Image

മജീഷ്യന്‍ മുതുകാട് സിഡ്നിയില്‍

Published on 25 July, 2023
മജീഷ്യന്‍ മുതുകാട് സിഡ്നിയില്‍



സിഡ്നി: പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാട് സിഡ്നിയിലെത്തി. സിഡ്നി മലയാളി അസോസിയേഷന്‍ ഒരുക്കുന്ന കാരുണ്യ വിസ്മയം എന്ന പരിപാടിയില്‍ പങ്കെടുക്കുവാനാണ് അദ്ദേഹം സിഡ്‌നിയിലെത്തുന്നത്.

ശനിയാഴ്ച വൈകുന്നേരം അഞ്ച് മുതല്‍ മാരയോംഗിലുള്ള ജോണ്‍ പോള്‍ രണ്ടാമന്‍ ഹാളില്‍ വച്ച് മോള്‍ഡിംഗ് മൈന്‍ഡ് മാജിക്കലി എന്ന ഇന്ററാക്ടീവ് സെഷനിലൂടെ ജനങ്ങളോട് സംവദിക്കും.

അദ്ദേഹത്തെ നേരിട്ട് കാണുവാനും സംസാരിക്കുവാനുമുള്ള അവസരവുമുണ്ടായിരിക്കും. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി കാസര്‍ഗോഡില്‍ ആരംഭിക്കുന്ന ഡിഫ്രന്‍ഡ് ആര്‍ട് സെന്ററിന്റെ ധനശേഖരണവുമായി ബന്ധപ്പെട്ടാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.

ഇതില്‍ കൂടി സമാഹരിക്കുന്ന തുക മുഴുവനായും പ്രസ്തുത സെന്ററിനായി നല്‍കും. കൂടാതെ നേരിട്ട് സംഭാവനകള്‍ നല്‍കുവാനുള്ള ക്രമീകരണവും ഉണ്ട്. ഡിന്നറുള്‍പ്പെടെയുള്ള ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ വാങ്ങാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും സ്പോണ്‍സര്‍ഷിപ് അന്വേഷണങ്ങള്‍ക്കും: ബീന രവി - 0425 326 519, നിതിന്‍ സല്‍ഗുണന്‍ - accounts@sydmal.com.au/+61 406 492 607.


ജെയിംസ് ചാക്കോ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക