Image

ദുക്‌റാന തിരുനാള്‍ ആഘോഷമായി കൊണ്ടാടി പെര്‍ത്തിലെ സെന്റ് ജോസഫ് ദൈവാലയം

Published on 02 July, 2023
 ദുക്‌റാന തിരുനാള്‍ ആഘോഷമായി കൊണ്ടാടി പെര്‍ത്തിലെ സെന്റ് ജോസഫ് ദൈവാലയം

 

പെര്‍ത്ത്: ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ രൂപതയിലെ പെര്‍ത്ത് സെന്റ് ജോസഫ് ദൈവാലയത്തില്‍ ദുക്‌റാന തിരുനാള്‍ ആഘോഷകരമായി കൊണ്ടാടി.

നൂറു കണിക്കിന് വിശ്വാസികള്‍ വിശുദ്ധ കുര്‍ബാനയിലും തുടര്‍ന്ന് നടന്ന പ്രദിക്ഷണത്തിലും തിരുക്കര്‍മങ്ങളിലും പങ്കെടുത്തു. ഫാ. അനീഷ് ജെയിംസ് വിസിയും ഫാ. ബിബിന്‍ വേലംപറമ്പിലുമാണ് തിരുക്കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

എന്റെ കര്‍ത്താവേ എന്റെ ദൈവമേ എന്ന വിശ്വാസ പ്രഖ്യാപനം നമ്മുടെ ജീവിതത്തില്‍ എന്നും ഉണ്ടാകണം. അത് ക്രിസ്തുവിനു വേണ്ടി മരിക്കാന്‍ തയാറാകുന്ന അവസ്ഥയാണ്.

തോമാശ്ലീഹാ നമ്മുടെ മാതൃകയും പൈതൃകവുമാണ്. ഈ കാലഘട്ടത്തില്‍ നമുക്ക് അദ്ദേഹം തരുന്ന സന്ദേശം വളരെ വലുതാണ്. ക്രിസ്തുവിനു വേണ്ടി മരിക്കാന്‍ തയാറാകുന്നത്ര ഉറപ്പുള്ള ഒരു വിശ്വാസത്തിലേക്ക് നാം നീങ്ങണം.

ഉഥിതനായ ക്രിസ്തുവിനെ കണ്ടപ്പോള്‍ എന്റെ കര്‍ത്താവേ എന്റെ ദൈവമേ എന്ന് തോമാശ്ലീഹാ പ്രഘോഷിച്ചത് പോലെ അദ്ദേഹത്തിന്റെ വിശ്വാസ പാരമ്പര്യം നിലനിര്‍ത്തുന്‌പോഴാണ് നമ്മളും മാര്‍ത്തോമ്മാ നസ്രാണികളെന്ന പേരിന് അര്‍ഹരാകുന്നത് എന്ന് കുര്‍ബാന മധ്യയുള്ള സന്ദേശത്തില്‍ ഫാ. അനീഷ് പറഞ്ഞു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക