Image

അരികൊമ്പൻ (ജിംസി കിത്തു)

Published on 05 June, 2023
അരികൊമ്പൻ (ജിംസി കിത്തു)

കാതങ്ങളേറെ പിന്നിട്ടുവോ നീ,
പൊടിയുന്ന ഉൾനൊമ്പരമോടെ
കാലത്തിൽ കയ്യിലെ കളിപ്പാവയോ
വിധിയുടെ വിളയാട്ടത്തിൻ ഇരയോ നീ?

മൂകമായ് തേങ്ങുന്നുവോ നീ,
തിരയുന്നുവോ നിൻ ജന്മഭൂമി
നിറയുന്നുവോ നിൻ അമ്മതൻ ഓർമ്മകൾ
പൊഴിയുന്നുവോ മണിമുത്തുതുള്ളിയായ് 
ജലധാരയണിഞ്ഞുവോ നിൻ നേത്രങ്ങൾ 

രാവുകൾ പകലുകൾ
അകലുന്നതറിയുന്നുവോ
കത്തിയെരിയും വേനലിൻ ചൂടും
ഇടയിലായി ഓടിയെത്തും
വേനൽ മഴയും
ചുറ്റിലും നിറയും ഭീവത്സരൂപവും
ഇരുളിന്റെ കയത്തിലെ
പതിയിരിക്കും അപകടകെണികളും
താണ്ടി നിൻ യാത്ര ഇനിയെത്ര കാതം?

എണ്ണിയാൽ ഒതുങ്ങാത്ത
പഴികളിൻ ഭാരവും
ചെയ്യാത്ത തെറ്റിന്റെ ഭണ്ഡാരക്കെട്ടും 
നിൻ ശിരസ്സിലേറ്റി ചിരിക്കുന്ന ഒരുലോകം
തിരയുന്നു വീണ്ടും കുതന്ത്രങ്ങൾ…
വേട്ട തുടങ്ങാൻ തക്കം പാത്തു
ഇരുകാലി നരികൾ ചിലർ കൂട്ടം കൂടുന്നു

മണ്ണിന്റെ മോനായി, പെറ്റമ്മമാറിലേക്ക്
തലചായ്ച്ചുറങ്ങാനായി
പ്രിയരെ ഒരു നോക്കു കാണാനായി
തുടിക്കുന്ന ഹൃദയമോടെ
നീങ്ങുന്നുവോ നീ
ദിക്കുകളറിയാ കാനനവീഥിയിലൂടെ…

കാലമേ…കാൺക നീ
നീതിക്കായി ഓടി നടന്നലയും പ്രാണനേ
തീർക്കുക കരുതൽ പ്രപഞ്ചമേ
നിൻ മകനാം  അവനായെന്നും

ആവനാഴിയിലെ ആവസാന അസ്ത്രവും
തട്ടി തെറിപ്പിച്ചു ദൂരെക്കു മാറ്റുക..

വരും പുലരിയിൽ, സൂര്യ തേജ്ജസ്സിൽ
കാണുമാറാകട്ടെ  അവന്റെ ജന്മഭൂമി
ആമോദം കൊണ്ടു മറി കടക്കട്ടെ
ഇതു വരെ താണ്ടിയ യാതനകൾ…

ഈരെഴുലകമേ മൂക്കോടി ദൈവങ്ങളെ
കാക്കണം നിങ്ങളാ സാധു മൃഗത്തെ…

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക