Image

നവരസം : (കവിത :അശോക് കുമാര്‍.കെ)

അശോക് കുമാര്‍.കെ Published on 30 September, 2023
നവരസം : (കവിത :അശോക് കുമാര്‍.കെ)

ഒന്ന്. ശൃംഗാരം.
''''''''''''''''''''''''''''
രസരാജവിരാസം
ശൃംഗം വരെ ഉയരം
വിപ്രലംഭ, സംഭോഗ
രതിസ്ഥായ ഭാവ രസികത്വം.

2  കരുണം
''''''''''''''''''''''''''''''''''
സങ്കട, ശോക, വേദന
ക്ഷോഭ ഭാവം,
വേര്‍പാടിലുരുകുന്ന
കരള്‍ ഭാവവും
പീഡന മേറ്റു മരിച്ചൊരു
കുഞ്ഞു മുഖമെന്നില്‍
നിറച്ച കണ്ണു ചുവന്ന ഭാവം.

3. വീരം
''''''''''''''''
ഉത്സാഹതാരം വീരം,
ധര്‍മ്മവീരമെപ്പോഴും
ഉത്തുംഗമാകട്ടെയെന്ന്
മനസ്സില്‍ വരയ്ക്കുന്നെന്നും ഞാന്‍ ....

4 രൗദ്രം.
''''''''''''''
സമരസന്നദ്ധമെന്റെ
മനം ചടുലമാകുന്നെപ്പോഴും ,
എന്‍ മുന്നിലൊരു
നിഷ്‌കപടന്‍ വെറുതേ
തൊഴിയേല്‍ക്കുന്നതു കാണുമ്പോള്‍....

5. ഹാസ്യം
'''''''''''''''''''''''''
കൃഷ്ണമണിയുള്‍പ്പിടഞ്ഞ്
ചുരുക്കി നാസിക, യേകം പുരികം പൊക്കിപ്പറഞ്ഞവനിങ്ങനെ:
എന്നെയിങ്ങനെ
വളര്‍ത്തു പട്ടി കടിച്ചതവനെ
നായ്പിടുത്തകാര്‍ക്ക്
കൊല്ലുവാന്‍ കൊടുക്കാനൊരുമ്പെട്ടതിനാലോ....

6 ഭയാനകം
''''''''''''''''''''''
മൈത്രീ പോലീസെന്ന
കവാട് ബോര്‍ഡ് കണ്ടതില്‍
സമാധാന സാക്ഷി നല്‍കിയവനൊടുവില്‍
വാലുപൊക്കിയോടുന്നതു
കണ്ടപ്പോള്‍ .

7 ബീഭത്സം
'''''''''''''''''''''
ജുഗുപ്‌സാവഹമീ കാഴ്ച,
മകനച്ഛനെ
കൊത്തിയരിഞ്ഞ്
ബാഗു നിറയ്ക്കുന്നു ലഹരി യാല്‍....

8. അത്ഭുതം.
'''''''''''''''''''''''''
പുരികങ്ങള്‍ പൊക്കി
ദൃഷ്ടി തള്ളി
പ്രസന്ന മുഖമായി
നിന്നവള്‍,
ജീവിത സ്വപ്നഭൂവില്‍
ധന സ്ത്രീ തേടാതൊരാള്‍
വരുമെന്നറിഞ്ഞപ്പോള്‍ .

9. ശാന്തം.
'''''''''''''''''''
അനാസക്തം
നിര്‍വേദം
ജീവിതം,
തടകം പോല്‍
ശാന്തമായെങ്കില്‍ .

അശോക് കുമാര്‍.കെ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക