. അപ്പോൾ അവിടുത്തെ ആണുങ്ങൾ ഇവരെ മരിക്കാൻ മുമ്പിൽ നിറുത്തിയിരിക്കുവാണോ ? അവിടുത്തെ കുഞ്ഞുങ്ങൾ ഇനിയും മരിക്കാതെ ഇരിക്കാൻ ഹാമാസ് പിടിച്ചു വച്ചിരിക്കുന്ന ഹോസ്റ്റജസിനെ എല്ലാം വിട്ടു കൊടുക്കാൻ പറ.
Truth seeker 2023-11-20 02:50:38
ഹമാസ് ആക്രമണം ഉണ്ടായിരുന്നില്ലെങ്കിൽ ഒരു പക്ഷെ ക്രമേണ ഇസ്രായേൽ - പാലസ്തീൻ പ്രശ്നത്തിന് ഒരു പരിഹാരം ഉണ്ടാവുമായിരുന്നു. അത് തകർക്കാനാണ് ഹാമസ് ശ്രമിച്ചത്. ഇസ്രായേൽക്കാർക്ക് കൈയേറാനാണെങ്കിൽ ലോകത് എത്രയോ രാജ്യമുണ്ട്. നല്ല സ്ഥലങ്ങളുണ്ട്. എന്നിട്ടും വരണ്ട മരുഭൂമി പോലെയുള്ള ഇസ്രായേലിൽ പോയെങ്കിൽ അത് അവരുടെ രക്തത്തിന്റെ ഭാഗമായത് കൊണ്ടല്ലേ? അവരെ കൂടി ഉൾക്കൊള്ളാൻ അവിടെ സ്ഥലമുണ്ട്. പക്ഷെ ഒരിഞ്ചു കൊടുക്കില്ലെന്നാണ് മുസ്ലിം നിലപാട്. അത് ശരിയോ?
Thomachen 2023-11-20 03:25:28
Prof. Manju Samson ശരിക്കും പ്രൊഫസർ തന്നെയാണോ വെറുതെ ഇരുന്ന യെഹൂദനെ ഇരുട്ടിൻറെ മറവിൽ കശാപ്പു ചെയ്തു. അവർ തിരിച്ചു ആക്രമിച്ചു.മലയാളത്തിൽ ഒരു പഴംചൊല്ലുണ്ട് അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും എന്ന് ഇവിടെ അത് മാത്രമേ സംഭവിച്ചുള്ളു. എന്നിട്ടു സാമ്രാജ്യമാ അതാ ഇതാ എന്നു പറഞ്ഞു നടക്കാതെ എന്തെങ്കിലും പരിഹാരം പറഞ്ഞുകൊടുക്കൂ.ഡോക്ടർമാരും പ്രൊഫസർമാരും എത്രയും പെട്ടന്ന് ഹമാസ് എന്ന ജീവകാരുണ്യ സംഘടനയോടു ബന്ദികളെ വിട്ടുകൊടുത്തു പ്രശനം പരിഹരിക്കാൻ പറ.അല്ലാതെ തമ്മിലടിപ്പിക്കാൻ ശ്രെമിക്കാതിരിക്കൂ
അബ് ജ്യോത് പത്മനാഭൻ 2023-11-20 11:13:16
ലേഖകന്റെ മത സ്നേഹമല്ല മനുഷ്യസ്നേഹമാണ് കുട്ടികൾക്ക് എതിരെയുള്ള ക്രൂരതകൾക്ക് എഴുതാൻ കാരണമെങ്കിൽ ലോകത്ത് എഴുതാൻ ഒത്തിരി ഇടങ്ങളിൽ കുട്ടികൾക്ക് എതിരെ ക്രൂരത നടന്നു കൊണ്ടിരിക്കുന്നു പക്ഷെ അവിടെ ഇരകൾ മുസ്‌ലിം കുട്ടികളല്ല പക്ഷെ വേട്ടക്കാർ ഇസ്ലാം ആണ് പക്ഷെ അതൊക്കെ പോട്ടെ അതൊന്നും ആരെയും അലോസരപ്പെടുത്തുന്നില്ല.ബോക്കോഹറാം ലൈംഗിക അടിമകളാക്കുകയും കൊല്ലുകയും ചെയ്യാൻ വേണ്ടി കൂട്ടത്തോടെ പെൺകുട്ടികളെ കൊണ്ടുപോയത് ആർക്കും പ്രശ്നമല്ല കാരണം അവർ തൊലി കറുത്തവരും അമുസ്ലീങ്ങളും ആണ് യസീദി കുട്ടികൾ വെളുത്തവർ എങ്കിലുംമുസ്‌ലീം അല്ല. ഇതൊക്കെ പോട്ടെ ഈ ലേഖകന് സ്വന്തം മതത്തിലെങ്കിലും പെട്ട കുട്ടികളോട്, ജീവിച്ചിരിക്കുന്ന സ്വന്തം നാട്ടുകാരായ കുട്ടികളുടെ അവകാശത്തോട് മതിപ്പുണ്ടെങ്കിൽ ഇപ്പോൾ മദ്രസകളിൽ നടന്നുവകൊണ്ടിരിക്കുന്ന കുട്ടികൾക്ക് എതിരെയുള്ള ലൈംഗിക പീഡനത്തിനെതിരെ ഇതുപോലെ പീഡകരുടെ പടമൊക്കെ വച്ച് ( കഴിഞ്ഞ ദിവസവുംമൂന്നു ഉസ്താദ് മാരെ പൊക്കിയിട്ടിട്ടുണ്ട് പടം പാത്രത്തിൽ ഉണ്ട്) ഒരു ലേഖനം എഴുതാൻ ധൈര്യം കാണിക്കണം മിസ്റ്റർ. ഇസ്രായേൽ ഹമാസ് യുദ്ധം അവസാനിപ്പിക്കാൻ എനിക്കോ നിങ്ങൾക്കോ ആവില്ല പക്ഷെ മദ്രസകളിൽ നടക്കുന്ന കുട്ടികൾക്ക് നേരെയുള്ള പീഡനം അവസാനിപ്പിക്കാൻ തങ്ങൾക്കു കഴിയും
ക്രിസംഘി 2023-11-20 12:42:59
കേരളത്തിൽ ക്രിസ്ത്യാനികൾ പൊതുവെ ഒരു കുഴപ്പത്തിനും, പോകാത്തവരായിരുന്നു. അവരെ ക്രിസംഘി ആക്കിയത് ആരാണ്? ക്രൈസ്തവ വിശ്വാസത്തെയും ക്രിസ്തുവിനെയും നിരന്തരം ആക്ഷേപിച്ച എം.എം. അക്ബറിനെ പോലുള്ള മതപണ്ഡിതർ. വിഷം തുപ്പിയ മദനി തുടങ്ങിയവർ. കൈവെട്ട് കേസ്. കൈവെട്ടിയവർ ശിക്ഷിക്കപ്പെട്ടപ്പോൾ കൊലച്ചിരി ചിരിച്ച് അവർ ജയിലിൽ പോയത്. അവരിൽ ചിലരെ തെരെഞ്ഞെടുപ്പിൽ ജയിപ്പിച്ചത്. പിന്നെ കോൺഗ്രസും കമ്യുണിസ്റ്റും മുസ്ലികളെ ചൊറിഞ്ഞു സുഖിപ്പിക്കുന്നത്. സിസ്റ്റർ ലൂസി സമരം നടത്തിയപ്പോൾ പങ്കെടുക്കാൻ തൃശൂരിൽ നിന്ന് മുസ്‌ലിം കുട്ടികളെ കൊണ്ടുവന്നതു മറക്കുന്നില്ല.
Sreedharan Calicut 2023-11-20 17:39:25
ജേക്കബിന് മലയാളം തെരിയാതാ? എന്ത് മണ്ടത്തരമാണ് പുലമ്പുന്നത്. പൊകച്ചാൽ പൊക പുറത്ത് പോവണം. തലയിൽ നിന്ന് വിട്ടിട്ടെ എഴുതാവൂ . സകല നസ്രാണി രാഷ്ടങ്ങളും ജൂതന്മാരെ ചവിട്ടിപ്പുറത്താക്കിയപ്പോൾ പലസ്തീൻ അവർക്ക് അഭയം കൊടുത്തു. അതിന്റെ ദുരിതമാണ് ഇന്ന് പലസ്തീൻ അനുഭവിക്കുന്നത്. നിന്റെ വീട്ടിൽ ഒരു പാവപ്പെട്ടവനെ വീടിന്റെ ഓരം ചേർന്ന് ഇരിക്കാൻ നീ അനുവദിച്ചു എന്നിരിക്കട്ടെ - അവർ നിന്നെ വീടും കുടുംബവും പിടിച്ചെടുക്കാൻ ശ്രമിച്ചാൽ നീ അതവർ എടുക്കട്ടെ എന്ന് പറയുമോ?
ക്രിസംഘി 2023-11-20 19:31:05
മുസ്ലികളെ അബദ്ധം പറഞ്ഞു പഠിപ്പിച്ചിരിക്കുന്നു. പലസ്തീൻ ഭൂമി പിടിച്ചെടുത്തല്ല യഹൂദർ വന്നത്. ഓട്ടോമൻ ചക്രവർത്തിയിൽ നിന്ന് വില കൊടുത്താണ് ആദ്യകാലത്ത് വാങ്ങിയത്. ഇസ്രായേൽ രാജ്യമായപ്പോൾ മുസ്ലിംകൾക്ക് വിരോധമായി. പലവട്ടം മുസ്ലികൾ യുദ്ധത്തിൽ തൊറ്റപ്പോൾ കൂടുതൽ ഭൂമി ഇസ്രായേൽ പിടിച്ചെടുത്തു. ഒട്ടേറെ പലസ്തീൻകാർ അഭയാർഥികളായി. ഇതാണ് സത്യം. ഫലപൂയിഷ്ടമായ എത്രയോ നല്ല രാജ്യങ്ങളിൽ യഹൂദർക്ക് പോകാമായിരുന്നു. പക്ഷെ ആ മണ്ണിനോട് അവര്ക് പ്രത്യേക മമ്തയുണ്ട്. അതാണ് കാരണം. ജറുസലേമിൽ നിന്ന് ബുറാഖിന്റെ പുറത്തു കയറി സ്വർഗത്തിൽ പോയി എന്ന് നബി സ്വപ്നം കണ്ടു. ആ ബന്ധമേ മുസ്ലിംകൾക്കു പലസ്തീനുമായുള്ളു. പിന്നീട് ഖലീഫ ഒമർ ജറുസലെം പിടിച്ചെടുത്തു. കുരിശു യുദ്ധം ഉണ്ടായത് മുഴുവൻ ഇസ്രായേലിൽ നിന്ന് മുസ്ലിംകളെ തുരത്താനായിരുന്നു. അതൊക്കെ ചരിത്രം. ഇപ്പോൾ എന്താണ് സംഭവിച്ചത്? 1500 പേരെ ഹാമസ് കൊന്നു. ഇസ്രായേൽ തിരിച്ചടിക്കില്ലെന്നു കരുതിയോ? കുഞ്ഞുങ്ങളെ കാട്ടി അവരെ ഒതുക്കാമെന്നു കരുതിയോ? ഇപ്പോൾ ഹമാസിനെ വിട്ടാൽ അവർ വീണ്ടും സംഘടിച്ചു ക്രൂരകൃത്യങ്ങൾ ചെയ്യും. ഒരു രാജ്യവും അത് അനുവദിക്കില്ല. പിന്നെ യഹൂദന്റെയും ക്രിസ്ത്യനായയുടെയും പിടലി നോക്കി വെട്ടിക്കൊളാൻ ആണ് അല്ലാഹുവും നബിയും പഠിപ്പിച്ചിരിക്കുന്നത്.
Anilkumar KT 2023-11-20 17:57:16
അധിനിവേശത്തിന്റെ അതിനൂധന സംഹിതകൾ മനസ്സിലാക്കാൻ കഴിഞ്ഞു. ഇസ്രയേൽ അധിനിവേശ ശത്രുക്കൾക്ക് മുമ്പിൽ നെഞ്ചുറപ്പോടെ പോരാടുന്ന സാമ്രാജ്യത്വ വിരോധികൾക്ക് നൂറുചുകപ്പൻ അഭിവാദ്യങ്ങൾ
Adv. Sunil Jahangir 2023-11-20 19:17:25
Excellent write up, i would like to thank E malayalee editorial wing and writer. He gives a good narration vastly. I have been searching for a good write up regarding with children issues, this is somewhat better. In Malayalam publications studied write ups are very meagre. While this is extraordinary and fulfilled with distinguished perspective. Thanks again E Malayalee and SHUKOOR UGRAPURAM. I hope your write up again in E-malayalee Sir. Early i was your reader in Chandrika daily from Middle-easte
പ്രൊഫ മാലതി അസീസ് 2023-11-20 22:22:42
ലേഖകൻ വിശാലമനസ്കനായ ഒരു വൃക്തി ആണെന്നു ഒറ്റ വായനയിൽ തന്നെ മനസ്സിലാകും. ഒരു ഭാഗത്തെ കുഞ്ഞുങ്ങളെ മാത്രം കരുതാതെ എല്ലാ കുഞ്ഞുങ്ങളെയും ഒരു പോലെ കരുതാൻ ശ്രെമിക്കുക. മതം മാത്രം നോക്കി കുഞ്ഞുങ്ങളെ സ്നേഹിച്ചാൽ അതു സ്നേഹമല്ല സ്വാർത്ഥത മാത്രം ആണ് സ്നേഹിതാ. എൻ്റെ അയൽവാസിയായ കണ്ണനും, മുജീബും, ക്രിസും ഇവർ എല്ലാവരും മനുഷ്യർ ആണ്. ഈ ചിന്താഗതി ഇല്ലാതെവന്നാൽ മനുഷ്യജീവിതം ദുസ്സഹമായിമാറും. ഇസ്ലാമിക രാജ്യങ്ങളിൽ തന്നെ യു എ ഇ മാനുഷിക മൂല്യങ്ങളിൽ ഉയർന്നുനിൽക്കുന്നു. അവിടുത്തെ ഭരണാധികാരികൾ മനുഷ്യനെ മനുഷ്യനായികാണാൻ പഠിപ്പിക്കുന്നു അതുകൊണ്ട് ആ മാതൃക പിന്തുടരാൻ മറ്റുള്ളവരും തുടങ്ങിയാൽ ഒത്തിരി ദുരിതങ്ങൾ കുറയും.അല്ലാതെ പേടിപ്പിച്ചു യെഹൂദനെ ഓടിക്കാമെന്നുവെച്ചാൽ അവർ പേടിക്കാത്തവരാ.
Jayan varghese 2023-11-20 23:58:04
ആരാണ് നിരപരാധികളും നിഷ്ക്കളങ്കരുമായ ഫലസ്റ്റീൻ കുരുന്നുകളെ മരണത്തത്തിലേക്കു തള്ളി വിടുന്നത് എന്ന് ലേഖകൻ പറയണം. ബോംബാക്രമണം നടത്താൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങളുടെ പേരുകളും അവിടെ നിന്ന് പൊതുജനങ്ങൾ ഒഴിഞ്ഞു പോകണമെന്നും 24 മണിക്കൂർ മുൻപ് ഇസ്രായേൽ സൈന്യം പരസ്യമായി അനൗൺസ് ചെയ്യുന്നുണ്ട്. അവിടെ നിന്ന് പ്രാണനും കൊണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്ന സ്ത്രീകളെയും കുട്ടികളെയും രക്ഷപ്പെടാൻ ഹമാസ് അനുവദിക്കുന്നില്ല എന്നതാണ് സത്യം. അവരെ മനുഷ്യ കവചങ്ങളാക്കി തങ്ങൾക്ക് രക്ഷപ്പെടാമെന്ന ഹമാസിന്റെ പിടിവാശിയാണ് ആ പാവങ്ങളെ കൊലയ്ക്ക് കൊടുക്കുന്നത്. വസ്തുതകൾ മനസ്സിലാക്കിയിട്ടു പറയൂ കാര്യങ്ങൾ. ജയൻ വർഗീസ്.
Daniel 2023-11-21 01:44:08
യൂറോപ്പിൽ നിന്ന് കൃസ്ത്യാനികൾ സെമിറ്റിക് വിരോധം പറഞ്ഞു ആട്ടിപ്പുറത്താക്കിയ ജൂതന്മാർക്ക് അഭയം നൽകിയത് പലസ്തീൻ ആണ്. ആ അഭയത്തെ ദുരുപയോഗം ചെയ്ത് ഇന്ന് അവർ അധിനിവേശ ശക്തികളായി മാറി. പലസ്തീനിലെ മനുഷ്യൻറെ പ്രശ്നങ്ങൾ പറയുമ്പോൾ അത് മുസ്ലീങ്ങളുടേതാണ് എന്ന് മാത്രം ചുരുക്കിക്കെട്ടുന്ന ക്രിസംയുടെ ബുദ്ധി കുറച്ചൊന്നുമല്ല ക്രിസ്ത്യൻ സമുദായത്തിന് ചീത്ത പേരുണ്ടാക്കുന്നത്. പലസ്തീനിൽ വ്യത്യസ്ത സമുദായങ്ങൾ ഇടകലർന്ന ജീവിക്കുന്നു എന്നത് എന്നാണ് ഈ കാസർക്കാർ മനസ്സിലാക്കുക. ക്രിസ്ത്യാനികൾക്ക് സൽപേരോ നന്മയോ ഒന്നും ചെയ്യാൻ നിങ്ങളെക്കൊണ്ട് സാധിക്കില്ല എന്നത് ഇരിക്കട്ടെ, പൊതുസമൂഹത്തിനിടയ്ക്ക് ചീത്തപ്പേരെങ്കിലും ഇല്ലാതാക്കാൻ നോക്കേണ്ടെ. താഴെ ക്രിസ്ത്യാനികളുടെ കണക്ക് നൽകുന്നത് വെറുതെ ഒന്ന് വായിച്ചു നോക്കൂ, ഗൂഗിളിൽ സെർച്ച് ചെയ്താൽ ആർക്കും ലഭിക്കുന്ന കണക്കണിത്. Modern day. In 2009, there were an estimated 50,000 Christians in the Palestinian territories, mostly in the West Bank, with about 3,000 in the Gaza Strip. In 2022, about 1,100 Christians lived in the Gaza Strip - down from over 1300 in 2014. About 80% of the Christian Palestinians live in an urban environment. മുകളിലെ @Thomaskutty ക്കൊക്കെ പട്ടി നക്കാത്ത തലച്ചോറ് ഉണ്ടകിൽ ഒന്ന് ചിന്തിച്ചാൽ കാര്യം മനസ്സിലാകും.
ക്രിസംഘി 2023-11-21 01:54:14
മുസ്ലിംകൾ സത്യങ്ങൾ മനസിലാക്ക്. യഹൂദർ 1850 മുതൽ പാലസ്തീനിൽ നിയമവിധേയമായി എത്തിക്കൊണ്ടിരുന്നു. ഹോളോകോസ്റ് കാരണമല്ല അവർ അവിടെ വന്നത്. ഹോളോകോസ്റ് ഹിറ്റ്ലറുടെ കാലത്താണ്. അവർ രാജ്യമുണ്ടാക്കിയപ്പോൾ മുസ്ലിംകൾക്ക് പ്രശ്നമായി. പലസ്തീൻ എന്ന ഒരു രാജ്യം ഒരിക്കലും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. യഹൂദരും അവിടെ ജീവിക്കട്ടെ. അവരെ ഇല്ലാതാക്കണം എന്ന് ചിന്തിക്കുന്നതെന്തിന്? പാലസ്റ്റീൻകാരും ജീവിക്കട്ടെ. ആ ചിന്ത വന്നാൽ പക മാറും. പക്ഷെ പടച്ചോൻ പറഞ്ഞത് കഴുത്തു വെട്ടാനാണല്ലോ. അപ്പോൾ പക തീരില്ല.
vayanakkaran 2023-11-21 03:21:12
ലോകമെങ്ങും ചാവേറുകളായി പൊട്ടിത്തെറിച്ചു നിരപരാധികളെ കൊന്നൊടുക്കിയപ്പോൾ, യുക്രൈനിൽ റഷ്യ ലക്ഷങ്ങളെ കൊന്നൊടുക്കുമ്പോൾ, 9/11 ൽ മൂവായിരം പേരേ അമേരിക്കയിൽ കൊന്നപ്പോൾ, ജോസഫ് സാറിന്റെ കൈവെട്ടിയപ്പോൾ, താലിബാനെ പേടിച്ചു പാകിസ്ഥാനിൽ അഭയം തേടിയ മുസ്ലിങ്ങളെ അവിടെ നിന്ന് കുടിയിറക്കിയപ്പോൾ, കശ്മീരിലെ പണ്ഡിറ്റുകളെ കൊന്നൊടുക്കിയപ്പോൾ, ഇസ്രയേലിന്റെ അതിർത്തി ബുൾ ഡോസർ വെച്ച് പൊളിച്ചും പാരച്ചൂട്ടിൽ പറന്നിറങ്ങിയും 1400 പേരേ കൊന്നൊടുക്കുകയും ബലാത്സംഗം ചെയ്തും നഗ്നയാക്കി വലിച്ചിഴച്ചും ബന്ദികളാക്കി പിടിച്ചു കൊണ്ട് പോയി മോസ്കുകളുടെയും ആശുപത്രികളുടെയും അടിയിലെ തുരങ്ക ശൃംഖകളുടെ അടിയിൽ ഒളിപ്പിച്ചപ്പോഴും, അന്യമതക്കാരനെ പ്രേമിച്ചതിനു സ്വന്തം മകളെ അടിച്ചും വിഷം കുടിപ്പിച്ചും കൊന്നപ്പോഴും, മറ്റ് എല്ലാ മതക്കാരെയും വെറുക്കാനും അവരെ കൊന്നാൽ 72 ഹൂറികളും മദ്യപ്പുഴയും ആയി സ്വർഗ്ഗത്തിൽ കഴിയാമെന്നും പഠിപ്പിക്കുന്ന മദ്രസ്സകൾ ലോകമെങ്ങും പ്രവർത്തിക്കമ്പോഴും..... ഷുക്കൂറെ താങ്കൾ എവിടെയായിരുന്നു? ചുരുക്കിപ്പറഞ്ഞാൽ ഞമ്മന്റെ ആളല്ല അവരെങ്കിൽ ഞങ്ങൾ മിണ്ടൂല അല്ലേ? ആദ്യം സ്വന്തം സമുദായത്തിലേ തീവ്രവാദവും അന്യമത വിരോധവും നിറുത്തുക, സ്നേഹിക്കാൻ പഠിപ്പിക്കുക. എല്ലാ മതങ്ങളും ഇല്ലാതാക്കി ലോകം മുഴുവൻ ഇസ്ലാമിന്റെ കീഴിലാക്കണമെന്നുള്ള മോഹവും ഉപേക്ഷിക്കുക! എന്തിന് സ്വന്ത മതത്തിലെ ദുരാചാരങ്ങളെ എതിർത്തു ഒരു ലേഖനമെഴുതാനുള്ള തന്റേടം എങ്കിലും കാണിക്കാമോ ? അവിലും മലരും കുന്തിരിക്കവും വാങ്ങിവെച്ചോ നിങ്ങടെ കാലൻ വരുന്നു എന്ന് മുദ്രാവാക്യം മുഴക്കിയപ്പോഴും ഈ ഷുക്കൂറിനെ എവിടെയെങ്കിലും ആരെങ്കിലും കണ്ടിരുന്നോ? മരിക്കുന്ന ഏതു കുഞ്ഞും കുഞ്ഞു ങ്ങൾ തന്നെ ജാതിയും മതവും മാത്രം നോക്കി ലേഖനം എഴുതുമ്പോൾ ഒരു കാര്യമോർക്കുക വയിക്കുന്നവരെല്ലം മണ്ടന്മാരല്ല എന്ന്. വീണ്ടും വരണേ!
അബുഹംസ(മുസങ്കി) 2023-11-21 05:49:32
എൻ്റെ ദാനിയേലെ കള്ളക്കഥകൾ പറഞ്ഞു മനുഷ്യനെ തമ്മിൽ അടിപ്പിക്കാതെ അന്യോന്യം സഹകരിച്ചു ജീവിക്കാൻ പറ.അവിടെ പാവം പിടിച്ച മനുഷ്യർ കൊല്ലപ്പെടുകയാ എങ്ങേനെങ്കിലും ബന്ദികളെ വിട്ടുകൊടുത്തു പ്രശ്‍നം പരിഹരിക്കാൻ ശ്രെമിക്കുക. ഇയാൾക്കു പുണ്യം കിട്ടും. അമേരിക്കയിൽ ചില സിറ്റികൾ മുസ്ലിംങ്ങൾ ആണ് ഭരിക്കുന്നത്. എല്ലാവരും അവരോടു സഹകരിക്കുന്നു അല്ലാതെ അതു പണ്ട് ഞങ്ങളുടെ ആയിരുന്നു എന്നും പറഞ്ഞു ബോംബ് പൊട്ടിക്കാൻ ആരും പോകുന്നില്ല.ഏതായാലും എല്ലാവരും വെട്ടിപിടിക്കുന്നതെല്ലാം ഇട്ടേച്ചു പോകണം. അങ്ങനെ പഴയതൊക്കെ പിടിക്കാൻ പോയാൽ തമ്മിൽ തമ്മിൽ തല്ലിച്ചാകാം. അല്പം വിട്ടുവീഴ്ചക്കു തയാറായാൽ പിള്ളേരെങ്കിലും സമാധാനത്തോടെ ജീവിക്കും. അല്ലാതെ ഞങ്ങൾക്കീലോകം മൊത്തം വേണമെന്ന്‌ പറഞ്ഞാൽ എന്ത് ചെയ്യും.
Dr. Aswin Kumar, NIT Calicut 2023-11-21 11:34:41
ഇസ്രയേല്യർ പലസ്തീനിൽ പണം കൊടുത്ത് വാങ്ങിയ സ്ഥലത്താണ് ജീവിക്കുന്നതെന്നും ഇസ്രയേല്യരെ പലസ്തീൻകാർ വെറുതെ അക്രമിക്കുകയാണ് എന്നുമുള്ള കല്ല് വെച്ച് കൃസംഘി നുണകളെ തച്ചുടക്കുകയാണ് സ്റ്റാന്‍ലി ജോണി. 1948ല്‍ ഇസ്രായേല്‍ രൂപീകരിക്കുന്നതിന് മുന്‍പ് പലസ്തീന്‍ ഉണ്ടായിരുന്നില്ലേ? സ്റ്റാന്‍ലി ജോണി Watch ( https://youtu.be/QBwdp1B3v2E )
സഖാവ്. ഹസീബ് റഹ്മാൻ അറക്കൽ 2023-11-21 11:58:52
കേരളീയർ ഭാഗ്യത്തിന് ഒരു യുദ്ധത്തിന്റെ കെടുതികളും അത്രയധികം അനുഭവിക്കാൻ വിധിക്കപ്പെട്ടവരല്ല. എന്നാൽ കേരളത്തിൽ കൃസംഘികൾ വാചാ കർമ്മണ ഇസ്രയേൽ സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. മലയാളികൾ ജീവനോടെ ഉള്ള കാലത്തോളം തമ്മിൽ തിരിഞ്ഞ് തല്ലിച്ചാവൽ കേരളത്തിൽ നടത്താൻ സമ്മതിക്കില്ല. കേരത്തിലെ ഇസ്രയേൽ ഫാൻസുകാരെ കുറിച്ച് KEN വ്യക്തമായി പറഞ്ഞിട്ടുണ്ട്. ( https://youtu.be/oOwjeksgdtc?si=xde2FEp-7O9smG3K )
ക്രിസംഘി രണ്ടാമൻ 2023-11-21 12:51:07
ഡോ. അശ്വിൻ, ഹസീബ്, കള്ളക്കഥകളും വ്യഖ്യാനങ്ങളും കൊണ്ട് ചില അണ്ണന്മാർ യുട്യൂബിൽ പടച്ചുവിടുന്നത് സത്യമായി കാണുന്നത് കഷ്ടം. ചരിത്രപുസ്തകങ്ങൾ നോക്കു. സത്യം കാണു. 70 വർഷമായി ഇസ്രയിലെ ഉണ്ട്. അതിനു മുൻപ് അവിടെ യഹൂദർ ഉണ്ടായിരുന്നത് കൊണ്ടാണല്ലോ ഇസ്രായേൽ പിറന്നത്. അപ്പോൾ അത് അവരുടെ നാടാണ്. അവരെ അവിടെ നിന്ന് ഓടിക്കണം എന്ന് കരുതുന്നതിനു പകരം സഹവർത്തിത്വത്തോടെ ജീവിക്കു. പക്ഷെ അള്ളാ സമ്മതിക്കില്ലെന്നറിയാം. മുസ്ലിം തീവ്രവാദികൾ ഹാമസ് തീവ്രവാദികളെ അനുകൂലിക്കുന്നു. അതെങ്ങനെ ശരിയാകും? ഹാമാസ് നിങ്ങടെ ആരാ? മീഡിയ വൺ മാത്രം കാണാതെ ജാമിതാ ടീച്ചറുടെ ചാനലും കണ്ട് നോക്കുക
ബെസ്റ് ദൈവം 2023-11-21 15:41:05
ഈ മതം തന്നെ ശരിയല്ല. അല്ലാഹുവിന്റെ രാജ്യം ഉണ്ടാകും വരെ കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യാൻ ആണ് ഉത്തരവ്. ചത്താൽ സ്വർഗത്തിൽ 72 പെണ്ണിനെ കിട്ടും. മദ്യപ്പുഴ കിട്ടും...ബെസ്റ് ദൈവം
benoy 2023-11-21 16:13:04
ഷുക്കൂറിന്റെ ലേഖനം വായിച്ചപ്പോഴേതോന്നി മലയാളികളായ ചുണക്കുട്ടികൾ അദ്ദേഹത്തെ പഞ്ഞിക്കിടുമെന്നു. കമെന്റുകൾ വായിച്ചപ്പോൾ മനസിലായി അവരദ്ദേഹത്തെ പഞ്ഞിക്കിടുകമാത്രമല്ല പെട്ടിയിലുമാക്കിയെന്നു. ഏതായാലും ഭീകരതയ്ക്ക് പേരുകേട്ട ഒരുവിഭാഗത്തെ വിശുദ്ധീകരിക്കാൻനോക്കിയാൽ ഇതൊക്കെത്തന്നെ ഫലം.
ചക്രത്തിനെന്താ മുഖം ഇല്ലാത്തതു ? 2023-11-21 18:04:30
വണ്ടിയുടെ മുന്നിൽ ഇരുന്നാൽ വർത്തമാനം കാണുകയും വരാൻ പോകുന്നതു സ്വപനം കാണുകയും ചെയ്യാം .,പുറകോട്ടു തിരിഞ്ഞു ഇരുന്നാൽ കണ്ടു കഴിഞ്ഞതും കാണാം . രണ്ടും കാഴ്ചയാണ് . ചക്രമാണ് അത് ഉരുണ്ടു കൊണ്ടേ ഇരിക്കും , മുന്നോട്ടോ പുറകോട്ടോ .
Just A Reader 2023-11-21 22:05:58
Can anybody believe what Prophet Alexander Jacob says. Now, he says he is of Jewish blood. Somebody, please tell him to have a good sleep!
Abey 2023-11-21 22:08:53
എഴുതി വച്ചിരിക്കുന്ന ഈ മതത്തിന്റെ പ്രമാണം ആണ് എല്ലാ പ്രശനത്തിനും കാരണം. ലോകം എങ്ങും കയ്യടക്കുക എന്ന ജിഹാദ് എന്നതാണ് അവരുടെ അടിസ്ഥാന ആശയം . അല്ലാതെ അവിടുത്തെ ആൾക്കാരെ രക്ഷിക്കുക എന്ന യാതൊരു വിധ ആശയവും ഇവർക്കില്ല.ചെറു പ്രായത്തിലെ അവരുടെ മദ്രസ പഠനം തൊട്ട് വെറുപ്പും വിധ്വേഷവും കുത്തി നിറച്ചു ഇങ്ങു വിടുവല്ലേ .ഇത് അവിടെ മാത്രമല്ല എല്ലാ രാജ്യത്തെ സ്ഥലങ്ങളിലും ഇതിന്റെ ആശയം പേറിയ ക്രൂര വിഷം അകത്തുള്ളവർ ഉണ്ട് .അവസരം കിട്ടിയാൽ എന്തും ചെയ്യാൻ തയ്യാറായിരിക്കുന്നുണ്ട് .എന്ത് പറയാൻ .....സത്യം പറയാനും അത് പറഞ്ഞാൽ തന്നെ അതിനെ വെട്ടുന്ന പണത്തിന്റെ ശക്തികൾ ഇതിനെ എല്ലാം കമഴ്ത്തി അടിച്ചുകൊണ്ടിരിക്കുന്നു. പിന്നെ കൊല്ലും കൊലയും ഇവരുടെ കുഞ്ഞു കുട്ടികളെ തന്നെ കൊല്ലാൻ കൊടുത്തു യുദ്ധത്തിൽ പങ്കെടുത്തു മരിച്ചെന്നു വരുത്തി ആയുഷ്കാലം മുഴുവൻ അതിന്റെ പെൻഷൻ വാങ്ങുന്നവരും ഉണ്ട് എന്നൊക്കെയുള്ള വാർത്തകൾ കേട്ടാൽ നമ്മൾ ഞെട്ടും . പറഞ്ഞാൽ തീരില്ല ...നിർത്തുന്നു [അവരുടെ ഇടയിൽ ഇത് അധികം പഠിക്കാത്തവർക്കും വായിക്കാത്തവർക്കും വലിയ വിഷം ഇല്ല.മര്യാതക്ക് ജീവിക്കുന്ന അനേകർ ഉണ്ട് എന്നുള്ളതും മറക്കുന്നില്ല ]
ഡോക്ടർ സുഹറാ ബീവി(മുസങ്കി) 2023-11-22 01:51:22
സഖാവ്. ഹസീബ് റഹ്മാൻ അറക്കൽ താങ്കൾ കേരളത്തിൽ തന്നെയാണോ ജീവിക്കുന്നത്. കേരളത്തിലെ ഏതു ക്രിസ്ത്യാനികൾ ആണ് തീവ്രവാദം പ്രചരി പ്പിക്കുന്നത്, ഏതു ക്രിസ്ത്യാനികൾ ആണ് സ്ഫോടനം നടത്തി മറ്റു മതസ്ഥരെ കൊല്ലാൻ പഠിപ്പിക്കുന്നത്, ഏതു ക്രിസ്ത്യാനികൾ ആണ് മറ്റു മതസ്ഥരുടെ കുടുംബങ്ങളെ നശിപ്പിക്കാൻ പഠിപ്പിക്കുന്നത്, ഏതു ക്രിസ്ത്യാനികൾ ആണ് മലദ്വാര സ്വർണ്ണ കള്ളക്കടത്തു നടത്തുന്നത്,കേരളത്തിലെ ഏതു ക്രിസ്ത്യാനികൾ ആണ് തല വെട്ട്, കാൽവെട്ട്‌ തുടങ്ങിയ വെട്ടു മേള നടത്തുന്നത് തൽക്കാലം നിർത്തുന്നു. ക്രിസ്ത്യാനികൾ ഏതു രാജ്യത്തും ആ രാജ്യത്തെ നിയമങ്ങൾ പാലിച്ചു ജീവിക്കുന്നവർ ആണ്. മറ്റുള്ളവരെ സ്നേഹിക്കാൻ പഠിപ്പിക്കുന്നു. (ചില കള്ള നാണയങ്ങൾ ഇല്ലെന്നു പറയുന്നില്ല) ക്രിസ്ത്യാനികൾക്കു എവിടെയെങ്കിലും ഒരു തീവ്രവാദ സംഘടന ഉള്ളതായിട്ടറിയാമോ. ദയവായി സത്യം പറയുക.
independent 2023-11-22 03:30:34
Dear Emalayalee, if you want more clicks and comments from across globe, keep publishing these types of current affairs articles by people based outside USA. They will ask all their friends outside usa to fill the comment column. But in the process USA based viewers will show less interest. Keep in mind readers here want to know the perspectives from USA based Muslim/Christina/Hindu on issues affecting them not what some one in Trivandrum or Malappuram thinks.
Ajit Pookkattil, Kottayam 2023-11-22 03:37:57
പലസ്തീനിലെ കുട്ടികൾ ഫുട്ബോൾ കളിച്ചു സന്തോഷത്തോടെ നടന്നപ്പോൾ ആരാണ് ആ സ്വൈര്യം നശിപ്പിച്ചത്? അവരെപ്പോലെ തന്നെ സന്തോഷമായി ഫുട്ബാൾ കളിച്ചു സ്വന്തം മുറ്റത്തു ഓടിനടന്ന ജൂത കുട്ടികളുടെ കഴുത്തറുത്തു കൊന്നിട്ട് ഞങ്ങളുടെ കുട്ടികൾ കളിച്ചോട്ടെ എന്ന് കരുതാൻ മാത്രം വിഡ്ഢികളായിരുന്നോ ഇവർ? സത്യം പറയുമ്പോൾ അവരെ ക്രിസംഘി എന്നോ സംഘപരിവാർ എന്നോ മറ്റെന്തെങ്കിലും പേര് പറഞ്ഞോ കളിയാക്കിയിട്ടു കാര്യമില്ല. മുസ്ലിം അധിനിവേശത്തിൽ മദ്ധ്യപൗരസ്ത്യ ദേശത്തും അർമേനിയയിലും നൈജീരിയയിലും ഏറ്റവും ഒടുവിൽ അസർബൈജാനിലും എത്ര ലക്ഷം ക്രിസ്ത്യാനികളെയാണ് കൊന്നൊടുക്കിയത്? ഈ ന്യായീകരിക്കുന്ന പ്രൊഫസർമാരും ഡോക്ടർമാരും സാംസ്കാരിക നായകന്മാരും അതൊന്നും കാണുകയില്ല. കാരണം മുസ്ലിം തീവ്രവാദത്തെ വിമർശിച്ചാൽ പിന്നെ എഴുതാൻ കൈയുണ്ടാവില്ല. കൃസ്‌ത്യാനിക്കിട്ടു കൊട്ടിയാൽ പക്ഷേ സ്വൈര്യമായി കിടന്നുറങ്ങാമെന്നു മാത്രമല്ല ഉറക്കത്തിൽ ഹൂറിമാരെ സ്വപ്നം കാണുകയും ചെയ്യാം! ഇനി ചരിത്രം കൂടി നോക്കുക. ബി സി 3000 വർഷങ്ങൾക്കു മുൻപുതന്നെ ഇസ്രായേൽ രാജ്യം ഉണ്ടായിരുന്നു. പിന്നീടു പല സാമ്രാജ്യ ശക്തികളുടെ അധിനിവേശത്തിൽ ആ രാജ്യക്കാർ ചിതറിയോടി ലോകത്തിന്റെ പല ഭാഗങ്ങളിൽ ചെന്നു പാർത്തു. 1948 ൽ അവർക്കു സ്വന്തമായി ലഭിച്ച മരുപ്രദേശം അവർ തേനും പാലും ഒഴുകുന്ന രാജ്യമാക്കി മാറ്റി. അവർ അവിടെ ജീവിച്ചോട്ടെ എന്നു കരുതുന്നതിനു പകരം അവനെ ഉന്മൂലനം ചെയ്യാതെ ഉറങ്ങുകയില്ലെന്നു ശബത്ഥം ചെയ്തവർ നിരന്തരം ശല്യം ചെയ്യുമ്പോൾ അതിജീവനത്തിനായി അവരും പ്രതികരിച്ചാൽ കുറ്റപ്പെടുത്താനാകുമോ? ഇതിനു പരിഹാരം ഒന്നേയുള്ളൂ. പലസ്തീനെ സ്വതന്ത്ര രാജ്യമായി പ്രഖ്യാപിക്കുക. ഇരു രാജ്യങ്ങളും പരസ്പരം അംഗീകരിക്കുക. സഹകരിച്ചു ജീവിച്ചു ജീവിത നിലവാരം മെച്ചപ്പെടുത്തുക. മദ്രസാ പഠനം നിർത്തി സെക്കുലർ സ്‌കൂളുകളിൽ കുട്ടികളെ പഠിപ്പിച്ചു അഭ്യസ്ത വിദ്യസ്ഥരാക്കി സമൂഹത്തിനു സംഭാവന നൽകുക!
Dr. Leena VK, Loyola College Trivandrum 2023-11-22 04:18:04
നല്ല ലേഖനം, കുട്ടികൾ അനുഭവിച്ച ദുരിതങ്ങളെ വരച്ച് കാണിക്കുകയും ലോകത്തിന് അതിൽ പാഠം ഉണ്ടെന്ന് ആഖ്യാനം നൽകുകയും ചെയ്ത നല്ല കുറിപ്പ്. ലോകത്തെ ഏറ്റവും ഭീകരമായ രീതിയിൽ കുഞ്ഞുങ്ങളെ കൊന്ന് അധിനിവേശ സെറ്റിൽമെന്റ് നടത്തുന്ന രാഷ്ട്രമാണ് ഇസ്രയേൽ എന്ന് അവർ തെളിയിച്ചിരിക്കുന്നു. ഒരുകാലത്ത് ക്രിസ്ത്യാനികൾ യൂറോപ്പിൽ നിന്ന് ജൂതന്മാരെ ആട്ടി പുറത്താക്കുകയും ഹിറ്റ്ലർ ജൂത പുരോഹിതന്റെ അഭിപ്രായത്തിന് അനുസരിച്ച് ജൂത സമൂഹത്തെ തന്നെ തുല്യതയില്ലാത്ത വിധം വംശീയ ഉൻമൂലനത്തിന് വിധേയമാക്കി ഹോളോകോസ്റ്റ് നടത്തിയതിനെ എല്ലാം അവർ എത്ര പെട്ടെന്നാണ് വിസ്മരിച്ചു പോയത്. അഭയം നൽകിയ പലസ്തീൻ ജനതയ്ക്ക് തന്നെ കൊത്തേൽക്കുന്നു!
Sunil 2023-11-22 15:20:26
Dr. Leena, pls do not instill poison into the minds of Loyola College Students.
കുഞ്ഞാമിന കറുകച്ചാൽ 2023-11-23 06:12:23
ലേഖകൻ ദുരിതം അനുഭവിക്കുന്ന കുഞ്ഞുങ്ങളുടെ വേദന എഴുത്തിലൂടെ ലോകത്തെ അറിയിച്ച ധീരതയെ അഭിനന്ദിക്കുന്നു. അടുത്ത ലേഖനം മദ്രസയിൽ ദുരിതം അനുഭവിക്കുന്ന കുഞ്ഞുങ്ങളെകുറിച്ചാകട്ടെ. ധീരതയോടെ എഴുതിക്കോ തലക്കെട്ടു ഇങ്ങനെ കൊടുക്കാം (മദ്രസയിലെ കുഞ്ഞുങ്ങൾ; അവർക്ക് ജീവിക്കാൻ അവകാശമില്ലേ?)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക